Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം കണ്ട ഏറ്റവും വലിയ സ്ത്രീ വിരുദ്ധനാണ് പിണറായിയെന്ന് എംഎം ഹസന്‍;പറയാന്‍ കാരണവുമുണ്ട്...

മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നത് തടയാന്‍ എംഎം മണിയെ ഉപയോഗിച്ചതിലുള്ള കടപ്പാട് കൊണ്ടാണ് മുഖ്യമന്ത്രി എംഎം മണിയോട് രാജി ആവശ്യപ്പെടാത്തതെന്നും അദ്ദേഹം ആരോപിച്ചു.

കോട്ടയം: കേരള കണ്ട ഏറ്റവും വലിയ സ്ത്രീ വിരുദ്ധനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. സ്ത്രീകളെ അപമാനിക്കുകയും സത്യപ്രതിജ്ഞ ലംഘനം നടത്തുകയും ചെയ്ത മന്ത്രി എംഎം മണിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണ് കേരളം കണ്ട ഏറ്റവും വലിയ സ്ത്രീ വിരുദ്ധനാണെന്നാണ് എംഎം ഹസന്‍ പറഞ്ഞത്.

മുന്‍പ് രാജിവച്ച രണ്ടു മന്ത്രിമാരുടെയും കാര്യത്തില്‍ എടുത്ത നിലപാട് എം.എം. മണിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി സ്വീകരിക്കാത്തതില്‍ ദുരൂഹതയുണ്ട്. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നത് തടയാന്‍ എംഎം മണിയെ ഉപയോഗിച്ചതിലുള്ള കടപ്പാട് കൊണ്ടാണ് മുഖ്യമന്ത്രി എംഎം മണിയോട് രാജി ആവശ്യപ്പെടാത്തതെന്നും അദ്ദേഹം ആരോപിച്ചു. കോട്ടയത്ത് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎം ഹസന്‍.

ഒരു ഉപദേശകനെ കൂടി നിയമിക്കണം...

ഒരു ഉപദേശകനെ കൂടി നിയമിക്കണം...

മണി പറഞ്ഞത് നാടന്‍ ഭാഷയല്ല, നീചമായ ഭാഷയാണ്. സ്ത്രീകളോട് മാന്യമായി സംസാരിക്കാന്‍ പഠിപ്പിക്കുന്നതിന് എട്ടാമത് ഒരു ഉപദേശകനെ കൂടി നിയമിക്കണമെന്നും ഹസന്‍ പരിഹസിച്ചു.

കയ്യേറിയത് സിപിഎമ്മുകാര്‍...

കയ്യേറിയത് സിപിഎമ്മുകാര്‍...

റവന്യൂ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ സിപിഐക്കാരുടെ നിലപാടിനോട് യുഡിഎഫ് പൂര്‍ണ്ണമായും യോജിക്കുന്നു. മൂന്നാറിലെ കയ്യേറ്റക്കാരില്‍ ഭൂരിപക്ഷവും സിപിഎമ്മുകാരാണ്. അതിനാലാണ് സിപിഎം റവന്യൂ വകുപ്പിനെതിരെയും സിപിഐയ്‌ക്കെതിരെയും നിലപാടുകള്‍ സ്വീകരിക്കുന്നതെന്നും ഹസന്‍ പറഞ്ഞു.

സിപിഐ യാഥാര്‍ത്ഥ്യത്തോട് അടുത്ത് നില്‍ക്കുന്ന പാര്‍ട്ടി...

സിപിഐ യാഥാര്‍ത്ഥ്യത്തോട് അടുത്ത് നില്‍ക്കുന്ന പാര്‍ട്ടി...

സിപിഐ യാഥാര്‍ഥ്യത്തോട് അടുത്തു നില്‍ക്കുന്ന പാര്‍ട്ടിയാണ്. രാജ്യത്തെ ഫാസിസ്റ്റ് ശക്തികളോട് ചെറുത്ത് നില്‍ക്കാന്‍ കോണ്‍ഗ്രസ് എന്ന മതേതര കക്ഷിയുടെ പിന്തുണയില്ലാതെ കഴിയില്ലെന്നാണ് സിപിഐ അവരുടെ ദേശീയ എക്‌സിക്യൂട്ടിവ് യോഗത്തില്‍ വ്യക്തമാക്കിയിട്ടുള്ളതെന്നും ഹസന്‍ പറഞ്ഞു.

വര്‍ഗീയതക്കെതിരെ വിശാല സഖ്യം...

വര്‍ഗീയതക്കെതിരെ വിശാല സഖ്യം...

കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം എന്നല്ല സിപിഐ പറഞ്ഞതിന്റെ അര്‍ത്ഥമെന്നും ഹസന്‍ വ്യക്തമാക്കി. രാജ്യത്തെ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയുള്ള വിശാല സഖ്യമാണ് സിപിഐ സൂചിപ്പിച്ചതെന്നും ഹസന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+