Get Updates
Get notified of breaking news, exclusive insights, and must-see stories!

പുനഃസംഘടനയുമായി മുന്നോട്ട്; 50 സെക്രട്ടറിമാർ..ഡിസിസി ഭാരവാഹികളെ കണ്ടെത്താൻ ചെറുസമിതി

തിരുവനന്തപുരം; പുനഃസംഘടനയെ ചൊല്ലി ഗ്രൂപ്പുകൾ ശക്തമായ പ്രതിഷേധം തീർക്കുമ്പോഴും എതിർപ്പുകളെ തള്ളി മുന്നോട്ട് പോകുകയാണ് കെ പി സി സി ഔദ്യോഗിക നേതൃത്വം. സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി പുനഃസംഘടനയ്ക്ക് പ്രസക്തിയില്ലെന്നാണ് എ,ഐ ഗ്രൂപ്പുകളുടെ നിലപാട്. ഇനി നിഷ്ടപക്ഷമായി നിയമനം നടക്കില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പുനഃസംഘടനയ്ക്ക് ഹൈക്കമാന്റ് അനുമതി ഉണ്ടെന്നാണ് ഔദ്യോഗിക നേതൃത്വം പറയുന്നു.

ഉഫ്..കണ്ണെടുക്കാനാകില്ല.. ഭാവന ഇതെന്ത് ഭാവിച്ചാണ്..വൈറലായി ദീപാവലി ലുക്ക്

 ചോദ്യം ചെയ്ത് ഗ്രൂപ്പുകൾ

അധ്യക്ഷൻ തന്നെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി പുനഃസംഘടന നടത്തുന്നതാണ് ഗ്രൂപ്പുകൾ ചോദ്യം ചെയ്യുന്നത്. കെ പി സി സി സെക്രട്ടറിമാരുടെ നിയമനത്തിൽ ഗ്രൂപ്പുകൾക്ക് എതിർപ്പ് ഇല്ലേങ്കിലും നേതൃത്വം ഗ്രൂപ്പുകളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തേടിയില്ലെന്നതും നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.

 തള്ളി കെപിസിസി നേതൃത്വം

കെ പി സി സി തലത്തിൽ ഇപ്പോൾ അഴിച്ച് പണി പൂർത്തിയായിട്ടില്ലെന്നും അതിനാൽ നടപടികളെല്ലാം പൂർത്തിയായി വരുമ്പോഴേക്കും തിരഞ്ഞെടുപ്പിന് സമയമാകുമെന്നും ഗ്രൂപ്പുകൾ വാദിക്കുന്നു. അതിനാൽ തിരക്ക് പിടിച്ചുള്ള പുനഃസംഘടനയുടെ ഉദ്ദേശശുദ്ദിയെ ആണ് നേതാക്കൾ ചോദ്യം ചെയ്യുന്നത്. അതേസമയം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഷെഡ്യൂൾ ഇതുവരെ തയ്യാറാക്കിയിട്ടില്ല. ഇനിയും ഏറെ സമയം ഉണ്ടെന്നിരിക്കെ ഇത്തരത്തിൽ എതിർപ്പ് ഉന്നയിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഔദ്യോഗിക നേതൃത്വം പറയുന്നത്.

താഴെ തട്ടിൽ പുനക്രമീകരണം വേണമെന്നും

മാത്രമല്ല പുനഃസംഘടനയും യൂണിറ്റ് കമ്മിറ്റി രൂപീകരണവും നിർത്തിവെച്ചാൽ പിന്നെ തങ്ങൾ എന്താണ് ചെയ്യേണ്ടതെന്നും കെ പി സി സി നേതൃത്വം ചോദിക്കുന്നു.അംഗത്വം വിതരണം വിജയമാക്കണമെന്ന ആവശ്യമാണ് എ ഐ സി സി നിർദ്ദേശിച്ചിരിക്കുന്നത്. അതിന് താഴെ തട്ടിൽ പുനഃക്രമീകരണം വേണമെന്നും നേതൃത്വം പറയുന്നു. ജംബോ കമ്മിറ്റികളെ വെച്ച് കാര്യങ്ങൾ നടക്കില്ലെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

 പുനഃസംഘടന മാർഗരേഖ

അടുത്തയാഴ്ച നെയ്യാർ ഡാമിൽ ചേരുന്ന ക്യാമ്പ് എക്സിക്യുട്ടീവിൽ പുനഃസംഘടനാ മാർഗരേഖ അംഗീകരിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.
ആദ്യം കെ പി സി സെക്രട്ടറിമാരേയും ഡി സി സി സെക്രട്ടറിമാരേയുമാണ് നിയമിക്കുക കെ പി സി സി ഭാരവാഹി തലത്തിൽ ഒരു ഭാരവാഹിക്ക് രണ്ട് സെക്രട്ടറിമാർ എന്ന നിലയിലായിരിക്കും നിയമനം. അത്തരത്തിൽ 50 സെക്രട്ടറിമാരേയായിരിക്കും നിയമിക്കും.

 ഡിസിസി സഹഭാരവാഹികൾ


മാത്രമല്ല ഡി സി സി സഹഭാരവാഹികളേയും ഉടൻ കണ്ടെത്തും. ഇതിന് 14 ഡി സി സി അധ്യക്ഷൻമാരും അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കെ സുധാകരൻ വ്യക്തമാക്കിയിരുന്നു.
ഭാരവാഹികളെ കണ്ടെത്താൻ പ്രത്യേകമായി ചെറു സമിതികളെയാണ് ചുമതലപ്പെടുത്തുക.

ചുമതല നൽകിയേക്കും

ജംബോ കമ്മിറ്റികൾക്ക് കടുംവെട്ട് നൽകുകയാണ് ലക്ഷ്യം. വലിയ ജില്ലകളിൽ 25 പേർ ഉൾപ്പെടുന്ന സമിതികളെയായിരിക്കും നിയമിക്കുക. ചെറിയ ജില്ലകളിൽ 20 പേർ അടങ്ങുന്ന സമിതികളും. അതേസമയം ജംബോ കമ്മിറ്റികൾ പൊളിക്കുമ്പോൾ പലരും ഒഴിവാക്കപ്പെടുമെന്ന കാര്യത്തിൽ തർക്കമില്ല. ഇവർക്ക് മറ്റ് ചുമതലകൾ നൽകിയാകും അതൃപ്തികൾ പരിഹരിച്ചേക്കുക.

ഹൈക്കമാന്റിനെ സമീപിക്കും

അതേസമയം വിഷയത്തിൽ അതൃപ്തി അറിയിച്ച് ഹൈക്കമാന്റിനെ സമീപിക്കാനാണ് ഗ്രൂപ്പുകളുടെ തിരുമാനം. കെ പി സി സി പുനഃസംഘടന ഹൈക്കമാന്റിന് വിടാം എന്ന് കെ പി സി സി സമ്പൂർണ യോഗത്തിൽ വ്യക്തമാക്കിയ സുധാകരൻ ഔദ്യോഗിക പക്ഷത്തിന് ശക്തിയുള്ള നിർവ്വാഹക സമിതിയിൽ പുനഃസംഘടന പ്രഖ്യാപിച്ചത് ഗ്രൂപ്പുകൾ ചോദ്യം ചെയ്യും.

സഹകരിക്കേണ്ടതില്ലെന്ന്

ഹൈക്കമാന്റിൽ നിന്നും അനുകൂല നിലപാടല്ല ലഭിക്കുന്നതെങ്കിൽ പുനഃസംഘടനയുമായി സഹകരിക്കേണ്ടതില്ലന്ന ധാരണയിലാണ് ഗ്രൂപ്പ് നേതാക്കൾ. പേരുകൾ നിർദ്ദേശിക്കേണ്ടതില്ലെന്ന ഏകദേശ ധാരണയും ഗ്രൂപ്പുകൾ കൈക്കൊണ്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ ഹൈക്കമാന്റ് നിലപാടും ഇക്കാര്യത്തിൽ നിർണയിക്കും.

'റിയലി ഹോട്ട്'.. ഇങ്ങനെ അണിഞ്ഞൊരുങ്ങിയാൽ ആരും നോക്കി പോവും..സാധികയുടെ പുതിയ ഫോട്ടോസ് വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+