ഖുറാനെ അനുബന്ധമാക്കി സംസ്കൃതത്തിൽ നടത്തിയ ആദ്യ പഠനത്തിന് പേരാമ്പ്ര സ്വദേശിക്ക് ഡോക്ടറേറ്റ്

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: പരിമിധികളോട് പോരാടി സംസ്കൃത സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ നൊച്ചാട് പാറച്ചോല സ്വദേശി ഷംസീർ പി.എം ശ്രദ്ധേയനാകുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നിന്ന കുടുംബത്തിൽ നിന്ന് കഠിന പ്രയത്നത്തിലൂടെയാണ് വ്യത്യസ്ത വഴിയിലൂടെ സഞ്ചരിച്ച് ഷംസീർ ഡോക്ടറേറ്റ് നേടിയത്.

ഗെയില്‍ സമരം തണുപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം! നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചു....

കാലടി സർവ്വ കലാശാലയിൽ നിന്ന് ഡോ:ഇ.സുരേഷ് ബാബുവിന്റെ കീഴിലാണ് 'സാമ്പത്തിക വിനിമയത്തിന്റെ രീതി ശാസ്ത്രം ഖുറാനിലും അർത്ഥ ശാസ്‌ത്രയിലും' എന്ന വിഷയത്തിൽ ഗവേഷണം പൂർത്തിയാക്കിയത്. ഖുറാനെ അനുബന്ധമാക്കി സംസ്കൃതത്തിൽ നടത്തുന്ന ആദ്യ പഠനമായി ഷംസീറിന്റെ ഗവേഷണത്തെ കണക്കാക്കുന്നു.

doctorate

നൊച്ചാട് എഎം.എൽ.പി, വെള്ളിയൂർ എ.യു.പി, നൊച്ചാട് ഹയർ സെക്കന്ററി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് ഹയർ സെക്കന്ററി വരെ പഠനം പൂർത്തിയാക്കുകയും കാലടി സർവ്വ കലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ നിന്ന് ബിരുദവും, ബിരുദാനന്തര ബിരുദവും പൂർത്തിയാക്കുകയും കാലടി സർവ്വകലാശാല ക്യാമ്പസ്സിൽ എംഫിൽ, പി.എച്ച്.ഡി യും പൂർത്തിയാക്കുകയും ചെയ്തു. ഇപ്പോൾ തൃശൂർ സംസ്കൃത കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ടിക്കുന്നു.

ഭാര്യ സൗദത്ത് കാലടി സർവ്വ കലാശാലയിൽ തന്നെ ഐ.സി.എച്ച്.ആർ സ്കോളർഷിപ്പോടെ ചരിത്രത്തിൽ ഗവേഷണ വിദ്യാർത്ഥിയാണ്. പിതാവ് അബ്ദുള്ള ബഹ്‌റൈൻ പ്രവാസിയാണ്.മാതാവ് നഫീസയും സഹോദരിമാർ ഷംന കൂരാച്ചുണ്ട്, ഷബീബ(നഴ്സിംഗ് അസിസ്റ്റന്റ് മലബാർ മെഡിക്കൽ കോളേജ്)എന്നിവരാണ്.

ഡോക്ടറേറ്റ് നേടിയ ഷംസീറിനെ മുസ്ലിം ലീഗിന്റെയും ഹരിതവേദിയുടെയും നേതൃത്വത്തിൽ വീട്ടിലെത്തി ആദരിച്ചു.നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.പി.എ അസീസ് ഉപഹാരം നൽകി.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ആർ.കെ മുനീർ പൊന്നാടയണിയിച്ചു.

എൻ.പി അസീസ് അധ്യക്ഷത വഹിച്ചു.പി.സി മുഹമ്മദ് സിറാജ്,സലിം മിലാസ്, എൻ.കെ കാസിം, ഷാജി കല്ലോട്, മുനീർ നൊച്ചാട്, ഹംസ മാവിലാട്ട്, മുജീബ് കിഴക്കയിൽ, പി.സി റഫീഖ്, സി.ടി മുഹമ്മദ്, അസീസ് പുത്തലത്ത്, ആർ.ഷബീർ, നൗഫൽ പറമ്പത്ത് എന്നിവർ

English summary
kozhikode native won doctorate for the sudy of quran based in sanskrit

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്