കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി കലയുടെ പെരുംപൂരം..

  • By Sruthi K M
Google Oneindia Malayalam News

കോഴിക്കോട്: കല്ലായികടവത്ത് ഇനി കൗമാരത്തിന്റെ കലോത്സവ രാവുകളാണ്. ഇനിയുള്ള ഏഴ് ദിനരാത്രങ്ങള്‍ കലയുടെ മാമാങ്കം. കലയുടെ കസവ് തട്ടമിട്ട് കലാകാരന്‍മാര്‍ കോഴിക്കോടിന്റെ വേദികളില്‍ നിറഞ്ഞു നില്‍ക്കും. 55ാം സ്‌കൂള്‍ കലോത്സവം വീണ്ടും കോഴിക്കോടിന്റെ മണ്ണില്‍ എത്തുമ്പോള്‍ നാടും നാട്ടുകാരും ആഘോഷത്തിമിര്‍പ്പിലാണ്. ഇത് ഏഴാം തവണയാണ് മിഠായിത്തെരുവിന്റെ മധുരം നുണയാന്‍ കലാകാരന്‍മാര്‍ എത്തുന്നത്.

schoolfestival

232 ഇനങ്ങളിലായി പതിനൊന്നായിരത്തോളം കലാകാരന്‍മാര്‍ വേദികളില്‍ മാറ്റുരയ്ക്കും. മലബാറിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന കലാമാമാങ്കം ആസ്വദിക്കാന്‍ ജനലക്ഷങ്ങള്‍ ഒഴുകിയെത്തും. പതിനൊന്ന് ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഇത്തവണ മത്സരിക്കാന്‍ ഇറങ്ങുന്നത്. സാംസ്‌കാരിക ഘോഷയാത്രയോടെ കലാമാമാങ്കത്തിന് തിരശ്ശീല ഉയരും.

വൈകീട്ട് ഘോഷയാത്ര പ്രധാന വേദിയില്‍ എത്തിച്ചേരുന്നതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കലോത്സവ ദീപം തെളിയിക്കും. ഗാനഗന്ധര്‍വ്വന്‍ യേശുദാസും ചടങ്ങില്‍ പങ്കെടുക്കും. ഇത്തവണ വേദികള്‍ക്ക് രാഗങ്ങളുടെ പേരാണ് നല്‍കിയിരിക്കുന്നത്. ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ട മത്സരമാണ് പ്രധാന വേദിയായ മോഹനത്തില്‍ അരങ്ങേറുക.

kalolsavam

മത്സരങ്ങളുടെ ഫലങ്ങളും മറ്റും അറിയുന്നതിനു ഐടി അറ്റ് സ്‌കൂള്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കലോത്സവത്തെ ജനങ്ങളിലെത്തിക്കുന്നതിന് കലോത്സവം ലൈവ് എന്ന പേജുകളും സോഷ്യല്‍ മീഡിയകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാംകൊണ്ടും ആഘോഷ പെരുമഴയായിരിക്കും ഇനിയുള്ള ദിവസങ്ങള്‍. കലയെ ആസ്വദിക്കുന്നവര്‍ക്ക് ഇനി കോഴിക്കോടിന്റെ മധുരവും നുണയാം.

English summary
Kerala school Kalolsavam begins today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X