കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാറില്‍ തട്ടി കോണ്‍ഗ്രസ് യോഗം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസെന്‍സ് അനുവദിക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ കെപിസിസി-സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തില്‍ തീരുമാനമായില്ല. വിഎം സുധീരന്റെ നേതൃത്വത്തില്‍ കെപിസിസിയും ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ സര്‍ക്കാരും വിരുദ്ധ നിലപാടുകളെടുത്തപ്പോള്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു.

ഇതിനിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച വന്നതായി മുഖ്യമന്ത്രിയുടെ ഏറ്റുപറച്ചിലിനും യോഗം വേദിയായി. തുടക്കത്തില്‍ ഉണ്ടാക്കാനായ നേട്ടം രണ്ടാം ഘട്ടത്തില്‍ നിലനിര്‍ത്താനായില്ലെന്നായിരുന്നു മുഖ്യന്റെ വിമര്‍ശനം. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.

നിലവാരമില്ലാത്ത ബാറുകള്‍ക്ക് താത്കാലികമായി ലൈസെന്‍സ് നല്‍കാമെന്നാണ് എക്‌സൈസ് വകുപ്പിന്റെ തീരുമാനം. പിന്നീട് നിലവാരം ഉയര്‍ത്താന്‍ സമയപരിധി നല്‍കാമെന്നും എക്‌സൈസ് വകുപ്പ് പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് പഠനം നടത്തിയ ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മീഷന്‍ ഇതിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ത്രീ സ്റ്റാര്‍ പദവിയുളളവക്ക് മാത്രം ലൈസെന്‍സ് നല്‍കിയാല്‍ മതിയെന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം.

മദ്യത്തിനെതിരെ ശക്തമായ നിലപാെടുക്കുന്ന ആളാണ് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. ഇതാണ് ഇപ്പോള്‍ സര്‍ക്കാരിന് തലവേദനയാകുന്നത്. നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസെന്‍സ് നല്‍കുന്നതിനെ എതിര്‍ക്കുന്ന പ്രമുഖന്‍ സുധീരന്‍ തന്നെയാണ്.

ചൊവ്വാഴ്ച കെപിസിസി എക്‌സിക്യൂട്ടീവ് യോഗം ചേരുന്നുണ്ട്. ബുധനാഴ്ച യുഡിഎഫ് യോഗവും. ഇതിന് ശേഷം ബാര്‍ ലൈസെന്‍സ് വിഷയത്തില്‍ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് വിഎം സുധീരന്‍ ഉള്ളത്. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ഇക്കാര്യം തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.

English summary
KPCC-Government coordination meetingfailed to take decision on Bar license
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X