Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാജു എല്ലാം മറച്ചുവെച്ചു; ആറ് കൊലപാതകങ്ങളെക്കുറിച്ചും ഭാര്‍ത്താവിന് അറിയാമെന്ന് ജോളിയുടെ മൊഴി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ രണ്ടാം ഭാര്‍ത്താവും അധ്യാപകനുമായ ഷാജുവിന്‍റെ പങ്ക് കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കി പോലീസ്. കേസിലെ ഒന്നാം പ്രതിയാ ജോളിയെ വിവാഹം ചെയ്തതിന് ശേഷം എല്ലാ കൊലപാതകങ്ങളെക്കുറിച്ചും ഷാജു അറിഞ്ഞിരുന്നുവെന്ന നിഗമനമാണ് അന്വേഷണ സംഘത്തിനുള്ളത്.

സിലി വധക്കേസില്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് എല്ലാ കാര്യങ്ങളും ഷാജുവിന് അറിയാമായിരുന്നെന്ന് ജോളി വെളിപ്പെടുത്തിയത്. എന്നാല്‍ ഒറ്റക്കും ജോളിക്ക് ഒപ്പവുമുള്ള ചോദ്യം ചെയ്യലിലെല്ലാം ഷാജു ഇക്കാര്യം നിഷേധിക്കുകയാണ് ചെയ്തത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ഷാജുവിന്‍റെ അറിവോടെ

ഷാജുവിന്‍റെ അറിവോടെ

ജോളിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ ഭാര്‍ത്താവ് ഷാജു, ഇയാളുടെ പിതാവ് സഖറിയാസ് എന്നിവരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മണിക്കുറുകളോളം ചോദ്യം ചെയ്തിരുന്നു. സിലിയുടേത് ഉള്‍പ്പടേയുള്ള മരണം ഷാജുവിന്‍റെ അറിവോടെയാണ് എന്ന മൊഴി ജോളി ആവര്‍ത്തിച്ചതിനാല്‍ മൂവരേയും ഒരിമിച്ചിരുത്തിയിരുന്നു വടകര തീരദേശ പോലീസ് സ്റ്റേഷനിന്‍ വെച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തത്.

കേസെടുക്കുന്ന കാര്യം

കേസെടുക്കുന്ന കാര്യം

കൊലപാതകങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും വിവരം പോലീസില്‍ അറിയിച്ചില്ലെന്ന കുറ്റം ചുമത്തി ഷാജുവിനെതിരെ കേസെടുക്കുന്ന കാര്യം അന്വേഷണ സംഘത്തിന്‍റെ പരിധിയിലുണ്ട്. സിലിയുടെ മരണത്തില്‍ ഷാജുവിന് വ്യക്തമായ പങ്കുണ്ടെന്ന് ജോളി നിരന്തരം ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ജോളിയുടെ മൊഴിയെ മാത്രം വിശ്വാസത്തിലെടുക്കാതെ ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പോലീസിന്‍റെ ശ്രമം

2 തവണ

2 തവണ

അരിഷ്ടത്തില്‍ സയനൈഡ് കലര്‍ത്തി നേരത്തെ 2 തവണ സിലിയെ വധിക്കാന്‍ ശ്രമിച്ചത് പരാജയപ്പെട്ടപ്പോള്‍ അസുഖബാധിതയെന്ന് പ്രചരിപ്പിച്ചതിലും ഷാജുവിന്‍റെ സഹായമുണ്ടായിരുന്നെന്ന് കഴിഞ്ഞ ദിവസം ഷാജുവിന്‍റെ കോടഞ്ചേരിയിലെ വീട്ടില്‍ നടത്തിയ തെളിവെടുപ്പിനിടെ ജോളി മൊഴി നല്‍കിയിരുന്നു.

അരിഷ്ടമെടുത്ത് തന്നത് ഷാജു

അരിഷ്ടമെടുത്ത് തന്നത് ഷാജു

സിലിയെ വകവരുത്താന്‍ നേരത്തെ അരിഷ്ടത്തില്‍ വിഷം നടത്തിയ ശ്രമങ്ങളില്‍ ഷാജുവിന് വ്യക്തമായ പങ്കുണ്ടെന്നും ജോളി അവകാശപ്പെട്ടു. ' ഈ ഭിത്തിയലമാരയില്‍ നിന്നാണ് അരിഷ്ടമെടുത്ത് ഷാജു തന്നത്, ഞാനത് സിലിക്ക് കൊടുത്തു' എന്നാണ് മരുന്നില്‍ സയനൈഡ് കലര്‍ത്തി സിലിയെ വധിക്കാന്‍ സംഭവത്തെക്കുറിച്ച് ഷാജുവിന്‍റെയും അദ്ദേഹത്തിന്‍റെ മാതാപിതാക്കളുടേയും സാന്നിധ്യത്തില്‍ ജോളി വിശദീകരിച്ചത്.

2016 ജനുവരി 11

2016 ജനുവരി 11

2016 ജനുവരി 11 നായിരുന്നു സിലിയെ കൊലപ്പെടുത്തിയത്. താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ വെച്ചാണ് സയനൈഡ് കലര്‍ത്തിയ ഗുളികയും വെള്ളവും സിലിയെക്കൊണ്ട് ജോളി കഴിപ്പിച്ചത്. ഈ ദന്താശുപത്രിയിലും ജോളിയേയും കൊണ്ട് അന്വേഷണ സംഘം തെളിവെടുപ്പിനെത്തിയിരുന്നു.

മനഃപ്പൂര്‍വ്വം വൈകിപ്പിച്ചു

മനഃപ്പൂര്‍വ്വം വൈകിപ്പിച്ചു

വിഷം ഉള്ളില്‍ ചെന്നതിനെതുടര്‍ന്ന് ദന്താശുപത്രിയില്‍ വെച്ച് കുഴഞ്ഞുവീണ സിലിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ജോളി മനഃപ്പൂര്‍വ്വം വൈകിപ്പിച്ചതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ ആശുപത്രിയും നിരവധി സ്വകാര്യ ആശുപത്രികളും തൊട്ടടുത്തുണ്ടായിട്ടും വളഞ്ഞ വഴി ചുറ്റിപ്പോയി ഓമരശ്ശേരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് ജോളി നിര്‍ബന്ധം പിടിക്കുകയായിരുന്നു.

പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്

പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്

സിലിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനേയും ജോളി ശക്തമായി എതിര്‍ത്തിരുന്നു. സിലിയുടെ സഹോദരന്‍ സിജോയോട് പോസ്റ്റ്മോര്‍ട്ടം വേണ്ടത് ശക്തമായി വാദിച്ചത് ജോളിയാണ്. ഒടുവില്‍ ഭാര്‍ത്താവ് ഷാജു തന്നെയാണ് പോസ്റ്റ്മോര്‍ട്ടം വേണ്ടെന്ന് ആശുപത്രി അധികൃതര്‍ക്ക് എഴുതി നല്‍കിയത്.

ഷാജുവി​​​ൻറ സ്ഥിരവരുമാനം

ഷാജുവി​​​ൻറ സ്ഥിരവരുമാനം

സിലിക്കെതിരായ പക ജോളിയു​ടെ മനസ്സിലുദിക്കുന്നത്​ സാമ്പത്തിക അരക്ഷിതാവസ്ഥയിൽനിന്നാണ്​. ഷാജുവി​​​ൻറ സ്ഥിരവരുമാനം സ്വന്തമാക്കാനുള്ള മോഹമാണ്​ രണ്ടാം വിവാഹത്തിലെത്തിച്ചത്​. സാമ്പത്തിക നേട്ടത്തിനൊപ്പം അധ്യാപക​​​ന്‍റെ ഭാര്യയെന്ന നിലയിൽ സമൂഹത്തിലെ സ്വീകാര്യതയും ലക്ഷ്യമിട്ടു. ഇതാണ് സിലിയുടേയും ആല്‍ഫൈന്‍റേയും കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ജോളി മൊഴി നല്‍കിയിരിക്കുന്നത്.

എളുപ്പ വഴി

എളുപ്പ വഴി

വ്യാജ ഒസ്യത്തിലുടെ പൊന്നാമറ്റും വീടും 38.5 സെന്‍റ് സ്ഥലവും തട്ടിയെടുത്തെങ്കിലും പിന്നീട് ഇത് യഥാര്‍ത്ഥ ഉടമകളിലേക്ക് തന്നെ തിരികെ പോവുമെന്ന് വന്നതോടെയാണ് സ്ഥിരവരുമാനമെന്ന ലക്ഷ്യം ജോളിയില്‍ ഉടലെടുക്കുന്നത്. ഇതിന് കണ്ട എളുപ്പ വഴിയായിരുന്നു ഷാജുവുമായുള്ള വിവാഹം.

സന്ദേശം അയച്ചു

സന്ദേശം അയച്ചു

സിലിയുടെ മരണ ശേഷം ഷാജുവിന് സന്ദേശം അയച്ചതായും കസ്റ്റഡയില്‍ കഴിയവെ ജോളി പറഞ്ഞിരുന്നു. സിലിയുടെ മരണശേഷം ഷാജുവിനെ വിവാഹം കഴിക്കുന്നതിന്‌ കുടുംബത്തിലുള്ള ആരുടെയെങ്കിലും പിന്തുണ ലഭിച്ചോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സിലിയുടെ നഷ്ടപ്പെട്ട ആഭരണങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്.

സ്വര്‍ണ്ണാഭരണങ്ങള്‍

സ്വര്‍ണ്ണാഭരണങ്ങള്‍

കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍ സ്വര്‍ണ്ണാഭരണങ്ങളെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ജോണ്‍സണ്‍ പോലീസിന് നല്‍കിയിട്ടുണ്ട്. സിലിയുടെ മരണശേഷം ജോളി ഏല്‍പ്പിച്ച ഏട്ടേകാല്‍ പവന്‍ സ്വര്‍ണ്ണവും ജോണ്‍സണ്‍ അന്വേഷണ സംഘത്തിന് കൈമാറി. ഇതില്‍ മാലയും വളയും സിലിയുടേതാണെന്ന് സഹോദരനും മറ്റു ബന്ധുക്കളും തിരിച്ചറിഞ്ഞു.

സിലിയുടേത് തന്നെ

സിലിയുടേത് തന്നെ

കുറച്ച് സ്വര്‍ണ്ണം പുതുപ്പാടി സഹകരണബാങ്ക് അടക്കമുള്ള സ്ഥലങ്ങളില്‍ പണയം വെച്ചിട്ടുണ്ടെന്നും ജോണ്‍സണ്‍ മൊഴി നല്‍കി. 1.20 ലക്ഷം രൂപക്കാണ് ജോണ്‍സണ്‍ സ്വർണ്ണം പണയം വെച്ചത്. ജോളി തന്ന സ്വര്‍ണ്ണങ്ങളില്‍ സിലിയുടെ സ്വര്‍ണ്ണവും ഉണ്ടാവാമെന്നും ജോണ്‍സണ്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+