കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോളിയുടെ ജീവിതം നേര്‍വഴിക്കായിരുന്നില്ലെന്ന് ഷാജുവിന്‍റെ സുഹൃത്ത്; അന്വേഷണം കുടുംബക്കാരിലേക്ക്

  • By Aami Madhu
Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയെ കൂടാതെ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയങ്ങള്‍ക്ക് ബലമേറുകയാണ്. രാഷ്ട്രീയക്കാര്‍ക്കും ഉന്നതര്‍ക്കും പുറമേ കുടുംബത്തില്‍ തന്നെയുള്ള മറ്റാര്‍ക്കെങ്കിലും കൊലയില്‍ പങ്കുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിക്കും. ജോളിക്കെതിരെ പരാതി നല്‍കിയ കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജോയെ പോലീസ് ചോദ്യം ചെയ്യലിനായി അമേരിക്കയില്‍ നിന്ന് വിളിപ്പിച്ചിട്ടുണ്ട്.

ജോളിയുടെ കട്ടപ്പനയിലെ വീട്ടില്‍ ഉള്ളവരേയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. അതേസമയം കേസില്‍ ജോളിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ സുഹൃത്ത് രംഗത്തെത്തിയിട്ടുണ്ട്.

ചോദ്യം ചെയ്യും

ചോദ്യം ചെയ്യും

കൂടത്തായി കേസില്‍ അന്വേഷണം പുരോഗമിക്കുന്നതോടെ പല സംശയങ്ങള്‍ക്കും ആശ്ചര്യങ്ങള്‍ക്കുമാണ് വഴിതെളിയുന്നത്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നുണ്ട്. ജോളിയുടെ കട്ടപ്പനയിലെ കുടുംബവും സംശയമുനയിലാണ്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും.

Recommended Video

cmsvideo
Jolly Koodathai : കൊലപാതകങ്ങൾ ഗ്രാഫിക്സിന്റെ സഹായത്തോടെ | Oneindia Malayalam
കട്ടപ്പനയിലെ വീട്ടില്‍

കട്ടപ്പനയിലെ വീട്ടില്‍

കട്ടപ്പനയിലെ വാഴവരയിലെ ചോറ്റയില്‍ തറവാട്ടിലാണ് ജോളി ജനിച്ച് വളര്‍ന്നത്. ആറ് മക്കളില്‍ അഞ്ചാമത്തെയാളാണ് ജോളി. കേസില്‍ കട്ടപ്പനയിലുള്ള സഹോദരങ്ങള്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് പരിശോധിക്കും. ഇടുക്കി രാജകുമാരിയിലുള്ള സഹോദരിയുടെ ഭര്‍ത്താവിനേയും പോലീസ് ചോദ്യം ചെയ്തേക്കും.

വന്ന് പോയിരുന്നു

വന്ന് പോയിരുന്നു

കസ്റ്റഡിയില്‍ ആകുന്നതിന് രണ്ടാഴ്ച മുന്‍പ് വരെ ജോളി കട്ടപ്പനയില്‍ വന്ന് പോയിരുന്നുവെന്ന് പിതാവ് ജോസഫ് പറഞ്ഞിരുന്നു. രണ്ട് മാസം മുന്‍പ് ജോളി കട്ടപ്പനയില്‍ എത്തിയപ്പോള്‍ അനിയന്‍ നോബിയ്ക്കൊപ്പം വാഴവരയിലെ തറവാട്ടിലും മറ്റും സന്ദര്‍ശിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പിതാവിന്‍റെ പ്രതികരണം

പിതാവിന്‍റെ പ്രതികരണം

ജോളിക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് അറസ്റ്റിലായപ്പോള്‍ മാത്രമാണ് അറിഞ്ഞതെന്നാണ് പിതാവ് ജോസഫ് പ്രതികരിച്ചത്. മകള്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായി അറിയുമായിരുന്നു. ഷാജുവിനെ വിവാഹം കഴിക്കാന്‍ ജോളി തന്നെയാണ് താത്പര്യം പുലര്‍ത്തിയതെന്നും ജോസഫ് പറഞ്ഞിരുന്നു. അതേസമയം കൊലപാതക പരമ്പരയില്‍ കുടുംബത്തിന് പങ്കുണ്ടോയെന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

ഷാജുവിന്‍റെ സുഹൃത്ത്

ഷാജുവിന്‍റെ സുഹൃത്ത്

അതിനിടെ ജോളിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഷാജുവിന്‍റെ സുഹൃത്ത് രംഗത്തെത്തി. ജോളിയുടെ ജീവിതം നേര്‍വഴിക്കായിരുന്നില്ലെന്ന് ഷാജുവിന്‍റെ സുഹൃത്തായ ബിജു പറഞ്ഞു. ജോളിയുടെ ചില നീക്കങ്ങള്‍ സംശയം ജനിപ്പിക്കുന്നതായിരുന്നു. ഇത് സംബന്ധിച്ചുള്ള ആശങ്ക ഷാജു തന്നോട് പങ്കുവെച്ചിട്ടുണ്ടെന്നും ബിജു പറയുന്നു.

അന്വേഷിച്ചിരുന്നില്ല

അന്വേഷിച്ചിരുന്നില്ല

ജോളിയുടെ എന്‍ഐടിയിലെ ജോലി സംബന്ധിച്ച് ഷാജുവിന് തുടക്കം മുതല്‍ തന്നെ സംശയങ്ങള്‍ ഉണ്ടായിരുന്നു. അതേസമയം ആദ്യ ഭാര്യ ജോളിയും പത്ത് മാസം പ്രായമുള്ള മകള്‍ ആല്‍ഫൈന്‍ മരിച്ചപ്പോഴും ഷാജുവിന് വലിയ ദു:ഖമുണ്ടായിരുന്നില്ലെന്നും ഷാജു പോലീസിനോട് പറഞ്ഞു.

കബിളിപ്പിച്ചു

കബിളിപ്പിച്ചു

അതേസമയം ജോളിക്കെതിരെ ഷാജുവിന്‍റെ പിതാവ് സഖറിയ രംഗത്തെത്തി. ജോളി തന്‍റെ മകനേയും കുടുംബത്തേയും കബളിപ്പിക്കുകയായിരുന്നുവെന്ന് സഖറിയ ആരോപിച്ചു. എന്‍ഐടിയിലെ ജോലിയെ കുറിച്ച് വിവാഹത്തിന് മുന്‍പ് ഞങ്ങള്‍ അന്വേഷിച്ചിരുന്നില്ല. ജോലിയുടെ പേര് പറഞ്ഞ് തങ്ങളെ ജോളി പറ്റിയ്ക്കുകയായിരുന്നു.

പണം കടം വാങ്ങി

പണം കടം വാങ്ങി

ഒരിക്കല്‍ ജോളി തന്നോട് പണം കടം ചോദിച്ചിരുന്നു. എന്നാല്‍ എന്‍ഐടിയില്‍ ആയിരിക്കണക്കിന് തുക ശമ്പളം വാങ്ങിക്കുന്ന ജോളിക്ക് കടം എന്തിനാണെന്ന് താന്‍ ചോദിച്ചു. എന്നാല്‍ 65000 രൂപ മാത്രമേ കിട്ടുന്നുള്ളൂവെന്നായിരുന്നു ജോളി തന്നോട് പറഞ്ഞിരുന്നത്തെന്നും സഖറിയ പറഞ്ഞു.

പ്രതികരിച്ച് സഖറിയ

പ്രതികരിച്ച് സഖറിയ

സിലിയുടേയും കുഞ്ഞിന്‍റേയും മരണത്തിന് പിന്നില്‍ ജോളി തന്നെയാണെന്നാണ് ഇപ്പോള്‍ തങ്ങള്‍ വിശ്വസിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സത്യം പുറത്തുവരും. ജോളിക്ക് ഒരു വിധത്തിലുള്ള നിയമസഹായങ്ങളും തന്‍റെ കുടുംബത്തില്‍ നിന്നും ഉണ്ടാവില്ലെന്ന ഷാജുവിന്‍റെ വാക്കുകള്‍ സഖറിയയും ആവര്‍ത്തിച്ചു.

പ്രതികരിച്ച് ഷാജു

പ്രതികരിച്ച് ഷാജു

അന്വേഷണ സംഘം ജോളിയെ ഇപ്പോഴെങ്കിലും പിടികൂടിയത് നന്നായി. ഇല്ലേങ്കില്‍ തന്‍റെ കുടുംബത്തിലേ എല്ലാവരേയും ജോളി കൊന്ന് കളയുമായിരുന്നുവെന്നും സഖറിയ പറഞ്ഞു. അതേസമയം കുട്ടിയെ നോക്കാന്‍ മടിച്ചിട്ടാണ് അവള്‍ ജോലിയുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ദിവസവും പോയതെന്ന് ഷാജു ആരോപിച്ചു. ജോളിയുടെ അമിതമായ ഫോണ്‍ ഉപയോഗം സംശയം സൃഷ്ടിച്ചിരുന്നു. പക്ഷേ അതിനെ കുറിച്ച് പരിമിതമായി മാത്രമേ ചോദിച്ചിരുന്നുവുള്ളൂവെന്നും ഷാജു പറഞ്ഞു

English summary
Koodathayi murder; Shaju's friend about Jolly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X