കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവളത്തെ ആഴക്കടലില്‍ വെച്ച് അവര്‍ വിവാഹിതരാകും;വ്യാഴാഴ്ച നടക്കാനിരിക്കുന്ന വിവാഹത്തിന്റെ വിശേഷങ്ങള്‍

ജനുവരി 26 വ്യാഴാഴ്ച കോവളത്തെ ഗ്രോവ് ബീച്ചിലാണ് വിവാഹ ചടങ്ങുകള്‍.

  • By Afeef Musthafa
Google Oneindia Malayalam News

തിരുവനന്തപുരം: അപൂര്‍വ്വമായൊരു വിവാഹ ചടങ്ങിന് വേദിയാകാന്‍ ഒരുങ്ങുകയാണ് കോവളം. സാധാരണ വിവാഹ ചടങ്ങുകളെ പോലെ കരയില്‍ വെച്ചല്ല ഈ വിവാഹം നടക്കുന്നത്, മറിച്ച് കടലിന്റെ അടിത്തട്ടിലാണ് വിവാഹ ചടങ്ങിന്റെ വേദി. ജനുവരി 26 വ്യാഴാഴ്ച കോവളത്തെ ഗ്രോവ് ബീച്ചിലെ കടലിനടിയിലാണ് വിവാഹം.

കടലിനടിയില്‍ വെച്ച് വരന്‍ വധുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തിയതായുള്ള വാര്‍ത്തകള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇതിനു മുന്‍പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ രാജ്യത്ത് ഇത്തരത്തിലുള്ള വിവാഹ ചടങ്ങുകള്‍ ഇതിനുമുന്‍പ് നടന്നതായി അറിവില്ല. കടലിന്റെ അടിത്തട്ടില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക.

wedding

മഹാരാഷ്ട്ര സ്വദേശിയായ നിഖില്‍ പവാറിന്റെയും, സ്ലൊവേനിയന്‍ സ്വദേശിനിയായ യൂണിക്ക പ്രോഗാനിന്റെയും മോതിരക്കല്ല്യാണമാണ് കോവളം ഗ്രോവ് ബീച്ചിലെ കടലില്‍ വെച്ച് നടക്കുന്നത്. വിവാഹ വസ്ത്രം ധരിച്ച ശേഷം വരനും വധുവും മുങ്ങല്‍ ഉപകരണങ്ങളുമായി കടലിനടിയിലേക്ക് ഊളിയിടും.

കടലിനടിയില്‍ സജ്ജീകരിച്ച പ്രത്യേകവേദിയിലാണ് ചടങ്ങുകള്‍. വരന്റെയും വധുവിന്റെയും വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഈ അപൂര്‍വ്വ വിവാഹത്തിന് കടലിനടിയിലെ വേദിയില്‍ സാക്ഷ്യം വഹിക്കും. വിവാഹ ചടങ്ങുകള്‍ക്കായുള്ള എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

എല്ലാക്കാലത്തും ഓര്‍മ്മയില്‍ നില്‍ക്കുന്ന, വ്യത്യസ്തമായ ഒരു വിവാഹ ചടങ്ങായിരിക്കണമെന്നായിരുന്നു നിഖില്‍ പവാറിന്റെയും യൂണിക്കയുടെയും ആഗ്രഹം. ഈ ചിന്തയില്‍ നിന്നാണ് കടലിനടിയില്‍ വെച്ച് വിവാഹം നടത്താം എന്ന ആശയത്തിന് പിന്നിലുള്ള കാരണം. എന്തായാലും വ്യാഴാഴ്ച കടലിനടിയിലെ പവിഴപ്പുറ്റുകളെയും, അലങ്കാര മത്സ്യങ്ങളെയും സാക്ഷികളാക്കി നിഖില്‍ പവാര്‍ യൂണിക്കയുടെ വിരലില്‍ മോതിരം അണിയിക്കും.

English summary
A special marriage function under the sea will be held on thursday at kovalam beach.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X