ജോളിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 5 പെൺകുട്ടികൾ! ഒരാൾ വിദേശത്ത്, പെണ്ണിനോട് വെറുപ്പ്!
Recommended Video
കോഴിക്കോട്: കൂടത്തായിയിലെ ജോളി ആറ് പേരെ കൊലപ്പെടുത്തി എന്നാണ് ഇതുവരെ പോലീസ് കണ്ടെത്തിയിരിക്കുന്നത്. ജോളി ഇപ്പോഴെങ്കിലും പിടിയിലായില്ലായിരുന്നവെങ്കിലും കുടുംബത്തിന് അകത്തും പുറത്തും ഇനിയും പലരും കൊല്ലപ്പെടുമായിരുന്നു എന്നുളള വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്.
നേരത്തെ കൊല്ലപ്പെട്ട ടോം തോമസിന്റെ സഹോദരന്റെ മക്കളുടെ മരണങ്ങള്‍ അടക്കം ഇപ്പോള്‍ സംശയനിഴലില്‍ ആയിരിക്കുകയാണ്. പെണ്‍കുട്ടികളെ വെറുത്തിരുന്ന ജോളി, തഹസീല്‍ദാര്‍ ജയശ്രീയുടെ മകളെ അടക്കം കൊല്ലാന്‍ ശ്രമിച്ചു എന്നുളള വിവരവും പുറത്ത് വന്നിരിക്കുന്നു. ജോളി ഒരുക്കിയ മരണക്കെണിയില്‍ നിന്ന് പുറത്ത് വന്നിരിക്കുന്നത് 5 പെണ്‍കുട്ടികളാണ്.

പെൺകുട്ടികളോട് വെറുപ്പ്
പോലീസ് ചോദ്യം ചെയ്യലിന് ഇടയിലാണ് തനിക്ക് പെണ്‍കുട്ടികളോട് വെറുപ്പാണെന്ന വിവരം ജോളി തുറന്ന് പറഞ്ഞത്. പെണ്‍കുട്ടികളുളള അച്ഛനമ്മമാരോട് ജോളിക്ക് ഈര്‍ഷ്യയുണ്ടായിരുന്നതായും വിവരങ്ങളുണ്ട്. രണ്ട് പെണ്‍കുട്ടികളെ കൂടി ഇല്ലാതാക്കാന്‍ ജോളി ശ്രമിച്ചിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി കെജി സൈമണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇത് കൂടാതെ മറ്റ് മൂന്ന് പെണ്‍കുട്ടികളേയും ജോളി ലക്ഷ്യമിട്ടിരുന്നു.

ജയശ്രീയുടെ മകൾ
ടോം ജോസിന്റെ സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടി വ്യാജ ഒസ്യത്തുണ്ടാക്കാന്‍ ജോളിക്ക് സഹായം നല്‍കിയ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജയശ്രിയുടെ മകളാണ് രക്ഷപ്പെട്ടവരിലെ ഒരു പെണ്‍കുട്ടി. മകളുടെ വായില്‍ നിന്ന് നുരയും പതയും വന്നതായും ആശുപത്രിയില്‍ എത്തിച്ചത് കൊണ്ട് രക്ഷപ്പെട്ടതായും ജയശ്രീ തന്നെ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ പെണ്‍കുട്ടി ജോളിയുടെ ബന്ധുവായ പെണ്‍കുട്ടിയാണ്.

റെഞ്ചിയുടെ മകളേയും
ജോളിയുടെ ആദ്യ ഭര്‍ത്താവായ റോയിയുടെ സഹോദരി റെഞ്ചിയുടെ മകളെയാണ് ജോളി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തിയാണ് കൊലപ്പെടുത്താനുളള ശ്രമം നടത്തിയത്. എന്നാല്‍ ഈ കുട്ടിയേയും ആശുപത്രിയില്‍ എത്തിച്ച് രക്ഷിക്കുകയായിരുന്നു. അന്നമ്മയുടെ മരണശേഷം റെഞ്ചിക്കും ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ജോളി നല്‍കിയിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.

റെഞ്ചിയേയും കൊല്ലാൻ ശ്രമിച്ചു
കണ്ണില്‍ ഇരുട്ട് കയറുകയും ഓക്കാനിക്കുകയും ചെയ്ത് അവശയായ റെഞ്ചി ലിറ്റര്‍ കണക്കിന് വെള്ളം കുടിച്ച ശേഷമാണ് സാധാരണ നിലയില്‍ ആയത് എന്നും പോലീസിന് മുന്നില്‍ മൊഴി നല്‍കിയിട്ടുണ്ട്. ജോളിയുടെ മരണവലയില്‍ നിന്നും ഊരിപ്പോയ മറ്റ് മൂന്ന് പെണ്‍കുട്ടികള്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും കുടുംബത്തില്‍ നിന്നുളളവരാണ്. ഈ മൂന്ന് പേരെ സംബന്ധിച്ചുളള വിവരങ്ങള്‍ പോലീസ് ആദ്യഘട്ട അന്വേഷണത്തില്‍ തന്നെ ലഭിച്ചിരുന്നു.

ഒരാൾ വിദേശത്ത്
ഇക്കൂട്ടത്തിലൊരു പെണ്‍കുട്ടി ഇപ്പോള്‍ വിദേശത്താണ് എന്നാണ് വിവരം. മൂന്ന് പെണ്‍കുട്ടികളുടെ വീട്ടുകാരും ഇതേക്കുറിച്ച് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ജോളി ഇവരുടെ വീട്ടില്‍ ഉളള സമയത്ത് ഭക്ഷണം കഴിച്ച ശേഷം പെണ്‍കുട്ടികള്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. വായില്‍ നിന്ന് നുരയും പതയും വന്നിരുന്നു. ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കാരണം കണ്ട് പിടിക്കാന്‍ സാധിച്ചിരുന്നില്ല.

രക്ഷപ്പെട്ടത് 5 പേർ
കൂടത്തായി കൂട്ടക്കൊലയെക്കുറിച്ചുളള വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പെണ്‍കുട്ടികളുടെ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ച് പോലീസിനെ സമീപിക്കുകയായിരുന്നു. 5 പെണ്‍കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ കുറിച്ച് ജോളിയോട് പോലീസുകാര്‍ ചോദിച്ചപ്പോള്‍, തനിക്ക് പെണ്‍കുട്ടികളെ ഇഷ്ടമല്ല എന്നാണ് അവര്‍ നല്‍കിയ മറുപടി. മൂന്ന് തവണ ജോളി ഗര്‍ഭഛിദ്രം നടത്തിയത് പെണ്‍കുട്ടികളോടുളള ഈ വെറുപ്പ് മൂലമാണോ എന്നത് പോലീസ് അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications