Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരന്‍ തന്ത്രം മെനയുന്നു: ഗ്രൂപ്പുകള്‍ വീണ്ടും പിളരും, നീക്കം ജില്ലാതലം കേന്ദ്രീകരിച്ച്

തിരുവനന്തപുരം; കോണ്‍ഗ്രസ് പുനഃസംഘടനയ്ക്കെതിരായി ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ എന്ത് തന്നെ വന്നാലും പിന്നോട്ടില്ലെന്ന നിലപാടിലാണ് കെ സുധാകരന്‍ നയിക്കുന്ന ഔദ്യോഗിക പക്ഷം. കഴിഞ്ഞ ദിവസം ദില്ലിയില്‍ എത്തി സോണിയ ഗാന്ധിയെ കണ്ട ഉമ്മന്‍ചാണ്ടി പുനഃസംഘടന തുടര്‍ന്ന് പോവുന്നത് ശരിയില്ലെന്ന കാര്യം എ ഐ സി സി നേതൃത്വത്തേയും അറിയിച്ചു.

സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനഃസംഘടനയുമായി മുന്നോട്ട് പോവുന്നത് പാര്‍ട്ടി ഭരണഘടന പ്രകാരം തന്നെ ശരിയായ രീതിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയതായിട്ടാണ് റിപ്പോര്‍ട്ടുകള‍് വ്യക്തമാക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ നീക്കത്തിന് രമേശ് ചെന്നിത്തലയുടേയും പിന്തുണയുണ്ടായിരുന്നു.

പുനഃസഘടനയുടെ കാര്യത്തില്‍ എ ഐ സി സി വ്യക്തമായ ഒരു മറുപടി പറഞ്ഞില്ല

ഉമ്മന്‍ചാണ്ടി നേരില്‍ ചെന്ന് കണ്ടെങ്കിലും പുനഃസഘടനയുടെ കാര്യത്തില്‍ എ ഐ സി സി വ്യക്തമായ ഒരു നിലപാട് പറഞ്ഞിട്ടില്ല. ഇത് തന്നെയാണ് കെ സുധാകരന്റെ കരുത്തും. പാര്‍ട്ടി പുനഃസഘടന എ ഐ സി സിയുടെ തീരുമാനമാണ്. അത് നിര്‍ത്തിവെക്കണമെങ്കില്‍ അവര്‍ തന്നെ വ്യക്തമാക്കണം. അത്തരത്തിലൊരു നിര്‍ദേശവും ഇതുവരെ ഉണ്ടാകാത്ത സാഹച്യരത്തില്‍ എല്ലാ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും അദ്ദേഹം പറയുന്നു.

14 ഡി സി സി പ്രസിഡന്റുമാരുടേയും പിന്തുണ കെ സുധാകരന്‍ അവകാശപ്പെടുന്നു

14 ഡി സി സി പ്രസിഡന്റുമാരുടേയും പിന്തുണ കെ സുധാകരന്‍ അവകാശപ്പെടുന്നുണ്ട്. പുനഃസംഘടനയോട് ഗ്രൂപ്പുകള്‍ സഹകരിച്ചില്ലെങ്കില്‍ ഗ്രൂപ്പുകളെ പിളര്‍ത്തി ഒപ്പം നിര്‍ത്തനാണ് സുധാകരന്റെ നീക്കം. പുനഃസംഘടനയുണ്ടാവുമ്പോള്‍ ഗ്രൂപ്പ് പട്ടികയില്‍ പെടുത്താതെ തന്നെ ഗ്രൂപ്പുകളില്‍ നിന്നുള്ള നേതാക്കള്‍ക്കും പദവികള്‍ നല്‍കും. ഇതോടെ ഇവര്‍ ഗ്രൂപ്പ് താല്‍പര്യം ഒഴിവാക്കി ഒപ്പം നില്‍ക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

സുധാകരന്റെ ഈ ഒരു നീക്കം ഗ്രൂപ്പ് നേതാക്കളും മുന്നില്‍ കാണുന്നു

സുധാകരന്റെ ഈ ഒരു നീക്കം ഗ്രൂപ്പ് നേതാക്കളും മുന്നില്‍ കാണുന്നുണ്ട്. ജില്ലാ തലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഗ്രൂപ്പ് പിളര്‍ത്താനുള്ള ആലോചനകള്‍ സജീവമായത്. കഴിഞ്ഞ ദിവസം കോഴിക്കോട് എ ഗ്രൂപ്പിലെ ഒരു വിഭാഗം പ്രത്യേകം യോഗം ചേര്‍ന്നതല്ലൊം ഇതിനറെ വ്യക്തമായ സൂചനയായി കാണുന്നു. ഒപ്പം നിര്‍ത്താന്‍ ശ്രമിച്ചിട്ട് വഴങ്ങാതിരിക്കുകയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്താല്‍ അച്ചടക്ക നടപടിയെന്ന വാളോങ്ങുകയും ചെയ്യും.

എത്ര ഉന്നതനായാലും അച്ചടക്ക നടപടിയെന്ന വ്യക്തമായ മുന്നറിയിപ്പ് കെ സുധാകരന്‍

എത്ര ഉന്നതനായാലും അച്ചടക്ക നടപടിയെന്ന വ്യക്തമായ മുന്നറിയിപ്പ് കെ സുധാകരന്‍ നല്‍കി കഴിഞ്ഞു. അതിന് ഏറ്റവും വലിയ ഉദാഹരണാണ് തിരുവനന്തപുരം ജില്ലയിലെ കരുത്തനായ എ ഗ്രൂപ്പ് നേതാവും മുന്‍ കെ പി സി സി സെക്രട്ടറിയുമായ എംഎ ലത്തീഫിനെതിരെ സ്വീകരിച്ച നടപടി. അതേസമയം സുധാകന്‍ ഇനിയും ഇത്തരം നീക്കങ്ങളുമായി മുന്നോട്ട് പോയാല്‍ പരസ്യമായി പ്രതിഷേധിക്കണമെന്നാണ് ഗ്രൂപ്പുകളുടെ പൊതു നിലപാട്

Recommended Video

cmsvideo
    m v Nikesh Kumar reply to k Sudhakaran | Oneindia Malayalam
    പ്രശ്ന പരിഹാര ശ്രമങ്ങളുമായി കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി

    പ്രശ്ന പരിഹാര ശ്രമങ്ങളുമായി കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഇന്നലെ കേരളത്തില്‍ എത്തിയിട്ടുണ്ട്. കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരെ അദ്ദേഹം കാണും. ഉമ്മന്‍ചാണ്ടി സോണിയ ഗാന്ധിയെ നേരില്‍ കണ്ട പശ്ചാത്തലത്തിലാണ് താരീഖ് അന്‍വര്‍ തിരുവനന്തപുരത്തേക്ക് വന്നത്. പുനസംഘടന സംബന്ധിച്ച തീരുമാനം രാഷ്ട്രീയ കാര്യസമിതി ചേര്‍ന്ന് എടുക്കണമെന്ന ആവശ്യമായിരിക്കും ഗ്രൂപ്പുകള്‍ താരീഖ് അന്‍വറിനെ ധരിപ്പിക്കുക.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+