ജോളി വേദപാഠം അധ്യാപികയല്ല... പള്ളിയുമായി ബന്ധവുമില്ല, തുറന്ന് പറഞ്ഞ് കൂടത്തായി ഇടവക
കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ ജോളിയുടെ ബന്ധങ്ങളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍. ജോളിക്ക് പള്ളിയുമായി യാതൊരു ബന്ധവുമില്ലെന്ന് കൂടത്തായി ഇടവക വ്യക്തമാക്കി. ജോളി വേദപാഠം അധ്യാപികയെന്ന പ്രചാരണം തെറ്റാണെന്നും ഇടവക വക്താവ് വ്യക്തമാക്കി. ജോളിക്ക് നേരത്തെ മാതൃവേദിയുടെ ചുമതല ഉണ്ടായിരുന്നു. എന്നാല്‍ ഷാജുവുമായുള്ള വിവാഹ ശേഷം ജോളിയുടെ പേര് ഇടവക അംഗങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കിയെന്നും ഇടവക വ്യക്തമാക്കി.

ജോളിയുടെ പെരുമാറ്റത്തില്‍ തങ്ങള്‍ക്ക് സംശയം തോന്നിയിരുന്നില്ല. അതേസമയം മരണങ്ങള്‍ നടന്ന ശേ,ം വലിയ ദു:ഖമൊന്നും ജോളി പ്രകടമാക്കിയിരുന്നില്ല. ഒരു വിധവയുടെ ഭാവത്തിലല്ല അവര്‍ നടന്നിരുന്നതെന്നും ഇടവക വക്താവ് അഗസറ്റില്‍ മഠത്തില്‍പ്പറമ്പില്‍ പറഞ്ഞു. അതേസമയം കൂടുതല്‍ ആളുകളെ വകവരുത്താന്‍ തീരുമാനിച്ചിരുന്നുവെന്ന് ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന് സഹായം നല്‍കിയത് റോയിയുടെ അടുത്ത ചില ബന്ധുക്കളാണെന്ന് സൂചനയുണ്ട്.
അതേസമയം ജോളി എന്‍ഐടിയിലെ അധ്യാപികയല്ലെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് ലൂര്‍ദ് മാതാ പള്ളി വികാരി ഫാ ജോസഫ് എടപ്പാടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്‍ഐടിയില്‍ അവര്‍ക്കെന്തെങ്കിലും ജോളി കാണുമായിരിക്കും എന്നാണ് താന്‍ കരുതിയതെന്നും അഗസ്റ്റിന്‍ പറഞ്ഞു. നേരത്തെ ജോളി സംസാരിക്കുമ്പോള്‍ മുഴുവന്‍ ദൈവവുമായി ബന്ധപ്പെട്ട കാര്യമാണ് പറഞ്ഞിരുന്നതെന്നും, കടുത്ത വിശ്വാസിയാണ് ഇവരെന്ന് കരുതിയെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു.
പള്ളിയിലെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്ന വിശ്വാസ എന്നതില്‍ കവിഞ്ഞ് പ്രാധാന്യമുള്ള തസ്തികകളൊന്നും ജോളിക്ക് നല്‍കിയിരുന്നില്ല. പള്ളിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വരുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നും ഇടവക വക്താവ് പറഞ്ഞു. ഷാജുവിനെ വിവാഹം കഴിച്ച ശേഷമാണ് ജോളി കോടഞ്ചേരി ഇടവകാംഗമാകുന്നത്. അതേസമയം റോയിയുടെ സഹോദരന്‍ റോജോ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക് എന്‍ഐടിയില്‍ ജോലിയില്ലെന്ന് കണ്ടെത്തിയിരുന്നു. ഇത് റോജോ പള്ളിയില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications