Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്പാര്‍ട്ട്‌മെന്റ് പെണ്‍വാണിഭം; കുടുക്കുമെന്ന് വ്യാപാരികള്‍ക്ക് ഭീഷണി

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ കോഴിക്കോട് നഗരത്തിലെ വിവിധ അപ്പാര്‍ട്ട്‌മെന്റുകളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി പരാതി. കോഴിക്കോട് നഗരത്തിലും സമീപ പ്രദേശത്തുമുള്ള പ്രമുഖ വ്യാപാരികളെയാണ് ചിലര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. പെണ്‍കുട്ടികളുടെ മൊഴിയില്‍ പേരുണ്ടെന്നും ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്നുമാണ് ഭീഷണി.

കേസില്‍ അടുത്തകാലത്ത്, അറിയപ്പെടുന്ന രണ്ട് വ്യാപാരികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ അറസ്റ്റ് ചെയ്തത് പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിക്കാത്തതുകൊണ്ടാണെന്ന് ഇടനിലക്കാര്‍ പറയുന്നു. എത്രയും പെട്ടെന്ന് പണം നല്‍കണമെന്നും ഇല്ലെങ്കില്‍ കേസില്‍ കുടുക്കുമെന്നും കാട്ടി പല വ്യാപാരികളെയും ഭീഷണിപ്പെടുത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

kozhicode-map

നേരത്തെയും കേസില്‍ പണംതട്ടല്‍ നടന്നതായി വിവരമുണ്ടായിരുന്നു. എന്നാല്‍ ഭീഷണി ലഭിച്ചവര്‍ പോലീസില്‍ പരാതി നല്‍കാത്തതിനാല്‍ അന്വേഷണം നടത്തിയിരുന്നില്ല. ആരെങ്കിലും രേഖാമൂലം പരാതി നല്‍കുകയാണെങ്കില്‍ കേസെടുത്ത് അന്വേഷിക്കുമെന്ന് പെണ്‍വാണിഭ കേസ് അന്വേഷിക്കുന്ന ഡി.സി.ആര്‍.ബി അസിസ്റ്റന്റ് കമ്മീഷണര്‍ പൃഥ്വിരാജ് പറഞ്ഞു.

പെണ്‍കുട്ടികളുടെ അമ്മമാരും കേസില്‍ പ്രതികളാണ്. ഇവര്‍ക്കാണ് പണം നല്‍കേണ്ടതെന്നായിരുന്നു ഭീഷണി. ഭീഷണിപ്പെടുത്തുന്നവരുടെ ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അമ്മമാര്‍ മുന്‍കൈ എടുത്താണ് പെണ്‍കുട്ടികളെ പലര്‍ക്കും കാഴ്ചവെച്ചതാണ് വിവരം. പണം തട്ടുന്നത് ഇവരുടെ നേതൃത്വത്തിലുള്ള സംഘമാണെന്നും പോലീസ് സംശയിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+