കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യഭാര്യയെ ഉപേക്ഷിച്ച ടി സിദ്ദിഖിനെ കെപിസിസി കൈവിട്ടു?

  • By Muralidharan
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ കെ പി സി സി ജനറല്‍ സെക്രട്ടറിയുമായ ടി സിദ്ദിഖിനെ പാര്‍ട്ടി കൈവിടുന്നതായി സൂചന. രോഗിയായ ഭാര്യയെ ഉപേക്ഷിച്ച സംഭവത്തില്‍ കെ പി സി സി നിയോഗിച്ച അന്വേഷണ സമിതിയാണ് സിദ്ദിഖിനെ കുറ്റപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രോഗിയായ ഭാര്യ നസീമയെ സിദ്ദിഖ് ഉപേക്ഷിച്ച നടപടി ശരിയായില്ല എന്നാണ് കരട് റിപ്പോര്‍ട്ട് പറയുന്നത്.

വിവാഹമോചനത്തിന് ശേഷം നസീമയെ സിദ്ദിഖ് ആക്രമിച്ചതായി പരാതിയുണ്ടായിരുന്നു. നസീമയുമായി പരസ്യമായി വഴക്കിട്ട് സിദ്ദിഖ് പ്രശ്‌നങ്ങള്‍ വഷളാക്കിയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്. സിദ്ദിഖ് നസീമയില്‍ നിന്നും വിവാഹമോചനം നേടിയത് നിയമപ്രകാരമല്ല. ആദ്യബന്ധം വേര്‍പിരിഞ്ഞതിന് ശേഷം സിദ്ദിഖ് തിരക്കിട്ടാണ് രണ്ടാം വിവാഹം നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

sidheeque

കെ പിസി സി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി അധ്യക്ഷനായ സമിതിയാണ് അഞ്ച് സിറ്റിങ്ങുകളിലായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇത്രയും രൂക്ഷമായ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും സമിതി സിദ്ദിഖിനെതിരെ നടപടി എടുക്കാന്‍ ശുപാര്‍ശയൊന്നും നല്‍കിയിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്കകം റിപ്പോര്‍ട്ട് കെ പി സി സി പ്രസിഡണ്ട് വി എം സുധീരന് കൈമാറും.

ടി സിദ്ദിഖിനെതിരെ തന്റെ പക്കല്‍ ഒരുപാട് പരാതികള്‍ ലഭിക്കുന്നതായി വി എം സുധീരന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ആദ്യഭാര്യ നസീമയെ ആക്രമിച്ചതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ടി സിദ്ദിഖ് കെ പി സി സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ എം ഐ ഷാനവാസാണ് തന്നെ മോശക്കാരനായി ചിത്രീകരിക്കുന്നതിന്റെ പിന്നില്‍ എന്നാണ് സിദ്ദിഖിന്റെ ആരോപണം. എന്നാല്‍ ഇക്കാര്യം കെ പി സി സിയുടെ അന്വേഷണ സമിതി തള്ളിയിട്ടുണ്ട്.

English summary
KPCC inquiry commission report against T Siddique.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X