'അധ്യക്ഷ തെരഞ്ഞെടുപ്പിൽ ചാനൽ ചർച്ച വേണ്ട'; നേതാക്കളെ വിലക്കി കെപിസിസി
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കെപിസിസി. വിഷയുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ നേതാക്കൾ പങ്കെടുക്കണ്ടെന്നാണ് കെപിസിസിയുടെ നിർദേശം.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് നേതാക്കള്‍ക്കും വക്താക്കള്‍ക്കുമാണ് കെപിസിസിയുടെ വിലക്ക്.
വിഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് കെപിസിസി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇത് കർശനമായി അംഗങ്ങൾ പാലിക്കണമെന്നാണ് കർശന നിർദേശം.

അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗങ്ങൾ അനാവശ്യ വിവാദങ്ങളിൽ കുരുങ്ങേണ്ടതില്ലന്നാണ് കെപിസിസി നിലപാട്. ഇതിനെ തുടർന്നാണ് നടപടി കർശനമാക്കിയത്. അതേസമയം കേരളത്തിലെ നേതാക്കൾക്കെതിരെ ശശി തരൂർ പരാതി നൽകിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി പറഞ്ഞു. മറ്റൊരു സംസ്ഥാനത്തെ കുറിച്ചാണ് തരൂർ പരാതി നൽകിയതെന്നും അത് പരിശോധിക്കുമെന്നും മിസ്ത്രി വ്യക്തമാക്കി.
അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചിലർ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്നാണ് ശശി തരൂരിന്റെ പരാതി. പദവിയിലിരിക്കുന്നവർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങരുതെന്ന് നേരത്തെ ഹൈക്കമാൻഡ് വ്യക്തമാക്കിയിരുന്നു. എന്നാൽ നേതാക്കളിൽ പലരും ഖാർഗെയ്ക്ക് പരസ്യ പിന്തുണ നൽകുന്നതാണ് തരൂരിനെ ചൊടിപ്പിച്ചത്. മഹാരാഷ്ട്രയിലെത്തിയ തരൂരിരെ സ്വീകരിക്കൻ നേതാക്കൾ ഉണ്ടായിരുന്നില്ല.
700 ഓളം വോട്ടുള്ള തമിഴ്നാട്ടിൽ 12 പേരാണ് ശശി തരൂരിന്റെ യോഗത്തിൽ പങ്കെടുത്തത്. അതേസമയം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് മഹാരാഷ്ട്രയില്‍ വൻ സ്വീകരണം ലഭിച്ചിരുന്നു. ഗുജറാത്തിൽ പിസിസി അധ്യക്ഷന്‍ ജഗദീഷ് ടാക്കൂര്‍ സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറി രഘു ശര്‍മ്മ എന്നിവരുടെ നേത്യത്വത്തിലാണ് മല്ലികാർജുൻ ഖാർഗെയ്ക്ക് സ്വീകരണം ഒരുക്കിയത്. ഇതാണ് തരൂരിനെ ചൊടിപ്പിക്കുന്നത്. എന്ത് വന്നാലും മത്സരത്തിൽ നിന്ന് പിൻമാറില്ലന്ന് തരൂർ അറിയിച്ചിട്ടുണ്ട്. ഒക്ടോബർ 17നാണ് കോൺഗ്സ് അധ്യക്ഷ തെരഞ്ഞെടുപ്പ്.












Click it and Unblock the Notifications