Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീയുടെ ആധാര്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ ഡിവൈഎഫ്‌ഐ ബന്ധുവിന്റെ വിപ്ലവം അണപൊട്ടി, വിശദീകരിച്ച് ശശികല

പത്തനംതിട്ട: ശബരിമലയില്‍ സുപ്രിംകോടതി വിധിനടപ്പിലാക്കുന്നതിനെതിരെ ചിത്തിര ആട്ടവിശേഷങ്ങള്‍ക്കായി നടതുറന്ന ദിവസങ്ങളിലും വലിയ പ്രതിഷേധങ്ങളായിരുന്നു അരങ്ങേറിയത്. കുഞ്ഞിന്റെ ചോറൂണിനായി എത്തിയ 52 വയസ്സ് കഴിഞ്ഞ സ്ത്രീക്ക് നേരെ പ്രതിഷേധക്കാരുടെ കയ്യേറ്റം ഉണ്ടാവുകയും ചെയ്തു. ഏഴുമണിയോടെ തൃശൂരില്‍ നിന്നെത്തിയ ആറംഗ സംഘത്തോടൊപ്പം ഉണ്ടായിരുന്ന സ്ത്രീയെ ആണ് പ്രതിഷേധക്കാര്‍ തടഞ്ഞുവെക്കുകയായിരുന്നു.

ശരണം വിളികളുമായി എത്തിയ പ്രതിഷേധക്കാര്‍ സ്ത്രീയെ മുന്നോട്ട് പോവാന്‍ അനുവദിക്കില്ല എന്ന നിലപാട് എടുത്തതോടെ നടപ്പന്തലില്‍ അല്‍പനേരം സംഘര്‍ഷാവസ്ഥ ഉണ്ടായി. ഇതിനിടെയാണ് ഇവര്‍ക്കെതിരെ കയ്യേറ്റം ഉണ്ടായത്. ഈ സംഭവത്തില്‍ ആ സ്ത്രീയോട് മാപ്പ് ചോദിച്ച് രംഗത്ത് എത്തിയിരിക്കുയാണ് ഹിന്ദു ഐക്യവേദി നേതാവായ കെപി ശശികല. അവരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

സന്നിധാനത്ത്

സന്നിധാനത്ത്

അസമയമാണ്.എന്നാലും സന്നിധാനത്ത് രാവിലെ നടന്ന അനിഷ്ടസംഭവങ്ങളെപ്പറ്റി ചിലത് പറയാതെ വയ്യ . മിനിയാന്ന് വൈകുന്നേരത്തോടെ കുഞ്ഞിന് ചോറുകൊടുക്കുവാൻ തൃശ്ശൂർ കോലഴിയിൽ നിന്നുള്ള ഏഴ് സ്ത്രീകൾ അടങ്ങുന്ന സംഘം നിലയ്ക്കൽ നിന്ന് ബസ് കയറിയപ്പോഴെ ബസ് നമ്പർ അടക്കം പമ്പയിൽ വിവരമെത്തി.

പോലീസും ഭക്തജനങ്ങളും

പോലീസും ഭക്തജനങ്ങളും

പോലീസും ഭക്തജനങ്ങളും ഒരുപോലെ അലേര്‍ട്ട് ആയി. കാരണം ആ ഏഴുപേരും കാഴ്ചയിൽ യുവതികളായിരുന്നു.അതിൽ മൂന്നുപേർ തീരെ ചെറുപ്പവും.ഇത്തരം ടെന്‍ഷനിൽ ലോകം മുഴുവൻ നില്കൂമ്പോൾത്തന്നെ ഈ. ഏഴുപേരെ നയിച്ച് പമ്പയിലേക്ക് ഒരു കൈക്കുഞ്ഞിനേയും കൊണ്ട് വൈകുന്നേരം വരാൻ തോന്നിയ ധൈര്യം അംഗീകരിക്കപ്പെടേണ്ടതാണ്.

ഭക്തരുടെ സർവ്വ നിയന്ത്രണവും

ഭക്തരുടെ സർവ്വ നിയന്ത്രണവും

ഗസ്റ്റ്ഹൗസുംഉം മറ്റും പൂട്ടി താക്കോൽ പോലീസ് കൈപ്പറ്റി.എവിടേയും ആരേയും താങ്ങാന് അനുവദിക്കില്ല തുടങ്ങിയ വാർത്തകളൊന്നും പ്രശ്നമാക്കാതെയായിരുന്നു ആ വരവ്.അവർ പമ്പ ഗണപതി ക്ഷേത്രത്തിലേക്ക് എത്തുമ്പൊഴേക്കും പോലീസ് സംഘം ഒന്നിച്ച് നീങ്ങിയതും ഭക്തരുടെ സർവ്വ നിയന്ത്രണവും വിട്ട് അവരും ഇവരുടെ നേരെ പാഞ്ഞ് ചെന്നു ശരണം മുഴക്കാൻ തുടങ്ങി.കുഞ്ഞ് ഈസ്ത്രീകളുടെ കയ്യിലുമായിരുന്നില്ല.

ആചാരം ലംഘിക്കാൻ

ആചാരം ലംഘിക്കാൻ

സംഘം ചേർന്ന് ആചാരം ലംഘിക്കാൻ വരുന്നവരാണെന്നാണ് പോലീസും ഭക്തരും കരുതിയത്.പക്ഷെ കുഞ്ഞിന് ചോറു കൊടുക്കാനാണെന്ന് മനസ്സിലാക്കിയതോടെ ഞാനും കൃഷ്ണൻ കുട്ടിയേട്ടനും(പ്രചാരക്) ബിന്ദുവും(മഹിളാ ഐക്യവേദി)കൂടി അക്ഷരാർത്ഥത്തിൽ ഓടിച്ചെന്നു ഭക്തരെ പിന്തിരിപ്പിച്ചു.

അവരെ സമാധാനിപ്പിച്ചു

അവരെ സമാധാനിപ്പിച്ചു

അവരെ പോലീസിന്റെ സഹായത്തോടെ ഗസ്റ്റ്ഹൌസ് പരിസരത്തേക്ക് മാറ്റി.അവരെ സമാധാനിപ്പിച്ചു.
മണിക്കൂറൂകൾ ആ പരിസരത്ത് മഞ്ഞത്ത് കൈക്കുഞ്ഞുമായി നിന്ന അവർക്ക് ഒരു താമസസ്ഥലം പോലും ലഭ്യമായിരുന്നില്ല

ഡിവൈഎഫ്ഐക്കാരൻ

ഡിവൈഎഫ്ഐക്കാരൻ

അവസാനം വിശ്വഹിന്ദു പരിഷത്തിന്റെ സ്റ്റാളിന്‍റെ താക്കോലിനുള്ള എന്റെ ശ്രമവും നടന്നില്ല.അവരുടെ അവസ്ഥ പരിതാപകരമായിരുന്നു. കൂട്ടത്തിൽ ഇപ്പോൾ കേസിനു വേണ്ടി അഡ്മിറ്റ് ആയി എന്നു പറയുന്ന ഡിവൈഎഫ്ഐക്കാരൻ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഒരു റൂംസംഘടിപ്പിച്ചു കൊടുത്തിരുന്നെങ്കിൽ ഞങ്ങളുടെ ബുദ്ധിമുട്ട് ഒഴിയുമായിരുന്നു.

പോലീസ് സംരക്ഷിക്കുന്നു

പോലീസ് സംരക്ഷിക്കുന്നു

അവസാനം പോലീസ് അവരുടെ വിശ്രമസ്ഥലത്തുനിന്ന് ഒരു ചെറിയ മുറി കൊടുത്തപ്പോഴും അങ്ങോട്ട് അവരെ കൊണ്ടുപോകാൻ പോലീസ് തയ്യാറായില്ല.ആചാരലംഘകരെ പോലീസ് സംരക്ഷിക്കുന്നു എന്ന് വരുമോ എന്ന് അവരും ഭയന്നു.അവസാനം ഞാനും ബിന്ദുവും ചേർന്ന് അവരെ മുറിയിൽ കൊണ്ടുപോയാക്കി

അമ്പതു വയസ്സ് കഴിഞ്ഞവർ

അമ്പതു വയസ്സ് കഴിഞ്ഞവർ

അമ്പതു വയസ്സ് കഴിഞ്ഞവർ ആധാർ കാർഡുമായി അത് ബോധ്യപ്പെടുത്തി മലകയറണം എന്ന് നിഷ്ക്കർഷിക്കുകശും ചെയ്തു പക്ഷെ ഇന്നു രാവിലെ ആരോടും പറയാതെ ആ സ്ത്രീകൾ അമ്പതു കഴിഞ്ഞവർ കറുപ്പുടുത്ത് എന്നാൽപ്പിന്നെ കെട്ടോ കുട്ടിയോ കൈയ്യിലില്ലാതെ മലകയറി.

പതിനെട്ടാം പടിക്കു തൊട്ടുതാഴെ

പതിനെട്ടാം പടിക്കു തൊട്ടുതാഴെ

അതിലൊരാൾ പരിഭ്രമത്തോടെ മുഖം മറച്ച് സന്നിധാനത്ത് പതിനെട്ടാം പടിക്കു തൊട്ടുതാഴെയുള്ള പടിയിലേക്ക് ഓടിച്ചെന്നപ്പോൾ സംശയം തോന്നിയ രണ്ടു മാളികപ്പുറങ്ങൾ ശരണം വിളിച്ച് ഇവരുടെ അടുത്തേക്ക് ഓടിച്ചെന്നു ഐഡി കാർഡ് ചോദിച്ചു.

പരിഭ്രമിച്ചിട്ടാകാം

പരിഭ്രമിച്ചിട്ടാകാം

പരിഭ്രമിച്ചിട്ടാകാം കൊടുത്ത ആധാർ ശരിയായിരുന്നില്ല ശരിയായ ആധാർ കാർഡ് ചോദിച്ചപ്പോൾ ഡിവൈഎഫ്ഐ ബന്ധുവിന്റെ വിപ്ലവം അണപൊട്ടി.ഞങ്ങൾ കോടതി വിധി നടപ്പാക്കാൻ വന്നതാണെന്ന് ആ ഭക്തജനക്കൂട്ടത്തോട് അവൻ ധാർഷ്ട്യത്തോടെ പറഞ്ഞു.പിന്നെ അവിടെ നടന്ന വികാര പ്രകടനത്തെ ന്യായീകരിക്കുന്നില്ല.

അതേ ഭക്തർ തന്നെ

അതേ ഭക്തർ തന്നെ

കർമ്മസമിതിയുടെ വര്‍ക്കിങ് ചെയര്‍ പേഴ്സണ്‍ എന്ന നിലയിൽ അതിന് മാപ്പും ചോദിക്കുന്നു.പ്രായം ബോധ്യപ്പെട്ടപ്പോൾ അവർക്കു വേണ്ടുന്ന എല്ലാ സഹായവും അതേ ഭക്തർ തന്നെ ഒരുക്കിക്കൊടുത്തു.ഇതിൽ ഏതെങ്കിലും ഒരു വസ്തുത ശരിയല്ലെന്ന് ആകുടുംബത്തിന് അഭിപ്രായമുണ്ടോ?

ഫേസ്ബുക്ക് പോസ്റ്റ്

ശശികല

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+