കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പുകഞ്ഞ കൊള്ളി പുറത്ത്'; ജോസ് കെ മാണിയെ യുഡിഎഫിൽ നിന്നും പുറത്താക്കി! എൽഡിഎഫിലേക്ക്?

  • By Desk
Google Oneindia Malayalam News

കോട്ടയം; ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്നും പുറത്താക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ജോസഫ് വിഭാഗവുമായി നേരത്തേ ഉണ്ടാക്കിയ ധാരണ ലംഘിച്ചതിനെ തുടർന്നാണ് യുഡിഎഫ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്.

യുഡിഎഫ് നേതൃത്വം എല്ലാ മാന്യതയും നല്‍കി പല തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ജോസ് വിഭാഗം ധാരണ പാലിച്ചില്ലെന്നും യുഡിഎഫ് കണ്‍വീനല്‍ ബെന്നി ബെഹന്നാന്‍ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.പുതിയ വിവരങ്ങൾ ഇങ്ങനെ

 പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തർക്കം

പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തർക്കം

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ രൂപപ്പെട്ട തര്‍ക്കമാണ് ഇപ്പോൾ ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കുന്ന നടപടികളിലേക്ക് കൊണ്ടെത്തിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ജോസഫ് വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനം കൈമാറണമെന്നായിരുന്നു യുഡിഎഫ് നിർദ്ദേശം.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ രൂപപ്പെട്ട തര്‍ക്കമാണ് ഇപ്പോൾ ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കുന്ന നടപടികളിലേക്ക് കൊണ്ടെത്തിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ജോസഫ് വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനം കൈമാറണമെന്നായിരുന്നു യുഡിഎഫ് നിർദ്ദേശം.

 പിന്നോട്ടില്ലെന്ന് ജോസ് കെ മാണി

പിന്നോട്ടില്ലെന്ന് ജോസ് കെ മാണി

എന്നാൽ രാജിവെയ്ക്കാൻ തയ്യാറല്ലെന്ന നിലപാടായിരുന്നു തുടക്കം മുതൽ ജോസ് കെ മാണി വിഭാഗം സ്വീകരിച്ചത്. ഒറ്റരാത്രി കൊണ്ട് കാലുമാറിയ ആൾക്ക് പാരിതോഷികമായി ജില്ലാ പഞ്ചായത്ത് സ്ഥാനം നൽകാനാവില്ലെന്ന് ജോസ് വിഭാഗം ആവർത്തിച്ചു. ഇതോടെ പല തവണയായി യുഡിഎഫ് നേതൃത്വം ഇടപെട്ട് പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തിയിരുന്നു.

Recommended Video

cmsvideo
UDF നേതൃത്വത്തെ കുടഞ്ഞ് MM മണി | Oneindia Malayalam
 ഉപാധികൾ മുന്നോട്ട് വെച്ചു

ഉപാധികൾ മുന്നോട്ട് വെച്ചു

സ്ഥാനമൊഴിയണമെന്ന് കോണ്‍ഗ്രസും യുഡിഎഫും കത്തിലൂടേയും ആവശ്യപ്പെട്ടെങ്കിലും രാജിയ്ക്ക് ചില ഉപാധികൾ ജോസ് വിഭാഗം മുന്നോട്ട് വെയ്ക്കുകയായിരുന്നു. അടുത്ത നിയമസഭാ-തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ്, ജോസഫ് ഭാഗങ്ങളുടെ സീറ്റടക്കമുള്ള കാര്യങ്ങളില്‍ രാജിവെക്കാമെന്നും ജോസ് കെ മാണി യുഡിഎഫ് നേതൃത്വം അറിയിച്ചു.

 അംഗീകരിക്കില്ലെന്ന്

അംഗീകരിക്കില്ലെന്ന്

എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്ന നിലപാടായിരുന്നു കോൺഗ്രസും പിജെ ജോസഫും സ്വീകരിച്ചത്.രാജിയ്ക്ക് ശേഷം മാത്രമേ ഇത് സംബന്ധിച്ച കാര്യങ്ങളിൽ തിരുമാനമെടുക്കൂവെന്നും ഇരു പാർട്ടി നേതൃത്വവും വ്യക്തമാക്കിയിരുന്നു. . ഇതോടെ രാജിയില്ലെന്ന കാര്യത്തിൽ ഉറച്ച് നിൽക്കാൻ ജോസ് കെ മാണി വിഭാഗം തിരുമാനിക്കുകയായിരുന്നു.

 അധികാരം ഒഴിയാൻ

അധികാരം ഒഴിയാൻ

ഇതിന് പിന്നാലെ അധികാരം ഒഴിയാന്‍ ജോസ് കെ മാണി വിഭാഗം തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനായിരുന്നു പിജെ ജോസഫ് വിഭാഗത്തിന്‍റെ നീക്കം. ഇതിനിടയിലാണ് ഇപ്പോൾ ജോസ് കെ വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയിരിക്കുന്നത്

 മുന്നണി മര്യാദ

മുന്നണി മര്യാദ

മുന്നണി മര്യാദകൾ ലംഘിച്ച ജോസ് കെ മാണി വിഭാഗത്തിന് യുഡിഎഫിൽ തുടരാൻ യാതൊരു അർഹതയും ഇല്ലെന്ന് ബെന്നി ബെഹന്നാൻ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പദവി ഒഴിയണമെന്ന തീരുമാനം പാലിച്ചില്ല. യുഡിഎഫ് നേതൃത്വം ഉണ്ടാക്കിയ ധാരണയക്ക് ഇല്ലെന്നണ് ജോസ് അറിയിച്ചത്. യുഡിഎഫ് യോഗത്തിൽ ജോസ് കെ മാണി വിഭാഗത്തെ വിളിക്കില്ലെന്നും ബെന്നി ബെഹ്നാൻ വ്യക്തമാക്കി.

 ചതിയെന്ന്

ചതിയെന്ന്

അതേസമയം യുഡിഎഫിന്റേത് ചതിയും പാതകവുമാണെന്ന് റോഷി അഗസ്റ്റിൽ എംഎൽഎ പ്രതികരിച്ചു. യുഡിഎഫില്‍ നിന്ന് പുറത്താക്കാനുള്ള കാരണം അറിയില്ല. യുഡിഎഫിനുവേണ്ടി ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ക്കു മുന്നിലുണ്ട്. ആളും അർത്ഥവും ഇല്ലാത്ത പാർട്ടിയല്ല കേരള കോൺഗ്രസ് എം എന്നും റോഷി അഗസ്റ്റിൽ പറഞ്ഞു.

 അടിയന്തര യോഗം

അടിയന്തര യോഗം

ജോസഫ് വിഭാഗത്തിന്റെ സമ്മർദ്ദത്തിലാണ് ജോസ് കെ മാണി വിഭാഗം ഈ തിരുമാനം കൈക്കൊണ്ടതെന്നും ജോസ് കെ മാണി വിഭാഗം പറഞ്ഞു. അതിനിടെ ഇന്ന് ജോസ് വിഭാഗം അടിയന്തര യോഗം വിളിച്ച് ചേർത്തു. ഇന്ന് വൈകീട്ട് നടത്തുന്ന പത്രസമ്മേളനത്തിൽ ജോസ് കെ മാണി വിഭാഗം കൂടുതൽ വിശദീകരണം നൽകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

English summary
Kottayal District panchayath; Jose k mani expelled from UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X