കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് രോഗികള്‍ തൂങ്ങിമരിച്ച സംഭവം; സര്‍ക്കാരിന്റെ ജാഗ്രതക്കുറവ് വ്യക്തമായെന്ന് മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് ഐസലേഷനിലിരിക്കെ ചാടിപ്പോയശേഷം തിരികെയെത്തിച്ച രോഗി ആശുപത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിലൂടെ സര്‍ക്കാരിന്റെ ജാഗ്രതക്കുറവ് വ്യക്തമായെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് രോഗവ്യാപനതോത് പ്രതിദിനം വര്‍ധിക്കുമ്പോഴാണ് സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും അലംഭാവം. കോവിഡ് രോഗികളെ പരിപാലിക്കുന്നതിലും അവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിലും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്.രോഗി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായ അന്വേഷണം അനിവാര്യമാണ്. അധികൃതരുടെ ഭാഗത്ത് നിന്നും എന്തെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

mullappally

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്ന് രണ്ട് രോഗികളാണ് ആത്മഹത്യ ചെയ്തത്. കൊവിഡ് രോഗിയായിരുന്ന ആനാട് സ്വദേശി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണിത് രണ്ടാമത്തെ രോഗി ആത്മഹത്യ ചെയ്തത്. കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന നെടുമങ്ങാട് സ്വദേശി മുരുകേശനാണ് രണ്ടാമത് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച്ച വൈകുന്നേരമാണ് സംഭവം. കൊവിഡ് ബാധ സംശയിച്ച് ചൊവ്വാഴ്ച്ചയായിരുന്നു മുരുകേശനെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകുന്നേരം ഐസൊലേഷന്‍ റൂമില്‍ ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

മെഡിക്കല്‍ കോളെജില്‍ ഇന്ന് രാവിലെയായിരുന്നു ആനാട് സ്വദേശിയായ ഉണ്ണി തൂങ്ങി മരിച്ചത്. ഐസൊലേഷന്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇയാളെയും കണ്ടെത്തിയത്. ഉടനെ ഗുരുതര നിലയില്‍ തീവ്രപരചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഇച്ചയോടെ മരണപ്പെടുകയായിരുന്നു. രണ്ട് പേരും മദ്യാപാനാസക്തിയുള്ളവരായിരുന്നു. ഇതുമായി ബന്ധപ്പെട്ട മാനസിക ശാരീരിക അസ്വസ്ഥതകള്‍ ഇരുവരും പ്രകടിപ്പിച്ചുവെന്നായിരുന്നു സൂചന.

അതേസമയം, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അന്വേഷണത്തിനുത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. എന്തെങ്കിലും വീഴ്ചകള്‍ സംഭവിച്ചിച്ചുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

English summary
KPCC President Mullappally Ramachandran Response Over Covid Patients Suicide Death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X