Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയനൈരാശ്യം;എസ്എംഇ കോളേജിലെ പൊള്ളലേറ്റ പെണ്‍കുട്ടിയും ചുട്ടുകൊല്ലാന്‍ ശ്രമിച്ച യുവാവും മരിച്ചു...

കൊല്ലം ചവറ സ്വദേശി ആദര്‍ശും, ഹരിപ്പാട് സ്വദേശിനി ലക്ഷ്മിയുമാണ് മരണപ്പെട്ടത്.

കോട്ടയം: എസ്എംഇ കോളേജില്‍ പെണ്‍കുട്ടിയെ ചുട്ടുകൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ തീ കൊളുത്തിയ യുവാവും, പൊള്ളലേറ്റ പെണ്‍കുട്ടിയും മരിച്ചു. പെണ്‍കുട്ടിയെ തീ കൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച കൊല്ലം ചവറ സ്വദേശി ആദര്‍ശാണ് ആദ്യം മരിച്ചത്. തൊട്ടുപിന്നാലെ പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഹരിപ്പാട് സ്വദേശിനി ലക്ഷ്മിയും മരണപ്പെട്ടു.

ഫെബ്രുവരി ഒന്ന് ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കോളേജിലെ ക്ലാസ് മുറിയില്‍ ഇരിക്കുകയായിരുന്ന ലക്ഷ്മിയ്ക്ക് നേരെ ആദര്‍ശ് പെട്രോള്‍ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന ആദര്‍ശ് പെണ്‍കുട്ടിയ്ക്ക് നേരെ തീ കൊളുത്തുകയും ചെയ്തു. ശേഷം സ്വയം ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാനും ശ്രമിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.

fire

ഇരുവരെയും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മറ്റു രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ലക്ഷ്മിയും ആദര്‍ശും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും, പിന്നീട് ലക്ഷ്മി ഈ ബന്ധത്തില്‍ നിന്നും പിന്മാറിയതിന്റെ വൈരാഗ്യത്തിലാണ് തീ കൊളുത്തിയതെന്നും പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്ന പരാതിയില്‍ മുന്‍പും പോലീസ് ആദര്‍ശിനെ താക്കീത് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+