• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശിവകുമാറിനെ വര്‍ക്കിങ് പ്രസിഡന്‍റ് ആക്കണം: എന്‍എസ്എസിനും താല്‍പര്യമെന്ന് ഐ ഗ്രൂപ്പ്, തിരിച്ചടിച്ച് എ

കൊച്ചി: കാലാവധികള്‍ നിരന്തരം കഴിഞ്ഞിട്ടും പുനഃസംഘടന പിന്നെയും പാളി കെപിസിസി. ജുലൈ 31 നായിരുന്നു പുനഃസംഘടനയുടെ അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നത്. ഇന്നാല്‍ ഇതുവരെ ഭാരവാഹികളുടെ എണ്ണം സംബന്ധിച്ചു പോലും ധാരണയില്‍ എത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിച്ചിട്ടില്ല. ഭാരവാഹികളാനുള്ളവരുടെ നീണ്ട നിരയും ഗ്രൂപ്പ് താല്‍പര്യങ്ങളുമാണ് പുനഃസംഘടനയെ കീറാമുട്ടിയായി നിലനിര്‍ത്തുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ്; ത്രിപുരയില്‍ ബിജെപിക്ക് വന്‍ വിജയം, സിപിഎമ്മിനെ പിന്തള്ളി കോണ്‍ഗ്രസ് രണ്ടാമത്

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രന്‍ എന്നിവര്‍ ചൊവ്വാഴ്ച്ച രാത്രി വിശദമായ ചര്‍ച്ച നടത്തിയെങ്കിലും പ്രതിവിധികള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ജംബോസമിതി വേണ്ടെന്ന രാഷ്ട്രീയകാര്യ സമിതിയുടെ പൊതുതീരുമാനത്തിൽ 3 നേതാക്കളും തത്വത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിലും ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയ നേതാക്കളുടെ നീണ്ട പട്ടിക എങ്ങനെ ചുരുക്കുമെന്നതില്‍ ഇവര്‍ക്ക് പിടിയില്ല. വിഎസ് ശിവകുമാറിനെ വര്‍ക്കിങ് പ്രസിഡന്‍റ് ആക്കണമെന്ന ഐ ഗ്രുപ്പിന്‍റെ ആവശ്യവും പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

പുനഃസംഘടനയില്‍

പുനഃസംഘടനയില്‍

പുനഃസംഘടനയില്‍ എ, ഐ ഗ്രൂപ്പ് പട്ടികയ്ക്ക് പുറമെ ഗ്രൂപ്പിന് അതീതമായി നില്‍ക്കുന്നവരും മുതിര്‍ന്ന നേതാക്കളുടെ നോമിനികളും ഉണ്ട്. പുനഃസംഘടന മുന്‍നിര്‍ത്തി കെസി വേണുഗോപാല്‍, പിസി ചാക്കോ, ബെന്നിബഹനാന്‍ എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ സന്ദര്‍ശിച്ചിരുന്നു.

എതിര്‍പ്പ്

എതിര്‍പ്പ്

ഒരാള്‍ക്ക് ഒരു പദവി എന്നതിനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കടുത്ത എതിര്‍പ്പാണ് ഉയര്‍ത്തുന്നത്. എംഎല്‍എമാരെയും എംപിമാരെയും കെപിസിസി ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റിനിര്‍ത്തി പട്ടിക ചുരുക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ഐ ഗ്രൂപ്പ് വിഡി സതീശന്‍, വിഎസ് ശിവകുമാര്‍, എപി അനില്‍കുമാര്‍ തുടങ്ങിയ എംഎല്‍എമാരെ ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരണമെന്നും ആവശ്യപ്പെടുന്നു.

ഹൈക്കമാന്‍ഡിന്റെ അഭിപ്രായം

ഹൈക്കമാന്‍ഡിന്റെ അഭിപ്രായം

എംപിമാരും എംഎല്‍എമാരും കെപിസിസി ഭാരവാഹികളാകണോ എന്നതടക്കമുള്ള നയപരമായ കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കൂടി അഭിപ്രായം തേടിയതിന് ശേഷം തീരുമാനമെടുക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ എഐസിസി അധ്യക്ഷനെ കണ്ടെത്താന്‍ കഴിയാതെ പ്രതിസന്ധിയിലായ ഹൈക്കമാന്‍ഡ് സംസ്ഥാനത്തെ വിഷയം തല്‍ക്കാലം പരിഗണിച്ചേക്കില്ലെന്നാണ് സൂചന.

വിഎസ് ശിവകുമാര്‍

വിഎസ് ശിവകുമാര്‍

എംഐ ഷാനവാസ് അന്തരിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവില്‍ വിഎസ് ശിവകുമാറിനെ വര്‍ക്കിങ് പ്രസിഡന്‍റായി നിയമിക്കാനാണ് ഐ ഗ്രൂപ്പ് നീക്കം നടത്തുന്നത്. നായര്‍ വിഭാഗത്തില്‍ നിന്നുള്ള വിഎസ് ശിവകുമാര്‍ നേതൃത്വത്തില്‍ എത്തുന്നതില്‍ എന്‍എസ്എസിനും താത്പര്യമുണ്ടെന്നും ഐ ഗ്രൂപ്പ് പറയുന്നു. എന്നാല്‍ എന്‍എസ്സിനെ ഐ ഗ്രൂപ്പ് അനാവശ്യമായി ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കുകയാണെന്നും ശിവകുമാറിനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് എത്തിക്കുന്നതിനുള്ള തന്ത്രമാണ് ഇതെന്നാണ് എ ഗ്രൂപ്പ് അവകാശപ്പെടുന്നത്.

എതിര്‍പ്പില്ലെന്നും ഉമ്മന്‍ചാണ്ടി

എതിര്‍പ്പില്ലെന്നും ഉമ്മന്‍ചാണ്ടി

വര്‍ക്കിങ് പ്രസിഡന്‍റ് പദവി ഒഴിവാക്ക് പഴയ വൈസ് പ്രസിഡന്‍റ് സംവിധാനം മതിയെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. ഇതിനോട് എതിര്‍പ്പില്ലെന്നും ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയെന്നാണ് സൂചന. എന്നാല്‍ ഐ ഗ്രൂപ്പില്‍പ്പെടുന്ന കെ സുധാകരനെ വര്‍ക്കിങ് പ്രസിഡന്‍റ് പദവിയില്‍ നിന്ന് ഒഴിവാക്കുന്നതിനോട് ചെന്നിത്തലയ്ക്ക് യോജിപ്പില്ല. പദവിയില്‍ തുടരാന്‍ കൊടിക്കുന്നില്‍ സുരേഷും ശക്തമായ സമ്മര്‍ദ്ദം നടത്തുന്നുണ്ട്.

പ്രതിസന്ധിയിലാക്കുമോ

പ്രതിസന്ധിയിലാക്കുമോ

എത്രയും വേഗം പട്ടിക ചുരുക്കി അന്തിമമാക്കുമെന്ന വാഗ്ദാനമാണ് ഉമ്മൻചാണ്ടിയും ചെന്നിത്തലയും നേതാക്കൾക്ക് നല്‍കുന്നത്. 15 ന് അകമെങ്കിലും ഔദ്യോഗിക പട്ടിക തയ്യാറാക്കാനാകുമോയെന്നാണ് നേതൃത്വം ഇപ്പോള്‍ ശ്രമിക്കുന്നത്. എന്നാല്‍,ആറു നിയമസഭ മണ്ഡലങ്ങളില്‍ അടുത്തുതന്നെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇപ്പോള്‍ പുന:സംഘടനയുമായി ഇറങ്ങിയാല്‍ ഗ്രൂപ്പ് പ്രശ്നങ്ങള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

English summary
KPCC reorganization: I group want sivakumar to be next working president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X