കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തരൂരിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ട്'; പരസ്യപ്രസ്താവനകള്‍ വിലക്കി നേതൃത്വം

Google Oneindia Malayalam News

തിരുവനന്തപുരം: ശശി തരൂര്‍ വിഷയത്തില്‍ പ്രസ്താവനകള്‍ വിലക്ക് കെ പി സി സി നേതൃത്വം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഐക്യത്തെയും കെട്ടുറപ്പിനെയും ബാധിക്കുന്ന പ്രതികരണങ്ങള്‍ പാടില്ലെന്നാണ് നേതൃത്വം മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശം. ശശി തരൂരിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്. പാര്‍ട്ടി പരിപാടികളില്‍ നിന്ന് തരൂരിനെ തടഞ്ഞെന്ന പ്രചാരണം ശരിയല്ലെന്നും കെ പി സി സി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ശശി തരൂരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരണം പാടില്ലെന്നാണ് കെ പി സി സി നിര്‍ദ്ദേശം. പാര്‍ട്ടിയുടെ ഐക്യത്തെയും കെട്ടുറപ്പിനെയും ബാധിക്കുന്ന പ്രതികരണങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുത്. ആഭ്യന്തര ജനാധിപത്യം പൂര്‍ണ്ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. പരസ്യ പ്രതികരണം പാര്‍ട്ടിക്ക് ഒട്ടും ഗുണകരമല്ല. ശശി തരൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പൊതുജന മധ്യത്തില്‍ കോണ്‍ഗ്രസിന് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്നും നേതാക്കള്‍ പിന്തിരിയണമെന്നും കെ പി സി സി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

kerala

മറ്റുവിഷയങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവായ ശശി തരൂരിന് ബന്ധപ്പെട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുമായി കൂടിയാലോചിച്ച് ഔദ്യോഗിക പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരു തടസ്സവുമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

അതേസമയം, ശശി തരൂരുമായി ബന്ധപ്പെട്ട വിഷയത്തില്‍ കെ പി സി സി അധ്യക്ഷന്‍ മറുപടി പറയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചിരുന്നു. എല്ലാ കാര്യങ്ങളിലും പാര്‍ട്ടി നേതാക്കളുമായി ആലോചിച്ചാണ് പാര്‍ട്ടി അധ്യക്ഷന്‍ പറയുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ പറയുന്നതായിരിക്കും പാര്‍ട്ടിയുടെ അഭിപ്രായം. ഒരു നേതാവിനെതിരെ മറ്റൊരു നേതാവ് എന്നതരത്തില്‍ അടിക്കുറിപ്പ് കൊടുക്കാന്‍ ആവശ്യമായതൊന്നും എന്റെ വായില്‍ നിന്നും കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ശശി തരൂരിന്റെ മലബാര്‍ സന്ദര്‍ശനം പുരോഗമിക്കുകയാണ്. കെ മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ ശശി തരൂരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. തരൂരിന് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയത് ആരാണെന്ന് അറിയാമെന്ന് കെ മുരളീധരന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി കുപ്പായം തയ്ച്ചുവച്ച ചിലര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമായതിനാല്‍ പുറത്തുപറയാന്‍ കഴിയില്ലെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. തരൂരിനെ വിലക്കിയതില്‍ എല്ലാതരത്തിലുള്ള ആലോചനയുമുണ്ടെന്നും എല്ലാ ആലോചനകളും ഗൂഡാലോചനയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

English summary
KPCC bans public statements on Shashi Tharoor issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X