പിണറായി മുണ്ടുടുത്ത മോദി; രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ്

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: ഇടതുസര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്. മുണ്ടുടുത്ത മോദിയാണു പിണറായി വിജയനെന്ന് മുസ്ലീം വേട്ടക്കെതിരെ മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ 'ജനജാഗരണം' പരിപാടി ഉദ്ഘാടനം ചെയ്യുവെ മജീദ് പറഞ്ഞു.

ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയശേഷം എല്ലാ പള്ളികളിലും കയറി പണ്ഡിതരെ മുഴുവന്‍ ചോദ്യം ചെയ്യുകയാണ്. മതപണ്ഡിതര്‍ തെറ്റു ചെയ്താല്‍ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കേസെടുത്തോട്ടെ. എന്നാല്‍, യുഎപിഎ ചുമത്തരുത്. ഇക്കാര്യം രണ്ടു തവണ മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. യാതൊരു നടപടിയും ഉണ്ടായില്ല.

pinarayivijayan

ഭീകരവിരുദ്ധ നിയമങ്ങളുടെ പേരില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഒട്ടേറെ പേര്‍ പത്തും ഇരുപതും വര്‍ഷം ജയിലില്‍ കിടന്നതിനു ശേഷം നിരപരാധികളെന്നു കണ്ടെത്തി വിട്ടയക്കുകയായിരുന്നു. ശശികലയും എ.എന്‍.രാധാകൃഷ്ണനും രാജ്യത്തിനെതിരെ എന്തു പറഞ്ഞാലും യുഎപിഎ ചുമത്തില്ല. അതേസമയം, മതപഠന ക്ലാസ് എടുക്കുന്നവര്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ സര്‍ക്കാരിന് ഒരു മടിയുമില്ലെന്നും മജീദ് ആരോപിച്ചു.

പ്രതിപക്ഷത്തിരിക്കുന്ന മുസ്ലീം ലീഗ് കൊടുങ്കാറ്റാണെന്ന് ഇടതു സര്‍ക്കാര്‍ മനസിലാക്കുന്നതു നന്നായിരിക്കും. മതപ്രചാരണത്തിനു കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. എല്ലാ മുസ്ലീം സംഘടനകളുമായും മത സംഘടനകളുമായി ചേര്‍ന്ന് ഇതിനെ ചെറുക്കും. എന്‍ഐഎയുടെ പ്രവര്‍ത്തനം സുതാര്യമാണോയെന്നു പരിശോധിക്കണമെന്നും കെ.പി.എ.മജീദ് ആവശ്യപ്പെട്ടു.


English summary
KPA Majeed slams chief minister Pinarayi Vijayan
Please Wait while comments are loading...