കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അന്തരിച്ചു, അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

Google Oneindia Malayalam News

കണ്ണൂര്‍: കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി മുന്‍ അധ്യക്ഷനുമായിരുന്ന കെ സുരേന്ദ്രന്‍ (65) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. ഞായറാഴ്ച വൈകീട്ട് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഐഎന്‍ടിയുസിയുടെ ദേശീയ സെക്രട്ടറി കൂടിയായിരുന്നു ഇദ്ദേഹം. അന്തര്‍ ദേശീയ കോണ്‍ഗ്രസിന്റെ പ്രതിനിധിയായും പങ്കെടുത്തിട്ടുണ്ട്.

kpcc

Recommended Video

cmsvideo
അടപടലം തേഞ്ഞൊട്ടിയ മുല്ലപ്പള്ളി രാമചന്ദ്രൻ | Oneindia Malayalam

കെ സുരേന്ദ്രന്റെ മരണത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അനുശോചനം അറിയിച്ചു. ഊര്‍ജസ്വലനായ പൊതുപ്രവര്‍ത്തകനും കക്ഷി വ്യത്യാസങ്ങള്‍ക്കതീതമായി സൗഹൃദങ്ങള്‍ കാത്തുസൂക്ഷിച്ച ട്രേഡ് യൂണിയന്‍ നേതാവുമായിരുന്നു കെ. സുരേന്ദ്രനെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഞാന്‍ കെ പി സി സി പ്രസിഡന്റായിരിക്കുമ്പോള്‍ കണ്ണൂര്‍ ഡി സി സി അധ്യക്ഷനായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചയാളായിരുന്നു കെ സുരേന്ദ്രനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐ എന്‍ ടിയുസിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ട്രേഡ് യൂണിയന്‍ രംഗത്ത് ദശാബ്ദങ്ങളോളം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം എന്നോട് ഫോണില്‍ സംസാരിച്ചിരുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃനിരയില്‍ വളരെയേറെ ശോഭിച്ച വ്യക്തിത്വമായിരുന്നു. കെ സുരേന്ദ്രന്റെ നിര്യാണത്തോടെ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കരുത്തനായ ഒരു നേതാവിനെ കൂടിയാണ് നഷ്ടമായിരിക്കുന്നത്. സുരേന്ദ്രന്റെ ദീപ്തമായ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം- ചെന്നിത്തല പറഞ്ഞു.

English summary
KPCC General Secretary K Surendran passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X