ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസില്‍ യാത്രക്കാരന്‍ തീ കൊളുത്തി, ആളിപ്പടര്‍ന്നു, എട്ട് പേര്‍ക്ക് പൊള്ളലേറ്റു
കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരിയുടെ ദേഹത്ത് തീ കൊളുത്തി. കോഴിക്കോട് എലത്തൂര്‍ പാലത്തിന് സമീപം ട്രെയിന്‍ എത്തിയപ്പോഴാണ് സംഭവം. ഡി വണ്‍ കമ്പാര്‍ട്ട്‌മെന്റിലാണ് തീ പടര്‍ന്നത്. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പൊള്ളലേറ്റു. പെട്ടെന്ന് ഒരാള്‍ യാത്രക്കാര്‍ക്ക് നേരെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.
അഞ്ച് പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേര്‍ കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിക്ക് നേരെയുണ്ടായ ആക്രമണമാണിതെന്നാണ് കോഴിക്കോട് മേയര്‍ പറയുന്നത്. പെട്രോളൊഴിച്ചാണ് തീ കൊളുത്തിയത്. ട്രെയിന്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുന്നു. ഒപ്പമുണ്ടായിരുന്ന യാത്രക്കാരനാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്.

അക്രമി ഓടി രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. ചുവന്ന ഷര്‍ട്ടിട്ട് തൊപ്പിയിട്ട ആളാണ് ആക്രമി. രണ്ട് കുപ്പി പെട്രോളുമായാണ് ആക്രമി എത്തിയത്. റൂബി, അനില്‍കുമാര്‍, അദ്വൈത്, സജിഷ, അശ്വതി എന്നിവരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവര്‍.
ട്രെയിനിന് തീ പിടിച്ചു എന്നാണ് യാത്രക്കാര്‍ ആദ്യം കരുതിയത്. പിന്നീട് ചങ്ങല വലിച്ച് നിര്‍ത്തുകയായിരുന്നു. കോഴിക്കോട് നിന്ന് 10 കിലോമീറ്റര്‍ ദൂരം ട്രെയിന്‍ പുറപ്പെട്ട് എത്തിയതിന് ശേഷമാണ് അക്രമം നടന്നത്. സംഭവത്തിന് ശേഷം ട്രെയിന്‍ കണ്ണൂരേക്ക് യാത്ര തിരിച്ചു.തീകൊളുത്തുന്നതിന് മുന്‍പ് യാതൊരു തര്‍ക്കവും കംപാര്‍ട്ട്മെന്റില്‍ നടന്നിട്ടില്ലെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പെട്രോള്‍ നിറച്ച് കുപ്പി യാത്രക്കാരുടെ മേല്‍ തളിക്കുകയും പിന്നാലെ തീകൊളുത്തുകയുമായിരുന്നു.












Click it and Unblock the Notifications