കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോളി സയനൈഡ് ആവശ്യപ്പെട്ടത് ജയശ്രീക്ക് വേണ്ടി... നിര്‍ണായക മൊഴി, തഹസീല്‍ദാരിന് കുരുക്ക്!!

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ തഹസീല്‍ദാര്‍ ജയശ്രീക്കും കുരുക്ക് മുറുകുന്നു. മുഖ്യപ്രതി ജോളി സയനൈഡ് ആവശ്യപ്പെട്ടത് ജയശ്രീക്ക് വേണ്ടിയാണെന്ന് പിടിയിലായ ജ്വല്ലറി ജീവനക്കാരന്‍ മാത്യു വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ കൂടത്തായി കേസില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്. അതേസമയം താന്‍ ഒരു തവണ മാത്രമാണ് സയനൈഡ് വാങ്ങിയതെന്നും വര്‍ഷങ്ങള്‍ മുമ്പ് നടന്ന സംഭവമായതിനാല്‍ എത്ര അളവിലാണ് വാങ്ങിയതെന്ന് ഓര്‍മയില്ലെന്നും മാത്യു പറഞ്ഞിട്ടുണ്ട്.

1

ജയശ്രീക്ക് ചില അത്യാവശ്യങ്ങളുണ്ടെന്ന് പറഞ്ഞാണ് ജോളി തന്നോട് സയനൈഡ് വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടത്. സയനൈഡ് വാങ്ങി തരണമെന്ന് ജയശ്രീയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജോളിയുടെ വീട്ടില്‍ വെച്ച് ചില തവണ കണ്ടിട്ടുണ്ടെന്നല്ലാതെ ജയശ്രീയെ വലിയ പരിചയമില്ലായിരുന്നുവെന്നും മാത്യു പറഞ്ഞു. സ്വര്‍ണപണിക്കാരനായ പ്രജുകുമാറിന്റെ അടുത്ത് നിന്നാണ് ജോളിക്ക് സയനൈഡ് വാങ്ങി നല്‍കിയതെന്നും മാത്യൂ പറഞ്ഞു.

അതേസമയം ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയുടെ മൊഴി പോലീസ് എടുത്തിട്ടുണ്ട്. ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. ജോളിയുടെ ആദ്യ ഭര്‍ത്താവായ റോയി മരണത്തിന് മുമ്പാണ് സയനൈഡ് വാങ്ങി കൊടുത്തതെന്നാണ് മാത്യുവിന്റെ മൊഴി. ഇത് തന്നെയാണ് റോയിയുടെ മരണത്തിന് കാരണമായതെന്നും പോലീസ് സംശയിക്കുന്നുണ്ട്. ജയശ്രീക്ക് എന്തിനായിരുന്നു സയനൈഡ് തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിക്കും.

ജയശ്രീക്ക് വീട്ടിലെ പട്ടിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് ജോളി സയനൈഡ് ആവശ്യപ്പെട്ടത്. അതേസമയം കൂടുതല്‍ ആളുകളെ വകവരുത്താന്‍ ജോളി തീരുമാനിച്ചിരുന്നുവെന്നാണ് സൂചന. ഇതിനിടെ സഹായം തേടി ജയിലില്‍ നിന്ന് ജോളി സ്വന്തം സഹോദരന്‍ നോബിയെ വിളിച്ചു. തടവുകാര്‍ക്കുള്ളില്‍ ഫോണില്‍ നിന്നാണ് നോബിയെ വിളിച്ചത്. വസ്ത്രങ്ങള്‍ എത്തിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വിളിച്ചത്. എന്നാല്‍ സഹോദരനില്‍ നിന്ന് അനുകൂല പ്രതികരണമല്ല ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

 കൂടത്തായി കൊലപാതകം: ജയിലില്‍ ജോളിക്ക് ദേഹാസ്വാസ്ഥ്യം.... ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കൂടത്തായി കൊലപാതകം: ജയിലില്‍ ജോളിക്ക് ദേഹാസ്വാസ്ഥ്യം.... ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

English summary
koodathayi murder mathews statement against jayashree
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X