നിപ്പ വൈറസ്: മൊബൈൽ ടെസ്റ്റിങ് ലാബിന്റെ നേട്ടവും പ്രവർത്തനവും; എങ്ങനെ സഹായകമാവും
കേരളം ഇപ്പോൾ നിപ ഭീതിയിലാണ്. കോഴിക്കോട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കനത്ത ജാഗ്രതയിലാണ്. കേന്ദ്ര വിദഗ്ധ സംഘം കോഴിക്കോട് എത്തിയിരിക്കുകയാണ്. നിപ വൈറസ് പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പൂനെയിൽ നിന്നുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) സംഘം മൊബൈൽ ലാബ് സ്ഥാപിക്കും .കൂടാതെ വവ്വാലുകളുടെ സർവേയും ഉദ്യോഗസ്ഥർ നടത്തും.
മൊബൈൽ ലാബ് എത്തിയതോടെ ഇനി പരിശോധനാ ഫലം അറിയാനും രോഗ നിർണയം നടത്താനുമുള്ള സമയം കുറഞ്ഞുകിട്ടും. സാംപിൾ അയച്ച് കാത്തിരിക്കേണ്ട അവസ്ഥയും ഉണ്ടാവില്ല. മൊബൈൽ ലാബ് ഇവിടെ തന്നെ സ്ഥാപിക്കുന്നതിലൂടെ വളരെ വേഗത്തിൽ പരിശോധനയും ഫലം അറിയാൻ സാധിക്കും എന്നത് തന്നെയാണ് പ്രത്യേകത.

കേരളത്തിൽ നിപ്പ പരിശോധന നടത്തുന്നതിന് സംവിധാനം ഉണ്ടെങ്കിലും ഐ സി എം ആർ മാനദണ്ഡപ്രകാരം സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പുനെയിൽ നിന്നും ആണ്. എന്നാൽ മൊബൈൽ ലാബ് ഇവിടെ സജ്ജമാക്കുന്നതോടെ ഇതിനുള്ള സമയം കുറഞ്ഞ് കിട്ടും.
പൂനെ എൻ ഐവിയിൽ നിന്നുള്ള സംഘം കോഴിക്കോട് മെഡിക്കൽ കോളേജിലെ ബി ആർ ഡി എൽ ലബോറട്ടറയിൽ പരിശോധനയുമായി ബന്ധപ്പെട്ട് മൊബൈൽ യൂണിറ്റുകൾ സജ്ജീകരിക്കും. ഇതോടെ ഇനി വളരെ വേഗത്തിൽ പരിശോധനയും റിസൾട്ടുമെല്ലാം ഇവിടെ നിന്ന് തന്നെ കിട്ടും.
മെഡിക്കൽ കോളേജ് പരിസരത്തായിരിക്കും ലാബ് പ്രവർത്തിക്കുന്നത്. ലാബ് പ്രവർത്തനം ആരംഭിക്കുന്നതോടെ നിപ്പ പരിശോധനകൾ കോഴിക്കോട്ട് നടത്താൻ ആകും . രണ്ട് ആഴ്ച ലാബിന്റെ സേവനം ജില്ലയിൽ ലഭ്യമാകും. പ്രാഥമിക സമ്പര്‍ക്കത്തില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ സാമ്പിളുകൾ ആയിരിക്കും ഇവിടെ പരിശോധിക്കുക.
2022ൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ (ഐസിഎംആർ-എൻഐവി) ശാസ്ത്രജ്ഞർ മണിക്കൂറുകൾക്കുള്ളിൽ രക്തത്തിൽ നിപ വൈറസ്-നിർദ്ദിഷ്‌ട ആന്റിബോഡികളായ ഐജിഎം, ഐജിജി എന്നിവ കണ്ടെത്താനാകുന്ന അതീവ സെൻസിറ്റീവ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്തിരുന്നു.
രോഗവുമായി ബന്ധപ്പെട്ട നിരീക്ഷണ പ്രവർത്തനങ്ങൾക്ക് ഈ ടെസ്റ്റ് കിറ്റ് നിർണായകമാണ്. ഐജിഎം ആൻറിബോഡി സാന്നിധ്യം സമീപകാല അണുബാധയെ സൂചിപ്പിക്കുന്നു, അതേസമയം രക്തത്തിലെ ഐജിജി ആന്റിബോഡി മുമ്പ് വൈറസുമായി സമ്പർക്കം പുലർത്തുന്നതായി സൂചന നൽകുന്നു.












Click it and Unblock the Notifications