Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരന്‍ 'ശൈലി' തിരിച്ചടിക്കുന്നോ, സമ്മര്‍ദ്ദ തന്ത്രം പയറ്റാന്‍ ഗ്രൂപ്പുകള്‍: മുന്നില്‍ പ്രതിസന്ധി

തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് പാര്‍ട്ടിയിലുണ്ടായ അസ്വാരസ്യങ്ങള്‍ ഒരുവിധം ഒതുങ്ങിയെന്ന സമാധാനതത്തിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരുന്ന കെപി അനില്‍കുമാറിന്റെ രാജിയും പിന്നാലെയുണ്ടായ സിപിഎം പ്രവേശനവും പാര്‍ട്ടിയില്‍ പലവിധത്തിലുള്ള അഭിപ്രായങ്ങള്‍ക്കാണ് ഇടവരുത്തിയിരിക്കുന്നത്.

പോകുന്നവര്‍ എല്ലാം പോകട്ടേയെന്ന നിലപാടില്‍ സുധാകരനും വിഡി സതീശനും ഉറച്ച് നില്‍ക്കുമ്പോള്‍, അങ്ങനെ പാടില്ലെന്നും നേതാക്കളും അനുനയിപ്പിച്ച് മുന്നോട്ട് പോവണമെന്ന അഭിപ്രായവും പാര്‍ട്ടിക്ക് ഉള്ളില്‍ നിന്ന് തന്നെ ഉയരുന്നു. കെപി അനില്‍കുമാറിനെ നടപടി സ്വീകരിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും അദ്ദേഹം ഇത്രപെട്ടെന്ന് സിപിഎം പാളയത്തില്‍ എത്തുമെന്നുള്ളത് കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ല.

രാജികള്‍

ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും ഉണ്ടായ ആദ്യരാജി പാലക്കാട്ടെ പ്രമുഖ നേതാവ് എവി ഗോപിനാഥിന്റേതായിരുന്നു. സിപിഎം അദ്ദേഹത്തെ പരസ്യമായി തന്നെ സ്വാഗതം ചെയ്തെങ്കിലും മറ്റൊരു പാര്‍ട്ടിയിലേക്ക് പോവാന്‍ അദ്ദേഹം തയ്യാറായില്ല. മാത്രവുമല്ല കോണ്‍ഗ്രസുമായുള്ള തുടര്‍ച്ചര്‍ച്ചകള്‍ക്ക് അദ്ദേഹം സാധ്യതകള്‍ തുറന്നിടുകയും ചെയ്യുന്നു. കെ പി സിസി മുന്‍ സെക്രട്ടറിയും നെടുമങ്ങാട് മണ്ഡലത്തിലെ നിയമസഭ സ്ഥാനാര്‍ത്ഥിയുമായ പിഎസ് പ്രശാന്ത് സിപിഎമ്മില്‍ എത്തുന്നത് കോണ്‍ഗ്രസ് അദ്ദേഹത്തെ പുറത്താക്കിയതിന് ശേഷമാണ്. പിഎസ് പ്രശാന്ത് മറ്റേതെങ്കിലും പാര്‍ട്ടിയിലേക്ക് പോവുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുകയും ചെയ്തിരുന്നു.

സാരിയില്‍ അതീവ സുന്ദരിയായ ഹണി റോസ്: മലയാളികളുടെ ഇഷ്ടതാരത്തിന്റെ ചിത്രങ്ങള്‍

കെപി അനില്‍കുമാര്‍

എന്നാല്‍ കെപി അനില്‍കുമാറിന്റെ ഭാഗത്ത് നിന്നും ഇത്ര പെട്ടെന്നുള്ള നീക്കം മുന്‍കൂട്ടി കാണാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. ഇന്നലെ കോണ്‍ഗ്രസ് വിടാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതൊന്നും കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞില്ല. കോഴിക്കോട് നിന്ന് കോടിയേരി ബാലകൃഷ്ണനുമായി ഫോണില്‍ സംസാരിച്ച് ധാരണയാക്കിയതിന് ശേഷമാണ് തിരുവനന്തപുരത്ത് എത്തി കെപി അനില്‍കുമാര്‍ രാജി പ്രഖ്യാപിക്കുന്നത്.

സിപിഎം രീതി

ആദ്യ നിലവില്‍ തുടരുന്ന പാര്‍ട്ടിയെ തള്ളുക, രണ്ടാമത് നിലപാട് പ്രഖ്യാപിക്കുക, മുന്നാമതായി ഉപാധികളില്ലാതെ സിപിഎമ്മിന്റെ രാഷ്ട്രീയം സ്വീകരിക്കുന്നുവെന്ന് വ്യക്തമാക്കുക എന്നീകാര്യങ്ങളാണ് മറ്റ് പാര്‍ട്ടികളില്‍ നിന്നും വരുന്നവര്‍ക്ക് മുന്നില്‍ സിപിഎം മുന്നോട്ട് വെക്കുന്ന നിര്‍ദേശം. കൃത്യമായ ആസൂത്രണത്തിലൂടെയായിരിക്കും ഈ നീക്കങ്ങള്‍ നടക്കുക. അതിന് മുന്നോടിയായി നടക്കുന്നതെല്ലാം രഹസ്യ നീക്കങ്ങളായിരിക്കും. ജില്ലാ തലത്തിലാണ് അനില്‍കുമാറിന്റെയും പ്രശാന്തിന്റെയും കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നത്.

നിരീക്ഷണ വലയത്തില്‍

ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തില്‍ പൊട്ടിത്തെറിച്ചപ്പോള്‍ മുതില്‍ തന്നെ സിപിഎമ്മിന്റെ നിരീക്ഷണ വലയത്തില്‍ കെപി അനില്‍കുമാര്‍ ഉണ്ടായിരുന്നു. നേതൃത്വത്തിനെതിരായ നീക്കത്തില്‍ അനില്‍കുമാര്‍ ശക്തമായി നിലനില്‍ക്കുന്നുവെന്ന് ഉറപ്പായപ്പോള്‍ സിപിഎം തങ്ങളുടെ പദ്ധതി ആസൂത്രണം ചെയ്തു. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍, എളമരം കരീം എന്നിവര്‍ക്ക് മാത്രമാണ് ചര്‍ച്ചകളെ കുറിച്ച് അറിവുണ്ടായിരുന്നത്. ദൂതർമുഖേന ആദ്യം മനസ്സറിയുകയും നേതാക്കളുമായി പിന്നീട് ചർച്ചനടത്തുകയും ചെയ്തുവെന്നാണ് വിവരം.

മാറിയ സമീപനം

പോകുന്നവര്‍ പോകട്ടെയെന്ന് പറയുമ്പോള്‍ അനില്‍കുമാറിന്റെ രാജി നേതൃത്വത്തെ ഒരു പുനര്‍വിചിന്തനത്തിന് തയ്യാറാക്കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും പ്രധാനം സിപിഎമ്മിന്റെ മാറിയ സമീപനമാണ്. നേരത്തെ ഏതെങ്കിലും പാര്‍ട്ടി വിട്ടുവരുന്നവരെ പാര്‍ട്ടിയിലേക്ക് അത്ര പെട്ടെന്ന് സ്വീകരിക്കുന്ന നിലപാട് ആയിരുന്നില്ല സിപിഎമ്മിന്റേത്. എന്നാല്‍ കെപി അനില്‍കുമാറിന്റെ കാര്യത്തില്‍ അദ്ദേഹം കോണ്‍ഗ്രസ് വിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സിപിഎം അദ്ദേഹത്തെ സ്വീകരിച്ചു.

മികച്ച സ്വീകരണം

വരുന്നവര്‍ക്കെല്ലാം മികച്ച സ്വീകരണം ഒരുക്കുന്നത് കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ ആളുകളെ മറുകണ്ടം ചാടിക്കാന്‍ സഹായകരമാവുമെന്നാണ് സിപിഎം കരുതുന്നത്. എന്നാല്‍ മറുവശത്താവട്ടെ ഇനിയൊരു നേതാവും പുറത്ത് പോവാനുള്ള തന്ത്രങ്ങളാണ് കെപിസിസി ഒരുക്കുന്നത്. നേതൃത്വത്തിന് മുന്നില്‍ സൃഷ്ടിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി വരാനിരിക്കുന്ന കെപിസിസി-ഡിസിസി ഭാരവാഹികളുടെ പ്രഖ്യാപനമാണ്. പുനഃസംഘടനയുടെ കാര്യത്തില്‍ കെ സുധാകരന്‍ ഇന്ന് മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും.

അച്ചടക്ക നടപടി

ചര്‍ച്ചകളില്‍ സുധാകരന്‍ കൂടുതല്‍ ഉദാരമായ നിലപാട് സ്വീകരിക്കാനാണ് സാധ്യത. നേതാക്കളും പ്രവര്‍ത്തകരും കൊഴിഞ്ഞ് പോകുന്നതില്‍ ഹൈക്കമാന്‍ഡിനും ആശങ്കയുണ്ട്. അതുകൊണ്ട് അനുനയത്തിന്റെ പാത പിന്തുടരാന്‍ സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്‍ഡും നിര്‍ദേശിച്ചേക്കും. ശക്തമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതോടെ അതൃപ്തികളെ ഒതുക്കാന്‍ കഴിയുമെന്നായിരുന്നു കെ സുധാകരന്റെ ധാരണ. എന്നാല്‍ അച്ചടക്ക നടപടി പുറത്ത് വന്ന് ഏതാനും സമയങ്ങള്‍ക്കുള്ളില്‍ സിപിഎമ്മിലെത്തിയതോടെ ഒടിഞ്ഞത് അച്ചടക്ക നടപടിയെന്ന ഭീഷണിയുടെ മുന കൂടിയാണ്.

നേതാക്കളുടെ രാജിയിലൂടെ

നേതാക്കളുടെ രാജിയിലൂടെ കെപിസിസി നേതൃത്വത്തിന് മുന്നില്‍ രൂപപ്പെട്ടിരിക്കുന്ന ഈ സമ്മര്‍ദ്ദം മുതലെടുക്കാന‍് ഗ്രൂപ്പുകള്‍ കൂടി രംഗത്ത് ഇറങ്ങുന്നത് ഭാരവാഹി പ്രഖ്യാപനം കൂടുതല്‍ പ്രയാസകരമേറിയതായി മാറിയേക്കും. ഭാരവാഹികളുടെ കാര്യത്തില്‍ സമ്മര്‍ദ്ദതന്ത്രം കടുപ്പിക്കുമ്പോള്‍ മെറിറ്റ് മാത്രമാകും ഭാരവാഹി നിര്‍ണയത്തിന് മാനദണ്ഡമെന്ന നേതൃത്വത്തിന്റെ പ്രഖ്യാപനം നടപ്പാക്കുക എളുപ്പമായിരിക്കില്ല.

ജംബോ കമ്മിറ്റി

ഡിസിസി പുനസംഘടനയിലുണ്ടായ മുറിവുകള്‍ കെപിസിസി പുനസംഘടനയോടെ ഉണങ്ങുമെന്ന് സംസ്ഥാന നേതൃത്വം ആവര്‍ത്തിക്കുമ്പോള്‍ അത് എങ്ങനെയെന്ന് മാത്രം ആരും വ്യക്തമാക്കുന്നില്ല. 250 ന് മുകളില്‍ വരുന്ന കെപിസിസി ജംബോ കമ്മിറ്റി ഇത്തവണ രാഷ്ട്രീയ കാര്യ സമിതി അംഗങ്ങള്‍ ഉള്‍പ്പടെ 51 ലേക്ക് കൊണ്ടുവരാനാണ് കെ സുധാകാരന്‍ ശ്രമിക്കുന്നത്. സ്വാഭാവികമായും പദവികള്‍ നഷ്ടമാവുക നൂറിലേറെ നേതാക്കള്‍ക്കാണ്. ഇവരെ അനുനയിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ പകരം സംവിധാനങ്ങള്‍ ഒരുക്കുക എന്നുള്ളതായിരിക്കും നേതൃത്വത്തിന് മുന്നിലെ പ്രധാന വെല്ലുവിളി.

ഡിസിസി അധ്യക്ഷ പട്ടിക

ഡിസിസി അധ്യക്ഷ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ട വനിത, ദളിത് വിഭാഗങ്ങള്‍ക്ക് കെപിസിസി ഭാരവാഹി പട്ടികയില്‍ അര്‍ഹമായ പരിഗണന ലഭിച്ചേക്കും. പ്രവര്‍ത്തന മികവ് തെളിയിച്ചവരെ പ്രായത്തിന്‍റെയോ മുന്‍കാല പരിചയത്തിന്‍റേയോ പേരില്‍ മാറ്റി നിര്‍ത്തേില്ല. യുവത്വത്തിനും പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്യും. നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ മാറ്റി നിര്‍ത്തണമെന്ന നിര്‍ദേശം ഒരു വിഭാഗം മുന്നോട്ട് വെച്ചില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+