കപ്പും കൊണ്ടേ പോകൂ, കലാമാമാങ്കത്തിന്റെ ആദ്യ ദിനത്തില്‍ സൂപ്പര്‍സ്റ്റാറായി കോഴിക്കോട്

  • Written By: Vaisakhan
Subscribe to Oneindia Malayalam

തൃശൂര്‍: ആരു വേണമെങ്കിലും മത്സരിച്ചോ, പക്ഷേ ഇത്തവണയും കിരീടം ഞങ്ങള്‍ക്ക് തന്നെ എന്ന പ്രഖ്യാനവുമായി കോഴിക്കോട് 58ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യ ദിനം തങ്ങളുടേതാക്കി. കരുത്തരായ എതിരാളികളെ കലാവിസ്മയത്താല്‍ പിന്നിലാക്കിയാണ് കോഴിക്കോടിന്റെ കുതിപ്പ്. 195 പോയിന്റാണ് കോഴിക്കോടിനുള്ളത്. രണ്ടാം സ്ഥാനത്ത് 191 പോയിന്റോടെ നില്‍ക്കുന്ന പാലക്കാടിനേക്കാള്‍ നാലു പോയിന്റിന്റെ വ്യത്യാസമുണ്ട് കോഴിക്കോടിന്.

1

കുതിപ്പ് നടത്തുമെന്ന് കരുതിയിരുന്ന ആതിഥേയരായ തൃശൂര്‍ 189 പോയിന്റോടെ മൂന്നാം സ്ഥാനത്താണ്. തുടര്‍ച്ചയായ 12ാം കിരീടം ലക്ഷ്യടുന്ന കോഴിക്കോടിന് ഇവര്‍ രണ്ട് പേരെയും കാര്യമായി പേടിക്കേണ്ടതുണ്ട്. സ്‌കൂളുകളില്‍ 31 പോയിന്റോടെ ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കന്ററിയാണ് മുന്നില്‍. എല്ലാ വര്‍ഷവും ആദ്യ മൂന്നില്‍ ഇടംപിടിക്കാറുള്ള കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂള്‍ 25 പോയിന്റോടെ പിന്നാലെയുണ്ട്.

പൊടിപാറിയ മത്സരങ്ങളാണ് നടന്നതെങ്കിലും സംഘാടകരും മറ്റ് പ്രവര്‍ത്തനങ്ങളും വന്‍ ദുരന്തമാണെന്ന് പറയാതിരിക്കാന്‍ സാധിക്കില്ല. മത്സരങ്ങള്‍ പലതും വൈകിയാണ് നടന്നത്. മോഹിനിയാട്ടം രണ്ട് മണിക്കൂറോളമാണ് വൈകിയത്. വേദിയുമായി ബന്ധപ്പെട്ട് സംഘാടകരും അധ്യാപകരും തമ്മില്‍ വാക് പോരാട്ടം നടത്തിയതോടെ ഒപ്പനയും വൈകി.

ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പുറമേ ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടുനിന്നത് ഏറെ ചര്‍ച്ചയായി. കൊല്ലത്ത് പാര്‍ട്ടി സമ്മേളനം നടക്കുന്നതിനെ തുടര്‍ന്നാണ് ഇത്. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ആണ്‍കുട്ടികളുടെ ഭരതനാട്യം, ലളിത ഗാനം, ഓടക്കുഴല്‍, നാടന്‍പാട്ട്, കഥാപ്രസംഗം, മാപ്പിളപ്പാട്ട്, കഥകളി എന്നിവയാണ് ഇന്നത്തെ പോരാട്ടങ്ങള്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kozhikode leading in 58th kerala state kalolsavam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്