ഒരുവട്ടംകൂടി അവര്‍ ഒത്തു ചേര്‍ന്നു; ആവേശത്തിന്‍റെയും ആഹ്ലാദത്തിന്‍റെയും ഉത്സവമായി പെണ്‍പടയുടെ സംഗമം

  • Posted By:
Subscribe to Oneindia Malayalam

കൊയിലാണ്ടി: ഒരുവട്ടംകൂടി അവര്‍ ഒത്തു ചേര്‍ന്നു ആ പഴയ വിദ്യാലയത്തിന്‍റെ തിരുമുറ്റത്ത്. ആവേശത്തിന്‍റെയും ആഹ്ലാദത്തിന്‍റെയും ഉത്സവമായി ആ പെണ്‍പടയുടെ സംഗമം.

മന്ത്രിക്കസേര വിടാതെ തോമസ് ചാണ്ടി! രാജിവെയ്ക്കില്ലെന്ന് എന്‍സിപിയും! പിണറായി പുറത്താക്കുമോ?

കൊയിലാണ്ടി ഗവ.ഗേള്‍സ് സ്‌കൂളിലെ 1961 മുതല്‍ 1972 വരെയുള്ള വിദ്യാര്‍ഥിനികളുടെ സംഗമം 'ഒരുവട്ടംകൂടി 2017' നടന്നു.വളരെ വികാരപരമായ ഒത്തുചേരലിന്‍റെ വേദിയായി മാറിയ സംഗമം കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.സംഘാടകസമിതി ചെയര്‍പേഴ്‌സന്‍ പി.രത്‌നവല്ലി അദ്ധ്യക്ഷത വഹിച്ചു.

reunion

നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍,മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി,നഗരസഭാംഗം കനക,പ്രധാനാധ്യാപകന്‍ മൂസ്സ മേക്കുന്നത്ത്,പി.ടി.എ.പ്രസിഡണ്ട് എ.സജീവ് കുമാര്‍,അന്‍സാര്‍കൊല്ലം,ജി.കെ.വേണു,എം.എം.ചന്ദ്രന്‍,ടി.പി.അബ്ുള്‍ കരീം,മതര്‍പി.ടി.എ.പ്രസിഡണ്ട് സജിനി എന്നിവര്‍ സംസാരിച്ചു.

കണ്‍വീനര്‍ വി.കമലാക്ഷി സ്വാഗതവും പി.പ്രേമകുമാരി നന്ദിയും പറഞ്ഞു.തുടര്‍ന്ന് മധുഭരതാജ്ഞലിയുടെ നേതൃത്വത്തില്‍ നൃത്തപരിപാടികളും പൂര്‍വ്വവിദ്യാര്‍ഥിനികളുടെ കലാപരിപാടികളും അരങ്ങേറി.

English summary
koyiladi girls high school 1961-1972 students reunion

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്