വരൾച്ച: കോഴിക്കോട്ട് തദ്ദേശസ്ഥാപനങ്ങൾക്ക് കൂടുതൽ തുക, ജിപിഎസ് വാഹനങ്ങൾ, ഊർജിത നടപടികൾ
കോഴിക്കോട്: ജില്ലയെ വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്കും റവന്യൂ അധികാരികള്‍ക്കും ജില്ലാ കലക്റ്ററുടെ നിര്‍ദ്ദേശം. മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ കുടിവെള്ളം വിതരണം ചെയ്ത ഇനത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് 5.5 ലക്ഷം രൂപയും മുനിസിപ്പാലിറ്റികള്‍ക്ക് 11 ലക്ഷം രൂപയും കോര്പ്പറേഷന് 16.5 ലക്ഷം രൂപയും വിനിയോഗിക്കാവുന്നതാണെന്ന് കലക്റ്റർ അറിയിച്ചു.
ഏപ്രില്‍ 1 മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് 11 ലക്ഷം രൂപയും മുനിസിപ്പാലിറ്റികള്‍ക്ക് 16.5 ലക്ഷം രൂപയും കോര്പ്പറേഷന് 22 ലക്ഷം രൂപയും തനത് ഫണ്ടില്‍ നേരിട്ടോ പ്ലാന്‍ ഫണ്ടില്‍ നിന്നോ ചെലവഴിക്കാം. കുടിവെള്ള വിതരണം ജിപിഎസ് ടാങ്കര്‍ ലോറികളില്‍ ആയിരിക്കണം. ജില്ലാതല റവന്യൂ അധികാരികള്‍ക്ക് കുടിവെള്ള വിതരണം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജില്ലാതല മേധാവി ഏര്‍പ്പെടുത്തണം.

ജിപിഎസ് ലോഗും വാഹനത്തിന്റെ ലോഗ് ബുക്കും ക്രോസ് ചെക്ക് ചെയ്ത് സുതാര്യത ഉറപ്പ് വരുത്തിയ ശേഷം സെക്രട്ടറിമാര്‍ക്ക് തുക വിനിയോഗിക്കാം. രണ്ടാഴ്ച്ചയില്‍ ഒരിക്കല്‍ ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോർട്ട്ര് സമര്‍പ്പിക്കണമെന്നും നിർദേശമുണ്ട്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച വാട്ടര്‍ കിയോസ്ക്കുകള്‍ വഴി കുടിവെള്ള വിതരണം നടത്തുന്നതിന് റവന്യു അധികാരികള്‍ക്ക് അനുവാദം നല്കി. ജില്ലാ കലക്ടര്‍ യുവി ജോസിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്റ്റർ പിപി കൃഷ്ണന് കുട്ടിയും പങ്കെടുത്തു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications