കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"ഇരുന്നിടം കുഴിക്കാൻ ആരേയും അനുവദിക്കില്ല, തരൂരിനെ നേരിട്ട് കാണും - വിമർശം ഉന്നയിച്ച് കെ. സുധാകരൻ

"ഇരുന്നിടം കുഴിക്കാൻ ആരേയും അനുവദിക്കില്ല, തരൂരിനെ നേരിട്ട് കാണും - വിമർശം ഉന്നയിച്ച് കെ. സുധാകരൻ

Google Oneindia Malayalam News

തിരുവനന്തപുരം: ശശി തരൂർ എംപിക്കെതിരെ രൂക്ഷ വിമർശം ഉന്നയിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പാർട്ടിക്ക് അകത്തുള്ളവരാണെങ്കിൽ അവർ ആത്യന്തികമായി പാർട്ടിക്ക് വിധേയരാകേണ്ടി വരും.

ശശി തരൂരിനോട് തങ്ങൾക്കുള്ള അഭ്യർത്ഥന അതാണെന്നും സുധാകരൻ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെയാണ് തരൂരിന് എതിരെ ഈ വിമർശനം.

കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ട് സംസാരിക്കവെയാണ് തരൂരിനോടുള്ള നിലപാട് സുധാകരൻ അറിയിച്ചത്.

കോൺഗ്രസിന്റെ വൃത്തത്തിൽ തന്നെ ഒതുങ്ങാത്ത ലോകം കണ്ട മനുഷ്യനാണ് ശശി തരൂർ. അപ്പോൾ അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാഴ്ചപാടുകൾ പ്രകടിപ്പിക്കുന്നതിലും പറയുന്നതിലും തെറ്റില്ല.

1

എന്നാൽ, ആത്യന്തികമായി പാർട്ടി നയത്തോടൊപ്പം ഒതുങ്ങി നിൽക്കാനും പാർട്ടിയുടെ തീരുമാനത്തിനൊപ്പം നിൽക്കാനും സാധിക്കണമെന്നാണ് അദ്ദേഹത്തിനോടുള്ള കോൺഗ്രസിന്റെ അഭ്യർത്ഥനയെന്നും സുധാകരൻ വ്യക്തമാക്കി. വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉള്ള നിരവധി പേർ കോൺഗ്രസ്സിൽ ഉണ്ട്. അതൊക്കെ ജനാധിപത്യ പാർട്ടിയിൽ സ്വാഭാവികമാണ്. പക്ഷേ, ആത്യാന്തികമായി എല്ലാവരും പാർട്ടിക്ക് വിധേയാരായിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

'വികസന മുടക്കികൾ';കെ റെയിൽ അഴിമതിക്ക് വേണ്ടിയാണ് എന്ന് പറഞ്ഞാൽ അത് തന്നെയാണ് വസ്തുത;പദ്മജ'വികസന മുടക്കികൾ';കെ റെയിൽ അഴിമതിക്ക് വേണ്ടിയാണ് എന്ന് പറഞ്ഞാൽ അത് തന്നെയാണ് വസ്തുത;പദ്മജ

2

കെ. സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ -

കെ റെയിലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തരൂരിനോട് വിശദീകരണം തേടിയിട്ടുണ്ട്. കോൺഗ്രസിൽ പല അഭിപ്രായങ്ങളുണ്ടാകും. അദ്ദേഹം കാണാൻ വരുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കിൽ ശശി തരൂരിനോട് നേരിട്ട് കണ്ട് സംസാരിക്കും. ഇരുന്നിടം കുഴിക്കാൻ ആരേയും അനുവദിക്കില്ല കോൺ​ഗ്രസ് കെ-റെയിൽ പദ്ധതിക്കെതിരല്ല എന്നാൽ എന്താണ് പദ്ധതിയെന്ന് സ‍ർക്കാർ ജനങ്ങളെ ബോധ്യപ്പെടുത്തണം.

3

ഈ റെയിൽ പദ്ധതിയിൽ ജനങ്ങൾ അമ്പരപ്പിലാണ്. ആവശ്യമായി വേണ്ട പാരിസ്ഥിതിക പഠനം പോലും സ‍ർക്കാർ ഇതുവരെ നടത്തിയിട്ടില്ല. തീ‍ർത്തും അശാസ്ത്രീയമായ പദ്ധതിയാണിത്. പദ്ധതിക്ക് പോരായ്മകൾ ഇല്ലെന്ന് പൊതുജനത്തെ ബോധ്യപ്പെടുത്തേണ്ടത് ജനാധിപത്യ സർക്കാരിന്റെ ഉത്തരവാദിത്തം ആണ്. വികസനത്തിന് വാശിയല്ല വേണ്ടത്. മുഖ്യമന്ത്രിയുടെ വികസനം കേരളത്തിന് ശാപമാവാൻ പാടില്ല.

"തീ വില": കേരളത്തിൽ പച്ചക്കറി വില ഒന്നരയിരട്ടി ഉയർന്നു; പുതിയ റിപ്പോർട്ട് ഇപ്രകാരം

4

പദ്ധതിക്കായി സ്ഥലമേറ്റെടുത്താൽ മാത്രമേ വിദേശഫണ്ട് കിട്ടൂ. അതിന് വേണ്ടിയാണ് തിടുക്കപ്പെട്ട് 80 ശതമാനം കല്ലിടുന്നത്. എന്നാൽ സിപിഎം പ്രവ‍ർത്തകർ അടക്കം കല്ലിടല്ലിനെ എതിർക്കുകയാണ്. വികസനമാണ് സ‍ർക്കാരിൻ്റെ ലക്ഷ്യമെങ്കിൽ അത് ജനസമൂഹത്തിന് ആവശ്യമുള്ള വികസനമാകണം. ബുള്ളറ്റ് ട്രെയിനിനെ എതിർത്തയാളാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

സിപിഎം നേതാക്കളുടെ ബന്ധുക്കളും ആശ്രിതരുമാണ് കെ-റെയിലിന്റെ താക്കോൽ സ്ഥാനങ്ങളിൽ ഉള്ളവർ. ജോൺ ബ്രിട്ടാസിന്റെ ഭാര്യയാണ് കെ റെയിൽ ജനറൽ മാനേജ‍ർ. ആനാവൂരിന്റെ ബന്ധു കമ്പനി സെക്രട്ടറി. എംഡി അജിത് കുമാറിന്റെ ഭാര്യയുടെ വീടാണ് ഓഫീസായി വാടകക്ക് എടുത്തത്. കാനത്തിന്റെ അഭിപ്രായം സിപിഐയുടെ അഭിപ്രായമല്ല. ബിനോയ് വിശ്വം തന്നെ പരസ്യ നിലപാട് എടുത്തു. വിഷയത്തിൽ ജനമനസ് അറിയാനുള്ള സർവ്വേ നടത്തണം. ഈ വെളളിലൈൻ എല്ലാവർക്കും വെള്ളിടിയാകും.

Recommended Video

cmsvideo
കണ്ണൂര്‍: കെ റെയിൽ പദ്ധതി: ശശി തരൂരിനെ വിമർശിച്ച് കെ സുധാകരൻ
5

മുസ്ലീംലീ​ഗ് വലിയ വർഗീയ പാർട്ടിയാണെങ്കിൽ എന്തിനാണ് സഖ്യമായി ഭരിച്ചത്. അവസരവാദപരമായ നിലപാടാണിത്. കെഎം മാണിക്കെതിരെ ശിവൻകുട്ടി നടത്തിയ കൂത്ത് കണ്ടതാണ്. അവസരത്തിന് ആരെ കൂട്ടിയാലും കരിമീൻ പോലെ അവ‍ർ ഭക്ഷിക്കും. ലീഗിലെ പലരെയും സ്വാധീനിക്കാൻ ശ്രമിച്ചു. ലീഗിന് കാര്യങ്ങൾ പറയാൻ അവകാശമില്ലേ. എന്തിനാണ് ഇത്രയും അസഹിഷ്ണുത.

6

കോൺഗ്രസ് പുനസംഘടന ഉടൻ നടക്കും. പാ‍ർട്ടിയെ പൂർണ്ണമായും പുനസംഘടിപ്പിക്കും. എല്ലാവരുമായും ചർച്ച ചെയ്തു കൊണ്ട് മുന്നോട്ട് പോകും. ഉമ്മൻ ചാണ്ടിയോടും രമേശിനോടും യാതൊരു ശത്രുതയില്ല. എല്ലാവരോടും അഭിപ്രായം പറയും. അവരും നിർദ്ദേശങ്ങൾ തരുന്നുണ്ട്. കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതിയുടെ യോ​ഗവും ഉടൻ വിളിക്കും. - കെ.സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

English summary
KPCC President K Sudhakaran criticizes Thiruvananthapuram MP Shashi Tharoor over Kerala's K Rail project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X