• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പിആർ ഏജന്‍സികളുടെ മഞ്ഞളിപ്പിൽ നാം ഒന്നും വിസ്മരിക്കാൻ പാടില്ല,ഇത്രയും മോശം ഭരണം കേരളം കണ്ടിട്ടില്ല'

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. ലീഡര്‍ കെ കരുണാകരന്റെ ജന്മവാര്‍ഷിക ദിനത്തില്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം. കെ കരുണാകരന്‍ എന്ന മുഖ്യമന്ത്രിയെയും പിണറായി വിജയനെയും താരതമ്യപ്പെടുത്തിയാണ് മുല്ലപ്പള്ളി രമചന്ദ്രന്‍ വിമര്‍ശനം ഉന്നയിക്കുന്നത്. വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചും കേരളത്തിലെ ഇന്നത്തെ ഭരണപ്രതിസന്ധിയെക്കുറിച്ചും ഓര്‍ക്കുമ്പോള്‍ കെ.കരുണാകരനെന്ന നിപുണനായ ഭരണാധികാരിയുടെ ചിത്രമാണ് നമ്മുടെ മനസിലേക്ക് കടന്നുവരുന്നത്. ജനപക്ഷത്ത് നിന്ന് തീരുമാനങ്ങളെടുത്ത മുഖ്യമന്ത്രിയായിരുന്നു അദ്ദേഹമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

സമസ്ത മേഖലകളിലും പരാജയപ്പെട്ട ഒരു സര്‍ക്കാരും മുഖ്യമന്ത്രിയുമാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. ഓഖി,മനുഷ്യ നിര്‍മ്മിതമായ പ്രളയം, തുടര്‍ന്ന് മലബാറിലുണ്ടായ പ്രളയം ഏറ്റവും ഒടുവില്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രവാസികളും സാധാരണക്കാരും എല്ലാം അനുഭവിക്കുന്ന ദുരന്തങ്ങള്‍ ഇതിനൊന്നും പരിഹാരം കണ്ടെത്താന്‍ സാധിക്കാത്ത ഭരണമാണിപ്പോള്‍ നടക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

ഭരണവൈഭവം

ഭരണവൈഭവം

വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചും കേരളത്തിലെ ഇന്നത്തെ ഭരണപ്രതിസന്ധിയെക്കുറിച്ചും ഓര്‍ക്കുമ്പോള്‍ കെ.കരുണാകരനെന്ന നിപുണനായ ഭരണാധികാരിയുടെ ചിത്രമാണ് നമ്മുടെ മനസിലേക്ക് കടന്നുവരുന്നത്. ജനപക്ഷത്ത് നിന്ന് തീരുമാനങ്ങളെടുത്ത മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ഏതു സമസ്യക്കും ഉത്തരം കണ്ടെത്താന്‍ കഴിയുന്ന അസാധാരണ ഭരണവൈഭവം അദ്ദേഹത്തിനുണ്ടായിരുന്നു.

ആന്റണിയും ഉമ്മന്‍ചാണ്ടിയും

ആന്റണിയും ഉമ്മന്‍ചാണ്ടിയും

ഇപ്പോഴത്തെ കേരള സര്‍ക്കാരിന്റെ ഭരണം പരിശോധിച്ചാല്‍ മതി കരുണാകരനെന്ന മുഖ്യമന്ത്രിയുടെ ഭരണ വൈദഗ്ധ്യം തിരിച്ചറിയാന്‍. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ ആര്‍.ശങ്കറും കരുണാകരനും എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയും എല്ലാം തന്നെ കഴിവുറ്റ മുഖ്യമന്ത്രിമാരായിരുന്നു.

ഇപ്പോള്‍ കേരളം ഭരിക്കുന്നത്

ഇപ്പോള്‍ കേരളം ഭരിക്കുന്നത്

സമസ്ത മേഖലകളിലും പരാജയപ്പെട്ട ഒരു സര്‍ക്കാരും മുഖ്യമന്ത്രിയുമാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. ഓഖി,മനുഷ്യ നിര്‍മ്മിതമായ പ്രളയം, തുടര്‍ന്ന് മലബാറിലുണ്ടായ പ്രളയം ഏറ്റവും ഒടുവില്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രവാസികളും സാധാരണക്കാരും എല്ലാം അനുഭവിക്കുന്ന ദുരന്തങ്ങള്‍ ഇതിനൊന്നും പരിഹാരം കണ്ടെത്താന്‍ സാധിക്കാത്ത ഭരണമാണിപ്പോള്‍ നടക്കുന്നത്. കുത്തുപാളയെടുത്ത ഒരു സര്‍ക്കാര്‍.

കേരളം കണ്ടിട്ടില്ല

കേരളം കണ്ടിട്ടില്ല

ഒരു മഹാമാരിയുടെ ദുരന്തം ഏറ്റുവാങ്ങുന്ന പ്രതിസന്ധിഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുമായി ചിലമാധ്യമങ്ങള്‍ രംഗത്ത് വന്നിട്ടുള്ളത്.ഇത് ശരിയായ മാധ്യമപ്രവര്‍ത്തനമാണോയെന്ന് നാം സ്വയം ചോദിക്കേണ്ടതായിട്ടുണ്ട്. പി.ആര്‍.ഏജന്‍സികള്‍ നടത്തുന്ന മഞ്ഞളിപ്പില്‍ നാം ഒന്നും വിസ്മരിക്കാന്‍ പാടില്ല. ഇത്രയും മോശമായ ഒരു ഭരണം കേരളം കണ്ടിട്ടില്ല.

വിവാദങ്ങളുടെ തോഴന്‍

വിവാദങ്ങളുടെ തോഴന്‍

വിവാദങ്ങളുടെ തോഴനായിരുന്നു ലീഡര്‍. തികഞ്ഞ ഈശ്വരവിശ്വാസിയും അതോടൊപ്പം കറകളഞ്ഞ മതനിരപേക്ഷ വാദിയുമായിരുന്നു. അധ്വാനിക്കുന്ന തൊഴിലാളി വിഭാഗമായിരുന്നു അദ്ദേഹത്തിന്റെ നിശ്വാസവായു.പട്ടിക ജാതി,പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് അദ്ദേഹം ഏറ്റവും പ്രിയങ്കരനായിരുന്നെങ്കില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ലീഡര്‍ ഒരു വികാരമായിരുന്നു.

ആത്മബന്ധം

ആത്മബന്ധം

എല്ലാ വിഭാഗങ്ങളില്‍ നിന്നും നേതാക്കളെ കൈപിടിച്ച് ഉയര്‍ത്തി കൊണ്ടുവന്ന ലീഡര്‍ വളര്‍ത്തിയ യുവനേതാക്കളാണ് രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലും ജി.കാര്‍ത്തികേയനും. തനിക്ക് ലീഡറുമായി ആത്മബന്ധം ഉണ്ടായിരുന്നു. പ്രതിസന്ധി ഘട്ടത്തിലാണ് താന്‍ അദ്ദേഹത്തോടൊപ്പം നിലയുറപ്പിച്ചത്. രാഷ്ട്രീയമായി ഇണങ്ങുകയും പിണങ്ങുകയും ചെയ്തിട്ടുണ്ടെങ്കിലും താന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും ശക്തനായ എതിരാളി ലീഡര്‍ കരുണാകരനായിരുന്നു.

English summary
KPCC president Mullappally Ramachandran has criticized the state government and CM Pinarayi Vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X