Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവ് റോയിയെ കൊന്നതിന് പിന്നില്‍ ഈ 4 കാരണങ്ങള്‍!! ജോളിയുടെ വെളിപ്പെടുത്തല്‍

Recommended Video

cmsvideo
    Jolly Koodathai : ജോളി റോയിയെ കൊല്ലാനുള്ള 4 കാരണങ്ങള്‍ | Oneindia Malayalam

    കോഴിക്കോട്: കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളിയേയും മറ്റ് രണ്ട് പേരേയും കോടതി ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയൽ മഞ്ചാടിയിൽ മാത്യു, തച്ചംപൊയിൽ മുള്ളമ്പലത്തിൽ പി പ്രജുകുമാർ എന്നിവരെയാണ് താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. 11 ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും 6 ദിവസമാണ് കോടതി അനുവദിച്ചത്. ഇതോടെ വരും ദിവസങ്ങളില്‍ മൂന്ന് പേരേയും ഒരുമിച്ചും അല്ലാതെയും പോലീസ് ചോദ്യം ചെയ്യും.

    അതിനിടെ കസ്റ്റഡി അപേക്ഷയില്‍ കൊലപാതകം സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളും വിശദീകരണങ്ങളുമാണ് ഉള്ളത്. ആദ്യ ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്താന്‍ നാല് കാരണങ്ങളാണ് ജോളി വെളിപ്പെടുത്തിയതെന്ന് അപേക്ഷയില്‍ പറയുന്നു. വിശദാംശങ്ങളിലേക്ക്

    റോയിയെ കൊന്നതിന് പിന്നില്‍

    റോയിയെ കൊന്നതിന് പിന്നില്‍

    കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതകത്തെ കുറിച്ച് ഞെട്ടിക്കുന്ന കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ആറ് കൊലപാതകങ്ങളും വ്യത്യസ്ത കാരണങ്ങള്‍ക്ക് വേണ്ടിയാണ് നടത്തിയതെന്ന് ജോളി പോലീസിന് മൊഴി നല്‍കിയിരുന്നു. തന്‍റെ മുന്‍ ഭര്‍ത്താവ് റോയിയെ എന്തിന് കൊന്നുവെന്ന വിശദാംശങ്ങളും ജോളി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

    സ്ഥിര മദ്യപാനി

    സ്ഥിര മദ്യപാനി

    നാല് കാരണങ്ങളാണ് ജോളി വ്യക്തമാക്കിയത്. റോയി സ്ഥിരമായി മദ്യപാനിക്കുന്ന ആളാണെന്നും ഇത് തനിക്ക് അസഹനീയമായിരുന്നുവെന്നും ജോളി പറഞ്ഞതായി പോലീസ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. നേരത്തേ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവും റോയിയുടെ മദ്യപാനത്തെ കുറിച്ച് പറഞ്ഞിരുന്നു.

    റോമോ പറഞ്ഞത്

    റോമോ പറഞ്ഞത്

    റോയി സ്ഥിരം മദ്യപിക്കുന്നത് ജോളിയെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നായിരുന്നു ഷാജു പറഞ്ഞത്. അതേസമയം പിതാവ് റോയിക്ക് മദ്യപാന ശിലം ഇല്ലായിരുന്നുവെന്നാണ് മൂത്തമകന്‍ റോമോ റോയ് വെളിപ്പെടുത്തിയത്. അമ്മ ജോളിയും റോയിയും സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നും റോമോ പറഞ്ഞിരുന്നു.

    എതിര്‍ത്തിരുന്നു

    എതിര്‍ത്തിരുന്നു

    റോയിയുടെ കടുത്ത അന്ധവിശ്വാസവും കൊല്ലാനുള്ള കാരണനായി ജോളി പറയുന്നു. ജോളി ഇതിനെ പലപ്പോഴും എതിര്‍ത്തിരുന്നത്രേ. റോയിക്കും ജോളിക്കും അന്ധവിശ്വാസം ഉണ്ടെന്ന് സംശയിക്കാവുന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. റോയി മരിക്കുമ്പോള്‍ ധരിച്ചിരുന്ന പാന്‍റില്‍ നിന്നും തകിടും ഏലസും കണ്ടെത്തിയിരുന്നു. ഇത് ജോളിയാണോ അതോ റോയ് തന്നെയാണോ ജ്യോത്സനില്‍ നിന്നും സംഘടിപ്പിച്ചതെന്ന സംശയമുണ്ട്.

    റോയി ചോദ്യം ചെയ്തു

    റോയി ചോദ്യം ചെയ്തു

    റോയിയും ജോളിയും ചേര്‍ന്ന് വീട്ടില്‍ ആഭിചാര കര്‍മ്മങ്ങള്‍ നടത്തിയിരുന്നുവെന്ന ആരോപണം അയല്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. അതേസമയം ജോളിയുടെ പരപുരുഷ ബന്ധത്തെ റോയ് ചോദ്യം ചെയ്തതാണ് കൊലയ്ക്കുള്ള മറ്റൊരു കാരണമായി ജോളി പറയുന്നത്.

    ഷാജുവിന്‍റെ വെളിപ്പെടുത്തല്‍

    ഷാജുവിന്‍റെ വെളിപ്പെടുത്തല്‍

    ജോളിയ്ക്ക് നിരവധി പുരുഷന്‍മാരുമായി ബന്ധമുണ്ടായിരുന്നത്രേ. ഇത് റോയ് അംഗീകരിച്ചിരുന്നില്ല. ജോളിക്ക് നിരവധി പേരുമായി ബന്ധമുണ്ടെന്ന തരത്തില്‍ രണ്ടാം ഭര്‍ത്താവ് ഷാജുവും വെളിപ്പെടുത്തിയിരുന്നു. മൂന്ന് ഫോണുകള്‍ ഉണ്ടായിരുന്നുവെന്നും നിരവധി പേരെ വിളിക്കാറുണ്ടായിരുന്നുവെന്നുമായിരുന്നു ഷാജു പറഞ്ഞത്.

    കടുത്ത അതൃപ്തി

    കടുത്ത അതൃപ്തി

    സ്ഥിര വരുമാനമില്ലാത്തതും റോയിയോട് ജോളിക്ക് ദേഷ്യമുണ്ടാകാന്‍ കാരണമായെന്ന് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. കര്‍ഷകനായിരുന്നു റോയി. മുക്കത്തും താമരശ്ശേരിയിലും റോയി ബിസിനസ് നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഇതില്‍ കടുത്ത അതൃപ്തിയിലായിരുന്നു ജോളി.

    അധ്യാപകനായ ഷാജു

    അധ്യാപകനായ ഷാജു

    കൊല്ലപ്പെട്ട ടോം തോമസും അന്നമ്മയും റോയിക്ക് ബിസിനസിനായി പണം നല്‍കിയിരുന്നെങ്കിലും അതും റോയി ധൂര്‍ത്തടിച്ചെന്നും ഇതും പകയ്ക്ക് കാരണമായെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്ഥിര വരുമാനമില്ലാത്ത ഭര്‍ത്താവിനെ ഒഴിവാക്കി പകരം അധ്യാപകനായ ഷാജുവിനെ വിവാഹം കഴിക്കുകയായിരുന്നുവത്രേ ജോളിയുടെ ലക്ഷ്യം.

    ഇന്ന് തന്നെ തെളിവെടുപ്പ്

    ഇന്ന് തന്നെ തെളിവെടുപ്പ്

    അതേസമയം ജോളിയെ കസ്റ്റഡിയില്‍ വാങ്ങിയ സാഹചര്യത്തില്‍ ഇന്ന് തന്നെ പൊന്നാമറ്റം തറവാട്ടില്‍ കൊണ്ടുപോയി പോലീസ് തെളിവെടുത്തേക്കും. ഇവിടെ പ്രതികളെ എത്തിച്ചാല്‍ കടുത്ത ജനരോഷം നേരിടേണ്ടി വരുമോയെന്ന ആശങ്ക പോലീസിനുണ്ട്. അതിനാല്‍ കനത്ത സുരക്ഷിയിലായിരിക്കും പ്രതികളെ എത്തതിക്കുക.

    കനത്ത സുരക്ഷ

    കനത്ത സുരക്ഷ

    ജയിലില്‍ നിന്നും താമരശ്ശേരി കോടതി വരെയും തുടര്‍ന്ന് താമരശ്ശേരി താലൂക്കാശുപത്രിയിലേക്കും പൊന്നാമറ്റം തറവാട്ടിലേക്കും വന്‍ പോലീസ് സംഘം ജോളിയെ അനുഗമിക്കും. സാഹചര്യം നിയന്തരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ മറ്റൊരു ദിവസത്തേക്ക് തെളിവെടുപ്പ് മാറ്റിവെയ്ക്കാനും സാധ്യത ഉണ്ട്.

    നിര്‍ണായകം

    നിര്‍ണായകം

    കേസില്‍ ശാസ്ത്രീയമായ തെളിവുകളുടെ അഭാവം നിലനില്‍ക്കുന്നതിനാല്‍ ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങള്‍ ഏറെ നിര്‍ണായകമാണ്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും അറസ്റ്റ് ഉള്‍പ്പടേയുള്ള നടപടികളിലേക്ക് പോലീസ് നീങ്ങുക.

    ഊഹാപോഹങ്ങള്‍ മാത്രമെന്ന്

    ഊഹാപോഹങ്ങള്‍ മാത്രമെന്ന്

    അഡ്വ ആളൂരാണ് കേസില്‍ ജോളിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുക. ഉഹാപോഹങ്ങള്‍ മാത്രമാണ് നിലവിലെ സാഹചര്യത്തില്‍ കേസിന് ഉള്ളത്. വ്യക്തമായ ഒരു തെളിവും കണ്ടെത്താന്‍ പോലീസ് സാധിച്ചിട്ടില്ലെന്ന് ആളൂരിന് പകരം കോടതിയില്‍ ഹാജരായ ജൂനിയര്‍ അഭിഭാഷകന്‍ പ്രതികരിച്ചു.

    ജോളിയൊടൊപ്പം സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയെന്ന് ബിഎസ്എന്‍എല്‍ ജീവനക്കാരന്‍, കേസില്‍ പങ്കില്ല

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+