പ്രതിഷേധങ്ങള്‍ തുടരുന്നു: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ കാന്റില്‍ മാര്‍ച്ച്

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: കത്വവ, ഉന്നാവ് ഭീകര കൊലപാതകങ്ങളുടെയും സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി കിഡ്‌സണ്‍ കോര്‍ണറില്‍നിന്നും റയില്‍വെ സ്റ്റേഷനിലേക്ക് കാന്റില്‍ മാര്‍ച്ച് നടത്തി. കൂട്ടബലാത്സംഗങ്ങളെയും കൊലപാതകങ്ങളെയും തുടര്‍ന്ന് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി ഇന്ത്യാ ഗേറ്റിലേക്ക് നടത്തിയ വന്‍പ്രതിഷേധത്തിന്റെ ട്വിറ്റര്‍ ആഹ്വാനമനുസരിച്ച് നിരവധി പ്രവര്‍ത്തകരാണ് കാന്റില്‍ മാര്‍ച്ചില്‍ പങ്കെടുത്തത്.

katwadeathcongressprotest

വേട്ടക്കാരനൊപ്പം നടക്കുകയും വേട്ടയാടുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്ന ഇന്ത്യ കണ്ട ദുരന്തമായി നരേന്ദ്രമോദി സര്‍ക്കാര്‍ മാറിയെന്ന് അധ്യക്ഷത വഹിച്ച ഡിസിസി പ്രസിഡണ്ട് അഡ്വ. ടി. സിദ്ധിഖ് പറഞ്ഞു. കോഴിക്കോട് പാര്‍ലമെന്റ് അംഗം എം.കെ. രാഘവന്‍ എം.പി. പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദി സര്‍ക്കാറിന് കീഴില്‍ ഇരട്ടനീതിയാണെന്നും ലോകത്തിന്റെ മുമ്പില്‍ ഇന്ത്യ തലകുനിച്ച സംഭവമാണ് ആസിഫയുടെ കൊലപാതകമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ രക്ഷപ്പെടുത്താനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നീക്കം എന്ത് വിലകൊടുത്തും പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നടന്ന സംഗമത്തില്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡണ്ട് കെ.എം. അഭിജിത്ത്, അഡ്വ. പി.എം. നിയാസ്, കെ.വി. സുബ്രഹ്മണ്യന്‍, എസ്.കെ. അബൂബക്കര്‍, ഹബീബ് തമ്പി, ജെയ്‌സല്‍ അത്തോളി, എം. ധനിഷ്‌ലാല്‍, രാജേഷ് കീഴരിയൂര്‍, പി.പി. നൗഷീര്‍, വി.ടി. നിഹാല്‍, രമ്യ ഹരിദാസ് എിവര്‍ പ്രസംഗിച്ചു.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kozhikode congress district committee candle march for kathwa girl

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്