ബിന്ദുവിന്റെ കഴുത്തില്‍ ആഴത്തില്‍ നഖപ്പാടുകള്‍; നിറവ്യത്യാസം, 1140 ഫോണ്‍കോള്‍!! കാമുകന്‍ കുടുങ്ങി

 • Written By: Desk
Subscribe to Oneindia Malayalam
cmsvideo
  ബിന്ദു കേസിൽ കാമുകൻ കുടുങ്ങിയതിങ്ങനെ

  കൊല്ലം: ഏഴുകോണ്‍ കടയ്‌ക്കോട് പ്രഭാമന്ദിരത്തില്‍ അനൂപിന്റെ ഭാര്യ ബിന്ദുലേഖയുടെ മരണം കൊലപാതകമാണെന്ന് തെളിയാന്‍ കാരണം പ്രതിയുടെ ക്രൂരത തന്നെ. ബിന്ദുലേഖയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ബിനുവിലേക്ക് പോലീസ് എത്തിപ്പെട്ടത് പഴുതടച്ച അന്വേഷണത്തിലൂടെ. ബിന്ദുവിന്റെ മൃതദേഹം കണ്ട ഉടനെ പോലീസിന് തോന്നിയ സംശയങ്ങള്‍ വിശദമായ പരിശോധനയിലൂടെ സ്ഥിരീകരിക്കുകയായിരുന്നു.

  പൊട്ടിക്കരഞ്ഞ് സല്‍മാന്‍ രാജാവ്; സൗദിയിലെ പ്രമുഖര്‍ക്കൊപ്പമിരുന്ന് കണ്ണീര്‍ തുടച്ചു!! വീഡിയോ വൈറല്‍

  ഇതോടെയാണ് കൊലപാതകം നടത്തിയത് ആരാണെന്ന ചോദ്യം ഉദിച്ചത്. പിന്നീടുള്ള നീക്കങ്ങള്‍ ബിനുവിലേക്കെത്തി. ചോദ്യം ചെയ്തപ്പോള്‍ പുറത്തായത് ഏഴ് വര്‍ഷം നീണ്ട ബന്ധം. ഭര്‍ത്താവിന്റെ അസുഖത്തിന്റെ മറവില്‍ തുടങ്ങിയ ബന്ധം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു...

  മോഷണക്കേസ് പ്രതി

  മോഷണക്കേസ് പ്രതി

  എട്ട് മോഷണക്കേസുകളിലെ പ്രതിയാണ് ബിനു. ഇയാള്‍ ബുന്ദുലേഖയുടെ ഭര്‍ത്താവ് അനൂപിന്റെ അകന്ന ബന്ധുവുമാണ്. താല്‍ക്കാലികമായി സഹായത്തിന് വന്ന ഇയാള്‍ ബിന്ദുവുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു.

  രക്തസമ്മര്‍ദ്ദമെന്ന് കരുതി

  രക്തസമ്മര്‍ദ്ദമെന്ന് കരുതി

  കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്ന് കരുതുന്നു. രക്തസമ്മര്‍ദ്ദമാണ് മരണ കാരണമെന്നാണ് ബന്ധുക്കള്‍ ആദ്യം കരുതിയത്. കടപ്പുമുറിയില്‍ പുതപ്പിട്ടു മൂടി കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം.

  സംശയം ശരിവച്ചു

  സംശയം ശരിവച്ചു

  പോലീസ് മൃതദേഹം പരിശോധിച്ച വേളയില്‍ തന്നെ ചില സംശയങ്ങള്‍ ഉദിച്ചിരുന്നു. തുടര്‍ന്നാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കാന്‍ തീരുമാനിച്ചത്. പോലീസിന്റെ സംശയം ശരിവയ്ക്കുന്ന തരത്തിലായിരുന്നു പരിശോധനാ ഫലം.

  അടുപ്പം സ്ഥാപിച്ചു

  അടുപ്പം സ്ഥാപിച്ചു

  അനൂപിന് നേരിയ മാനസിക അസ്വാസ്ഥ്യങ്ങളുണ്ടായിരുന്നു. ഇതിന്റെ ചികില്‍സയുടെ ഭാഗമായിട്ടാണ് ബിനു കുടുംബവുമായി കൂടുതല്‍ അടുക്കുന്നത്. അങ്ങനെ ബിന്ദുലേഖയുമായും അടുപ്പമായി.

  അനൂപിനെയും കൂടെ നിര്‍ത്തി

  അനൂപിനെയും കൂടെ നിര്‍ത്തി

  കഴിഞ്ഞ ഏഴ് വര്‍ഷമായി ബിനുവും ബിന്ദുവും അടുപ്പം തുടങ്ങിയിട്ടെന്ന് പോലീസ് പറയുന്നു. ഫര്‍ണച്ചര്‍ കടയിലെ പോളീഷിങ് തൊഴിലാളിയായിരുന്നു ബിനു. പിന്നീട് അനൂപിനെയും ഇയാള്‍ ജോലിക്ക് കൂടെ കൂട്ടിയിരുന്നു.

  രഹസ്യമായി വന്നു

  രഹസ്യമായി വന്നു

  മോഷണക്കേസില്‍ ജയിലിലായ വേളയില്‍ ബിനുവിനെ ബിന്ദു സഹായിച്ചിരുന്നു. വക്കീല്‍ ഫീസെല്ലാം നല്‍കിയത് ബിന്ദുവായിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ബിനു രഹസ്യമായി ബിന്ദുവിനെ കാണാന്‍ വരാറുണ്ടെന്ന് പോലീസ് പറയുന്നു.

  പണം കൈമാറി

  പണം കൈമാറി

  വിവാഹ ബന്ധം വേര്‍പ്പെടുത്തിയ വ്യക്തിയാണ് ബിനു. ഇയാള്‍ ഇപ്പോള്‍ ചന്ദനത്തോപ്പിലെ ലോഡ്ജിലാണ് താമസം. ബിനുവിന്റെ വരുമാനത്തിന്റെ ഒരു ഭാഗം ബിന്ദുവിന് ലഭിച്ചിരുന്നു. ഇരുവരും സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്തിരുന്നു.

  തര്‍ക്കത്തിന് കാരണം

  തര്‍ക്കത്തിന് കാരണം

  ഈ സാഹചര്യത്തിലാണ് മോഷണക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബിനുവിന് പണം ആവശ്യമായി വന്നത്. ബിന്ദുവിനോട് പണം ചോദിച്ചു. എന്നാല്‍ തന്റെ കൈയ്യില്‍ പണമില്ലെന്നും തിരിച്ചിങ്ങോട്ട് പണം തന്ന് സഹായിക്കണമെന്നും ബിന്ദു ആവശ്യയപ്പെട്ടു.

  മൂന്ന് മാസം മുമ്പ്

  മൂന്ന് മാസം മുമ്പ്

  മൂന്ന് മാസം മുമ്പാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. പണം ചോദിച്ചതുമായി ബന്ധപ്പെട്ട് ബിന്ദുവും ബിനുവും തമ്മില്‍ വാക് തര്‍ക്കമുണ്ടായിരുന്നു. പിന്നീട് ബിനു ബിന്ദുവിനെ കാണാന്‍ വന്നിരുന്നില്ല.

  അടങ്ങാത്ത സ്‌നേഹം

  അടങ്ങാത്ത സ്‌നേഹം

  എങ്കിലും ഫോണിലൂടെ ബന്ധം നിലനിന്നിരുന്നു. പലപ്പോഴും ഫോണിലൂടെയും ഇരുവരും തര്‍ക്കിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഒടുവില്‍ ബിനു തന്ത്രം മാറ്റുകയായിരുന്നു. തര്‍ക്കമെല്ലാം അവസാനിപ്പിച്ച് ബിന്ദുവിനോട് അടങ്ങാത്ത സ്‌നേഹമാണെന്ന് വിശ്വസിപ്പിച്ചു.

  മധുരപലഹാരവും

  മധുരപലഹാരവും

  തുടര്‍ന്നാണ് ശനിയാഴ്ച രാത്രി വന്നതും കൊലപാതകം നടത്തിയതും. ബിന്ദുവിനെ കാണാന്‍ വരുമ്പോള്‍ മധുരപലഹാരവും ബിനു വാങ്ങിയിരുന്നു. സംഭവദിവസം രാത്രി ബിന്ദുവിന്റെ വീട്ടിലെത്തിയ ഇയാള്‍ സ്‌നേഹത്തോടെ മടിയില്‍ കിടത്തിയ ശേഷം കഴുത്തില്‍ ഞെക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

  അടുക്കള വാതില്‍ വഴി

  അടുക്കള വാതില്‍ വഴി

  മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതി അടുക്കള വാതില്‍ വഴി രക്ഷപ്പെട്ടത്. തൊട്ടടുത്ത തോട്ടത്തില്‍ തന്നെ പ്രതി ഒളിച്ചു. അവിടെ നിന്ന് മധുരപലഹാരത്തിന്റെ കവറും അടിവസ്ത്രവും പോലീസ് പരിശോധനയില്‍ ലഭിച്ചിരുന്നു.

  രാവിലെ വിളിച്ചപ്പോള്‍

  രാവിലെ വിളിച്ചപ്പോള്‍

  ബിന്ദു മരിച്ചുവെന്ന് ആദ്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. കിടക്കുകയാണെന്ന് കരുതി വിളിച്ചുണര്‍ത്താന്‍ വന്ന അമ്മ തിരിച്ചുപോയി. ഏറെ നേരം കഴിഞ്ഞിട്ടും ഏഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് അടുത്ത് വന്ന് നോക്കിയപ്പോഴാണ് മരിച്ച വിവരം അറിഞ്ഞത്.

  കഴുത്തില്‍ മുറിവ്

  കഴുത്തില്‍ മുറിവ്

  സ്വാഭാവിക മരണമാണെന്ന് കരുതിയ വീട്ടുകാര്‍ സംഭവം കാര്യമാക്കിയില്ല. എന്നാല്‍ പോലീസ് പരിശോധിച്ചപ്പോള്‍ ബിന്ദുവിന്റെ കഴുത്തില്‍ ആഴത്തില്‍ നഖം പതിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. മാത്രമല്ല, മുഖത്ത് നിറവ്യത്യാസവുമുണ്ടായിരുന്നു.

  ആരാണെന്ന് തിരഞ്ഞു

  ആരാണെന്ന് തിരഞ്ഞു

  സംശയം തോന്നിയാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പരിശോധനയില്‍ തെളിഞ്ഞു. പിന്നീടാണ് ആരാണ് കൃത്യം ചെയ്തതെന്ന അന്വേഷണം തുടങ്ങിയത്.

  മൊബൈല്‍ പരിശോധന

  മൊബൈല്‍ പരിശോധന

  ബിന്ദുവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചു. വന്ന കോളുകളും തിരിച്ചുവിളിച്ചതുമെല്ലാം വിശദമായി പരിശോധിച്ചു. ബിനുവിന്റെ കോളുകളാണ് കൂടുതല്‍ വന്നതെന്ന് കണ്ടെത്തി. മൂന്ന് മാസത്തിനിടെ 1140 തവണ ബിനു വിളിച്ചിട്ടുണ്ടെന്ന് ബോധ്യമായി.

  രക്ഷപ്പെടാന്‍ സാധിച്ചില്ല

  രക്ഷപ്പെടാന്‍ സാധിച്ചില്ല

  ബിനുവിനെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് തീരുമാനിച്ചത് അങ്ങനെയാണ്. എന്നാല്‍ ബിനു രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ മെനയുകയായിരുന്നു. പക്ഷേ, സാധിച്ചില്ല. ഷാഡോ പോലീസ് പിടികൂടി. പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് ഇത്രയും കാര്യങ്ങള്‍ വെളിപ്പെട്ടതെന്ന് പോലീസ് പറയുന്നു.

  English summary
  Kottarakkara Hosue Wife Murder; Relative arrested, More Details reveals

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്