കോഴിക്കോട് ഇരട്ടസ്‌ഫോടനം: തടിയന്റവിട നസീറിനെ വെറുതെവിട്ടതിനെതിരെ എന്‍ഐഎ സുപ്രീം കോടതിയില്‍
ദില്ലി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ പ്രതി തടിയന്റവിട നസീര്‍, കൂട്ടുപ്രതി ഷഫാസ് എന്നിവരെ ഹൈക്കോടതി വെറുതെവിട്ടതിനെതിരെ എന്‍ ഐ എ സുപ്രീം കോടതിയിലേക്ക്. സ്‌ഫോടനത്തില്‍ ഇരുവരുടെയും പങ്ക് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ ഐ എ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. എന്‍ ഐ എയുടെ അപ്പീല്‍ സെപ്റ്റംബര്‍ 12 ന് പരിഗണിക്കാന്‍ ജസ്റ്റിസുമാരായ കെ എം ജോസഫ്, ഹൃഷികേഷ് റോയ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
തടിയന്റെവിടെ നസീറിന് മൂന്ന് ജീവപര്യന്തവും ഷഫാസിന് ഇരട്ട ജീവപര്യന്തവുമാണ് എന്‍ ഐ എ കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ തെളിവുകളുടെ അഭാവം ചൂണ്ടിക്കാണിച്ച് ഹൈക്കോടതി ഇരുവരെയും വെറുതെവിടുകയായിരുന്നു. അതേസമയം, സ്‌ഫോടനം നടത്തുന്നതിന് മുന്നോടിയായി നടത്തിയ ഗൂഡാലോചനയില്‍ ഇരുവരുടെയും പങ്ക് വ്യക്തമാണെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ എന്‍ ഐ എ വ്യക്തമാക്കുന്നു. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

2006 മാര്‍ച്ച് മൂന്നിനായിരുന്നു കോഴിക്കോട് ഇരട്ട സ്ഫോടനം നടന്നത്. കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാഡിലും പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലുമായിരുന്നു സ്ഫോടനം ഉണ്ടായത്. 15 മിനിറ്റിന്റെ ഇടവേളകളിലായിരുന്നു സ്ഫോടനം. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ലോക്കല്‍ പോലീസായിരുന്നു കേസ് ആദ്യം അന്വേഷിച്ചത്. പിന്നീട് എന്‍ ഐ എ കേസ് ഏറ്റെടുക്കുകയായിരുന്നു. ദക്ഷിണേന്ത്യയില്‍ എന്‍ ഐ എ അന്വേഷിച്ച ആദ്യ കേസാണിത്.
ഏഴ് പ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. ഒന്നാം പ്രതി തടിയന്റവിട നസീറിനെ കൂടാതെ മുഹമ്മദ് അസര്‍, അബ്ദുള്‍ ഹാലിം, ഷഫാസ്, ഷമ്മി ഫിറോസ്, കെ.പി യൂസഫ്, ചെട്ടിപ്പടി യൂസഫ് എന്നിവര്‍ ആയിരുന്നു മറ്റു പ്രതികള്‍. രാജ്യദ്രോഹം, ഗൂഢാലോചന, വധശ്രമം തുടങ്ങി നിരവധി വകുപ്പുകളില്‍ പ്രതി ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് തടിയന്റവിട നസീര്‍ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് കേസിന്റെ അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തത്.
'അമ്മയോളം വളര്‍ന്നു'; മകനൊപ്പമുള്ള ചിത്രങ്ങളുമായി നവ്യ, ക്യൂട്ടായിട്ടുണ്ടെന്ന് ആരാധകര്‍












Click it and Unblock the Notifications