കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനയ രംഗത്തേക്ക് ഇനിയില്ല; സായി ടീച്ചര്‍ക്ക് ഈ മാസം ശമ്പളം കിട്ടും... 'വൈറല്‍ ടീച്ചറു'ടെ വിശേഷങ്ങള്‍

Google Oneindia Malayalam News

കോഴിക്കോട്: കൊറോണ കാരണം സ്‌കൂള്‍ പഠനം ഓണ്‍ലൈനിലേക്ക് മാറിയപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ടീച്ചറായിരുന്നു സായി ശ്വേത. വീട്ടിലിരുന്ന് 'പ്രവേശനോല്‍സവം' നേടിയ കുരുന്നുകള്‍ മാത്രമല്ല, കേരളം മൊത്തം കണ്ടു ടീച്ചറുടെ ക്ലാസ്. ഏതൊരു വ്യക്തിയെയും ക്ലാസില്‍ ഇരുത്താന്‍ കഴിയുന്ന മിടുക്കുണ്ടായിരുന്നു ടീച്ചറുടെ അധ്യാപന ശൈലിക്ക്.

അധ്യാപനത്തില്‍ മാത്രമല്ല, പരസ്യങ്ങളിലും മറ്റും ടീച്ചറുടെ സാന്നിധ്യമുണ്ടായി. ഒരു വര്‍ഷം പിന്നിട്ട് വീണ്ടും പുതു അധ്യയന വര്‍ഷം ആരംഭിക്കുമ്പോഴും ടീച്ചര്‍ സജീവമാണ്...

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നു: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
പ്രവേശനോല്‍സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു | Oneindia Malayalam

മലയാളി മറക്കാത്ത ടീച്ചര്‍

മലയാളി മറക്കാത്ത ടീച്ചര്‍

കോഴിക്കോട്ടുകാരിയാണ് സായി ടീച്ചര്‍. ഭര്‍ത്താവ് ദിലീപ് ഗള്‍ഫിലാണ്. ചോമ്പാല ഉപജില്ലയില്‍ എല്‍പി സ്‌കൂള്‍ അധ്യാപികയായ ടീച്ചറുടെ ക്ലാസ് കേള്‍ക്കാത്ത മലയാളികള്‍ ഇല്ല. കുരുന്നു ഹൃദയങ്ങളെ പിടിച്ചിരുത്താന്‍ ആടിയും പാടിയും ഈണത്തിലാണ് ടീച്ചറുടെ ക്ലാസ്. തങ്കു പൂച്ചയും മിട്ടു പൂച്ചയും മലയാളികള്‍ അടുത്തകാലത്തൊന്നും മറക്കില്ല.

മറ്റു അവസരങ്ങളും

മറ്റു അവസരങ്ങളും

അധ്യാപികയാകണം എന്നാഗ്രഹം സായി ശ്വേതയ്ക്ക് വളരെ മുമ്പേയുണ്ടായിരുന്നു. തന്റെ അധ്യാപികമാരെ കണ്ടതു മുതലാണ് ഇങ്ങനെ തോന്നി തുടങ്ങിയതെന്ന് ടീച്ചര്‍ മറുപടി പറയും. ക്ലാസ് ഓണ്‍ലൈനില്‍ തരംഗമായതിന് പിന്നാലെ മറ്റു പല അവസരങ്ങളും ടീച്ചറെ തേടിയെത്തി. അതിലൊന്നായിരുന്നു കെഎസ്എഫ്ഇയിലെ പരസ്യം.

അഭിനയ രംഗത്തേക്കില്ല

അഭിനയ രംഗത്തേക്കില്ല

ഇനി തല്‍ക്കാലം അഭിനയ രംഗത്തേക്കില്ലെന്ന് സായി ടീച്ചര്‍ തീര്‍ത്തു പറയുന്നു. കാരണം മറ്റൊന്നുമല്ല, സ്‌കൂളില്‍ അപ്രൂവല്‍ നേടി. ശമ്പളം ഈ മാസം മുതല്‍ കിട്ടിത്തുടങ്ങും. ഇനി സ്‌കൂളും കുട്ടികളും അവരുടെ പഠനവും എന്നതിലേക്ക് കൂടുതല്‍ ശ്രദ്ധിക്കാനാണ് ടീച്ചറുടെ താല്‍പ്പര്യം.

ഒരു വര്‍ഷം പരീക്ഷണഘട്ടം

ഒരു വര്‍ഷം പരീക്ഷണഘട്ടം

കഴിഞ്ഞ തവണ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയ സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമായാണ് ടീച്ചറുടെ ചിന്ത. ഇത്തവണ കുട്ടികള്‍ക്ക് കൂടുതല്‍ ഉപാകരപ്പെടുന്ന രീതികള്‍ അധ്യാപന രംഗത്ത് ചേര്‍ക്കണമെന്ന് ടീച്ചര്‍ ആഗ്രഹിക്കുന്നു. എല്ലാ കുട്ടികളെയും അന്ന് ശ്രദ്ധിക്കാന്‍ പറ്റിയില്ലെന്നും സായി ടീച്ചര്‍ പറയുന്നു.

പുതിയ ആഗ്രഹം

പുതിയ ആഗ്രഹം

എല്ലാ വിദ്യാര്‍ഥികളെയും ശ്രദ്ധിക്കാന്‍ സാധിക്കുന്ന രീതിയിലേക്ക് അധ്യാപന രീതി മാറ്റണമെന്നാണ് സായി ടീച്ചറുടെ ആഗ്രഹം. സായി ടീച്ചറുടെ മാത്രമല്ല, ഓണ്‍ലൈന്‍ ലോകത്തേക്ക് പറിച്ചുനടപ്പെട്ട കലാലയ ജീവിതം ഒട്ടേറെ അധ്യാപകര്‍ക്ക് പുതിയ പരീക്ഷണമായിരുന്നു. വിദ്യാര്‍ഥികള്‍ക്കും... ഓണ്‍ലൈന്‍ ക്ലാസുകളില്‍ തന്നെ ഈ വര്‍ഷവും കുട്ടികള്‍ പഠനം തുടരും.

കുരുന്നു മക്കളുടെ കാര്യം

കുരുന്നു മക്കളുടെ കാര്യം

അധ്യാപകരെ കണ്ട് പരിചയം വന്ന മുതിര്‍ന്ന ക്ലാസിലെ കുട്ടികളെ പോലെ ആയിരുന്നില്ല പുതിയ അഡ്മിഷന്‍ നേടിയ കുരുന്നു മക്കള്‍. അവര്‍ കലാലയ മുറ്റം കണ്ടിട്ടേയില്ല. കൂട്ടുകാരെയും നേരിട്ടറിയില്ല. ക്ലാസ് മുറികളിലിരുന്ന് ആടിയും പാടിയും പഠിക്കുന്ന ആ അനുഭവം അവര്‍ക്ക് കഴിഞ്ഞവര്‍ഷം ലഭിക്കാതെ പോയി. ഇത്തവണയും അനിശ്ചിതത്വം തുടരുന്നു.

ബിജെപിയെ അടപടലം പൂട്ടാന്‍ മമത; റിവേഴ്‌സ് ഗിയറില്‍ നേതാക്കള്‍... അമിത് ഷായുടെ തന്ത്രം പാളിബിജെപിയെ അടപടലം പൂട്ടാന്‍ മമത; റിവേഴ്‌സ് ഗിയറില്‍ നേതാക്കള്‍... അമിത് ഷായുടെ തന്ത്രം പാളി

ഹോളിവുഡ് ലോകത്ത് നിന്ന് മായാത്ത സുന്ദരി; മെര്‍ലിന്‍ മണ്‍റോയുടെ ജന്മദിനം ഓര്‍ത്ത് സിനിമലോകം

English summary
Kozhikode Sai Teacher Says more concentrate in Teaching field and get first salary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X