ശശി തരൂരിന് ഗറ്റൗട്ട് അടിക്കും... നിലപാട് കടുപ്പിച്ച് കെ സുധാകരന്‍; തരൂര്‍ ഒരു എംപി മാത്രം
കണ്ണൂര്‍: തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു. കെ റെയില്‍ വിവാദത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അനുകൂലിച്ച് രംഗത്തുവന്ന തരൂര്‍, മുഖ്യമന്ത്രി പിണറായി വിജയനെ തുടര്‍ച്ചയായി പ്രശംസിക്കുകയും ചെയ്തതാണ് അമര്‍ഷത്തിന് കാരണം. തരൂരില്‍ നിന്ന് കെ റെയില്‍ വിഷയത്തിലുള്ള നിലപാട് എഴുതി വാങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം.
മാത്രമല്ല, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നിലപാട് പരസ്യമായി സ്വീകരിച്ചാല്‍ നടപടിയെടുക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇതുസംബന്ധിച്ച ചോദ്യത്തിന് കടുത്ത നടപടിയുണ്ടാകുമെന്ന് മറുപടി നല്‍കി. മാത്രമല്ല, ക്രമസമാധാന വിഷയത്തില്‍ പോലീസിനെയും പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ...
അഫ്ഗാന് താങ്ങായി ലോകം; ഖത്തറും തുര്‍ക്കിയും വിമാനം പറത്തും... മരുന്നുമായി ഇന്ത്യ, പുതിയ മാറ്റങ്ങള്‍

കെ റെയില്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിന് എതിരാണ് കോണ്‍ഗ്രസ്. കെ റെയില്‍ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നും കൃത്യമായ പഠനം നടത്താതെയാണ് പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നതെന്നും കോണ്‍ഗ്രസ് പറയുന്നു. മാത്രമല്ല, സിപിഎം നേതാക്കള്‍ക്ക് പണം തട്ടാനുള്ള ഒരു ഉപാധി മാത്രമാണ് പദ്ധതി എന്നും വിമര്‍ശനം ശക്തമാണ്. സിപിഐയും പദ്ധതിയുമായി ബന്ധപ്പെട്ട പൂര്‍ണ വിവരം പുറത്തുവിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പിണറായി വിജയനെ പിന്തുണച്ചാണ് ശശി തരൂര്‍ എംപി അടുത്തിടെ പ്രതികരിച്ചത്. ഈ സാഹചര്യത്തിലാണ് തരൂരിന് താക്കീതുമായി കെ സുധാകരന്‍ രംഗത്തുവന്നത്. പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ ശശി തരൂര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി തീരുമാനം എല്ലാവരും അംഗീകരിക്കണം. തരൂര്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നുവെന്ന് അഭിപ്രായമില്ല. തരൂര്‍ ഒരു കോണ്‍ഗ്രസ് എംപി മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, കെ റെയില്‍ പദ്ധതി എന്തുവില കൊടുത്തും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാടിന് ആവശ്യമുള്ള പദ്ധതിക്കെതിരെ എതിര്‍പ്പുയര്‍ന്നാല്‍ സര്‍ക്കാര്‍ പിന്തുണയ്ക്കില്ല. അനാവശ്യമായ എതിര്‍പ്പുകള്‍ക്ക് മുമ്പില്‍ മുട്ടുമടക്കില്ല. പുനരധിവാസ പദ്ധതികള്‍ കൃത്യമായി നടപ്പാക്കുമെന്നും സ്ഥലം ഏറ്റെടുക്കുമ്പോള്‍ സ്വാഭാവികമായ പ്രശ്‌നങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി കാസര്‍കോട്ട് പറഞ്ഞു.

പിടി തോമസുമായി ബന്ധപ്പെട്ട വിഷയത്തിലും കെ സുധാകരന്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. മൃതശരീരം ദഹിപ്പിക്കണമെന്നായിരുന്നു പിടി തോമസിന്റെ അഭിലാഷം. അത് ഞങ്ങള്‍ നടത്തിക്കൊടുത്തു. വരുന്ന മൂന്നിന് ചിതാഭസ്മം ഉപ്പുതോട്ടിലെ വീട്ടുകല്ലറയില്‍ സമര്‍പ്പിക്കും. പരിസ്ഥിതി വിഷയത്തില്‍ പിടി തോമസ് ആണ് ശരിയെന്ന് കാലം തെളിയിച്ചുവെന്നും സുധാകരന്‍ പറഞ്ഞു.
സൗദിയില്‍ ശക്തമായ ആക്രമണം; 2 പേര്‍ കൊല്ലപ്പെട്ടു, ഇന്ത്യക്കാരന് പരിക്ക്, കാറുകളും വീടും തകര്‍ന്നു

കേരളത്തിലെ ക്രമസമാധാന വിഷയത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചാണ് കെ സുധാകരന്‍ പ്രതികരിച്ചത്. കേരളത്തില്‍ കൊലപാതക ഭീകരതയാണ് നടക്കുന്നത്. പോലീസ് സംവിധാനം സംസ്ഥാനത്തില്ല. സിപിഎം ഫ്രാക്ഷനാണ് പോലീസിനെ ഭരിക്കുന്നത്. എത്ര കൊലപാതകങ്ങള്‍ പോലീസിന് ഇല്ലാതാക്കാമായിരുന്നു. ഒന്നും ചെയ്തില്ലെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

തിരുവനന്തപുരത്ത് യുവാവിന്റെ കാല് വെട്ടിയെടുത്ത് നടുറോഡിലൂടെ ഗുണ്ടകള്‍ പോകുന്നു. പോലീസ് ഒന്നും ചെയ്യുന്നില്ല. എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തില്‍ അക്രമി സംഘം സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൊലപാതകം തടയാന്‍ പോലീസ് ഒന്നും ചെയ്തില്ല. സംസ്ഥാന പോലീസ് സംവിധാനത്തിന് വ്യക്തിത്വം നഷ്ടമായെന്നും സുധാകരന്‍ പറഞ്ഞു.

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി നിലപാട് എടുത്തിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞു. ഞങ്ങള്‍ വിഷയം പഠിക്കുകയാണ്. വിവാഹ പ്രായം 21 ആക്കുന്നതില്‍ ഗുണവും ദോഷവുമുണ്ടെന്നും സുധാകരന്‍ പറഞ്ഞു. 18ല്‍ നിന്ന് 21 ആക്കി സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്ന ബില്ല് ലോക്‌സഭയില്‍ മോദി സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്.