പോലീസ് കസേരകളിൽ മീശ മുളക്കാത്ത കുട്ടികള്‍; ഒട്ടും പരിഭവങ്ങള്‍ ഇല്ലാതെ

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: പോലീസ് കസേരകളിൽ മീശ മുളക്കാത്ത കുട്ടികളെ കണ്ട് പരാതി പറയാന്‍ എത്തിയവര്‍ ആദ്യമൊന്നമ്പരന്നു. പോലീസ് സ്റ്റേഷൻ കയ്യടക്കി കുട്ടി പോലീസ്. കേരളത്തിലെ തെരഞ്ഞെടുത്ത 20 പോലീസ് സ്റ്റേഷനുകളിൽ സ്റ്റുഡൻറ്ട് പോലീസ് കേഡറ്റുകൾക്ക് സ്റ്റേഷനുകളിൽ പരിശീലനം നൽകുക എന്ന കേരള പോലീസിന്റെ പരിപാടിയുടെ ഭാഗമായാണ് കുട്ടികൾ സ്റ്റേഷനിലെത്തിയത്.

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുമായി ചൈന; ലക്ഷ്യം അമേരിക്കയോ?

ഇന്ന്ന് പേരാമ്പ്ര പോലീസ് സ്റ്റേഷന്റെ നിയന്ത്രണം അവർ ഏറ്റെടുത്തു. യാതൊരു പരിഭ്രമവുമില്ലാതെ അവർ കാര്യങ്ങൾ നിയന്ത്രിച്ചു. അവർ വേറാരുമല്ല കാക്കിയിട്ട കുരുന്നുകൾ അഥവാ കുട്ടി പോലീസ്.

spcperambra

സർവ്വദേശീയ ശിശുദിനാഘോഷത്തിന്റെ ഭാഗമായി വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്ക്കൂൾ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾക്ക് ഒരു ദിവസത്തെ പരിശീലനം നൽകുകയായിരുന്നു. യൂണിറ്റിലെ 44 കേഡറ്റുകൾ രണ്ട് മണിക്കൂർ നേരം സ്റ്റേഷൻ കാര്യങ്ങൾ നിയന്ത്രിച്ചു. പാറാവ്, ഫ്രണ്ട് ഓഫീസ്, ജി.ഡി ഡ്യൂട്ടി തുടങ്ങി എല്ലാ കാര്യങ്ങളും എസ്.പി.സി ഏറ്റെടുത്തു. സ്റ്റേഷനിൽ എത്തിയ പൊതുജനങ്ങൾ എന്തെന്നറിയാതെ വിഷമിച്ചു. ഔദ്യോഗിക കസേരകളിൽ മീശ മുളക്കാത്ത കുട്ടികളെ കണ്ട് ആദ്യമൊന്നമ്പരന്നു.

spc3

സ്റ്റേഷൻ ചുമതലകൾ മനസ്സിലാക്കുന്നതിനും, പരാതികൾ കേൾക്കുന്നതിനും, ആയുധങ്ങൾ പരിചയപ്പെടുന്നതിനും കേഡറ്റുകൾക്ക് അവസരം ലഭിച്ചു. തങ്ങളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളിലൊന്നായി ഈ അനുഭവം അവർ പങ്കുവെച്ചു. പോലീസ് ഇൻസ്പക്ടർ കെ.പി സുനിൽ കുമാർ, എസ്.ഐമാരായ പി. മോഹൻ ദാസ് , നൗഷാദ്, സി.പി.ഒമാരായ രാധാക്യഷ്ണൻ, അജിത്ത്, അബ്ദുറഖീവ്, ബേബി, ഷിജിന, അധ്യാപകരായ കെ.പി മുരളീകൃഷ്ണദാസ്, കെ.കെ മുഹമ്മദ്, കെ സുധ എന്നിവർ നേതൃത്വം നൽകി.

English summary
Kozhikode; Junior polices in police station

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്