കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുരുക്ക് മുറുകിയപ്പോൽ കട്ടപ്പനയ്ക്ക് രക്ഷപ്പെടാൻ ശ്രമം; രക്ഷപ്പെടാൻ ഒത്താശ നൽകിയത് ലീഗ് നേതാവ്?

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിൽ അറസ്റ്റിലായ ജോളി കുറ്റസമ്മതം നടത്തിയകത് ആവസാന നിമിഷം. ആറു വട്ടം മൊഴിയെടുത്തപ്പോഴും കൊലപാതകത്തില്‍ പങ്കില്ലെന്ന നിലപാടിലായിരുന്നു ജോളി. പലതും മാറ്റി പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ ജോളിയെ അവിശ്വസിക്കുന്നതായി നടിച്ചില്ല. എങ്കിലും അപകടം മണത്ത ജോളി കല്ലറ തുറന്നുള്ള പരിശോധനയ്ക്ക് ഒരാഴ്ച മുന്‍പു കട്ടപ്പനയിലേക്ക് യാത്രയുണ്ടെന്ന് അറിയിച്ചു.

എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി കൂട്ടത്തായിൽ‌ തന്നെ തുടരാൻ ക്രൈംബ്രാഞ്ച് നിർദേശിക്കുകയായിരുന്നു. കല്ലറ പൊളിച്ചുള്ള പരിശോധനയ്ക്ക് മൂന്ന് ദിവസം മുന്‍പ് ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനും മറ്റൊരാള്‍ക്കുമൊപ്പം ജോളി അടുത്ത വീട്ടിലിരുന്ന് അറസ്റ്റിൽ നിന്ന് ഒഴിവാകാനുള്ള സാധ്യതകളെ കുറിച്ച് ചർച്ച നടത്തിയിരുന്നെന്നാണ് റിപ്പോർട്ടുകൾ. ക്രൈംബ്രാഞ്ചിന്റെ നാട് വിട്ട് പോകരുതെന്ന നിർദേശമാണ് ജോളിക്ക് അന്വേഷണം തന്നിലേക്ക് അടുക്കുന്നുവെന്ന സംശയം ഉണ്ടായത്.

ലീഗ് നേതാവുമായി ചർച്ച

ലീഗ് നേതാവുമായി ചർച്ച


അന്വേഷണം തന്നിലേക്ക് അടുക്കുന്നുവെന്ന ജോളിയുടെ സംശയത്തിൽ അറസ്റ്റ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് വിശ്വസ്ഥനായ ലീഗ് നേതാവുമായി ജോളി തൊട്ടടുത്ത വിട്ടിലിരുന്ന് കൂടിയാലോചിച്ചത്. കേസിൽ നിന്ന് രക്ഷപ്പെടാൻ സാമ്പത്തികമായും അല്ലാതെയും സഹായിക്കാമെന്ന് പലരും അറിയിച്ചിരുന്നെന്ന് മോളി ക്രൈബ്രാഞ്ചിനോട് വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. പ്രത്യക്ഷത്തിൽ ഒന്നും ചെയ്യാനാകില്ലെന്ന ഏറെ അടുപ്പമുള്ള അഭിഭാഷകന്റെ വാക്കുകൾ ഏറെ ജോളിയെ നിരാശയിലാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.

രേഖകൾ കടത്താൻ ശ്രമം നടത്തി

രേഖകൾ കടത്താൻ ശ്രമം നടത്തി

കംപ്യൂട്ടറും മറ്റു രേഖകളുമായി ബന്ധുവീട്ടിലേക്കു മാറാന്‍ ശ്രമിച്ചെങ്കിലും വനിതാ പോലീസിന്റെ സാന്നിധ്യമുണ്ടായികരുന്നതിനാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാനായില്ല. കസ്റ്റഡിയിലെടുത്തതിനു പിന്നാലെ ഫോണ്‍ വിളിയുടെ വിവരങ്ങള്‍ മാത്രം നിരത്തിയതോടെ ജോളി കുറ്റമേല്‍ക്കുകയായിരുന്നു. തിരിച്ചുപിടിക്കാന്‍ കഴിയാത്തവിധം കുരുങ്ങിയെന്നു ബോധ്യപ്പെട്ടതോടെയാണു വിശ്വസ്തര്‍ക്കൊപ്പം കൂടിയാലോചിച്ചത്.

റോയിയെ കൊലപ്പെടുത്തിയ കേസ്

റോയിയെ കൊലപ്പെടുത്തിയ കേസ്


നിലവില്‍ കൊലപാതക പരമ്പരയില്‍ മൂന്നാമതായി കൊലപ്പെട്ട റോയിയെ വിഷം കൊടുത്തു കൊന്ന കേസിലാണ് ജോളി, സുഹൃത്ത് മാത്യു, സ്വർണ്ണ പണിക്കാരൻ പ്രജു കുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ വ്യാജവില്‍പത്രം തയ്യാറാക്കിയതുമായി ബന്ധപ്പെട്ടും കൂടാതെ സിലിയുടേയും മകള്‍ ആല്‍ഫിനേയും കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടും പോലീസ് സജീവ അന്വേഷണം നടത്തുന്നുണ്ട്. ഈ കേസുകളില്‍ പല തെളിവുകളും ഇതിനോടകം പൊലീസിന് ലഭിച്ചതായാണ് സൂചന. സിലിയുടേയും മകളുടേയും കൊലപാതകവുമായ നിർമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് സൂചന. രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനും സാധ്യതയുണ്ട്.

ഷാജുവിനെ ചോദ്യം ചെയ്യും

ഷാജുവിനെ ചോദ്യം ചെയ്യും

സിലിയുടേയും മകളുടേയും മരണവുമായി ബന്ധപ്പെട്ട സത്യാവസ്ഥ ഷാജുവിന് നേരത്തെ അറിയാമായിരുന്നോ എന്ന സംശയം പോലീസിനുണ്ട്. വീണ്ടും ഷാജുവിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം വിളിപ്പിച്ചേക്കും. ഷാജുവിന്റെ വീട് കർശന നിരീക്ഷണത്തിലാണ്. ആറ് കൊലപാതകങ്ങളും വ്യാജവില്‍പത്രം തയ്യാറാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചതും ഇങ്ങനെ കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും വേറെ വേറെ യൂണിറ്റുകളായി തിരിഞ്ഞാണ് പോലീസ് സംഘം അന്വേഷിക്കുന്നത്. റോയ് തോമസിന്‍റെ മാതൃസഹോദരന്‍ എംഎം മാത്യുവിന്‍റെ മരണം എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്താന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

11 പേർ നിരീക്ഷണത്തിൽ

11 പേർ നിരീക്ഷണത്തിൽ

നിലവില്‍ പതിനൊന്നോളം പേര്‍ കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷണത്തിലുണ്ട്. അഞ്ച് പേരെ കൊല്ലാനുള്ള സയനൈഡ‍് ജോളിക്ക് എത്തിച്ചു കൊടുത്തത് ആരാണ്, വ്യാജവില്‍പത്രം തയ്യാറാക്കാന്‍ ആരുടെയൊക്കെ സഹായം ജോളിക്ക് കിട്ടി എന്നീ കാര്യങ്ങളെല്ലാം പോലീസ് പരിശോധിച്ച് വരികയാണ്. ഇതിനെ കുറിച്ച് ചില നിർണ്ണായ തെളിവുകൾ പോലീസിന്റെ കൈയ്യിൽ ലഭിച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്. എന്നാൽ ശവ കല്ലറ തുറന്ന് നടത്തിയ ഫോറൻസിക് പരിശോധനയുടെ ഫലം വന്ന ശേഷം കൂടുതല്‍ അറസ്റ്റുകള്‍ മതി എന്ന നിലപാടില്‍ നിന്ന് ഇപ്പോൾ മാറിയിട്ടുണ്ടെന്നാണ് വിവരം.

English summary
Koodathayi murder case; Jolly tried to escape
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X