കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്യാടൻ ഷൗക്കത്ത്,ശിവകുമാർ..ഭാരവാഹി പട്ടികയിലേക്ക് പേരുമായി ഗ്രൂപ്പുകൾ; എവി ഗോപിനാഥിനായി സുധാകരൻ

Google Oneindia Malayalam News

തിരുവനന്തപുരം; കെപിസിസി പുന;സംഘടന നടപടികൾ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കാനൊരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം. ഡിസിസി അധ്യക്ഷ പട്ടികയിൻമേൽ പാർട്ടിയിൽ വലിയ പൊട്ടിത്തെറികൾ ഉയർന്ന സാഹചര്യത്തിൽ മുതിർന്ന നേതാക്കളുമായി കൂടുതൽ ചർച്ച നടത്തിയാകും പട്ടിക പൂർത്തിയാക്കുക. ഇതിനോടകം തന്നെ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രണ്ട് ഘട്ട ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇരു ഗ്രൂപ്പ് നേതാക്കളും പട്ടികയിലേക്ക് പരിഗണിക്കേണ്ട പേരുകൾ നിർദ്ദേശിച്ചതായാണ് വിവരം.

1

ഗ്രൂപ്പ് അതീതമായി തന്നെയാകും കെപിസിസി പുന;സംഘടന നടത്തുകയെന്ന് അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കിയിരുന്നുവെങ്കിലും പരാമവധി കലാപങ്ങൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയത്. നേതാക്കളെ വിശ്വാസിലെടുത്ത് മുന്നോട്ട് പോകണമെന്ന നിർദ്ദേശം ഹൈക്കമാന്റും മുന്നോട്ട് വെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചർച്ചയിൽ ഭാരവാഹികളെ കണ്ടെത്താൻ പൊതുമാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.

ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം

2

നിലവിൽ 331 പേർ അടങ്ങുന്നതാണ് കെപിസിസി നിർവ്വാഹക സമിതി പട്ടിക. ഈ പട്ടിക 51 പേരിലേക്ക് ചുരുക്കാനാണ് പാർട്ടി തിരുമാനം. 4 ഉപാധ്യക്ഷൻമാർ, 15 ജനറൽ സെക്രട്ടറിമാർ, ട്രഷറർ, 25 നിർവാഹക സമിതി അംഗങ്ങൾ എന്നിവരെയാണ് പുതിതായി നിയമിക്കേണ്ടത്. 5 വർഷം ഭാരവാഹികൾ ആയവരെയും ജന പ്രതിനിധികളെയും നിയോഗിക്കേണ്ടെന്നാണ് നിലവിലെ ധാരണ. ഇതോടെ പ്രബലരമായ പല ഗ്രൂപ്പ് നേതാക്കളും പട്ടികയിൽ നിന്ന് പുറത്തായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

3

ഈ സാഹചര്യത്തിൽ 16 അംഗ ജനറല്‍ സെക്രട്ടറിമാരില്‍ പരമാവധി ഗ്രൂപ്പ് നേതാക്കളെ ഉള്‍പ്പെടുത്താനാണ് എ, ഐ ഗ്രൂപ്പുകളുടെ നീക്കം. ഇതിനോടകം തന്നെ തില പേരുകൾ ഗ്രൂപ്പ് നേതാക്കൾ നിർദ്ദേശുക്കുകയും ചെയ്തു. എഎ. ഷുക്കൂര്‍, വി എസ് ശിവകുമാര്‍, ജ്യോതികുമാര്‍ ചാമക്കാല തുടങ്ങിയ നേതാക്കളുടെ പേരുകളാണ് ഐ ഗ്രൂപ്പ് മുന്നോട്ട് വെയ്ക്കുന്നത്. നേരത്തേ തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനത്തേക്കും ഐ ഗ്രൂപ്പ് ശിവകുമാറിനെ നിർദ്ദേശിച്ചിരുന്നു. ചാമക്കാലയെ കൊല്ലം ഐ ഗ്രൂപ്പ് ജില്ലാ നേതൃത്വും ആദ്യ ഘട്ടത്തിൽ പരിഗണിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

4

ആര്യാടന്‍ ഷൗക്കത്തിന്റെ പേര് എ ഗ്രൂപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. മലപ്പുറത്ത് ഡിസിസി അധ്യക്ഷ പദത്തിലേക്ക് അവസാന നിമിഷമായിരുന്നു ഷൗക്കത്തിന്റെ പേര് ഒഴിവാക്കിയത്. ഷൗക്കത്തിനെ പട്ടികയിൽ ഉൾപ്പെടുത്താൻ എ,ഐ ഗ്രൂപ്പുകൾ ഒരുമിച്ച് ശ്രമിച്ചിട്ട് പോലും യുവ നേതാവായ വിഎസ് ജോയിക്ക് നറുക്ക് വീഴുകയായിരുന്നു. സോണി സെബാസ്റ്റിയന്‍, അബ്ദുള്‍ മുത്തലിബ്, വര്‍ക്കല കഹാര്‍ തുടങ്ങിയ നേതാക്കളെ എ ഗ്രൂപ്പും നിര്‍ദേശിച്ചിട്ടുണ്ട്.

5

കെ.ശിവദാസന്‍ നായരേയും എ ഗ്രൂപ്പ് നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം. നേരത്തേ ഡിസിസി പുനഃസംഘടനയെച്ചൊല്ലി വിമര്‍ശനത്തിയ ശിവദാസനെ കോൺഗ്രസ് സസ്പെന്റ് ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം നൽകിയ വിശദീകരണം തൃപ്തികരമെന്ന് വ്യക്തമാക്കി സസ്പെൻഷൻ നടപടി കോൺഗ്രസ് നേതൃത്വം പിൻവലിച്ചിരുന്നു.

6

വിടി ബൽറാം, പിഎം നിയാസ്,പഴകുളം മധു, എന്നിവരെ ഗ്രൂപ്പ് അതീതമായി പരിഗണിക്കുന്നുണ്ട്. അതേസമയം കോൺഗ്രസിൽ നിന്നും രാജിവെച്ച എവി ഗോപിനാഥിന് വേണ്ടി കെ സുധാകരൻ ആവശ്യമുയർത്തിയിട്ടുണ്ടെന്നാണ് വിവരം. പുന;സംഘടനയ്ക്ക് പിന്നാലെ കോൺഗ്രസിൽ നിന്നും രാജിവെയ്ക്കുകയാണെന്ന് പ്രഖ്യാപിച്ച ഗോപിനാഥ് ഇതുവരെ മറ്റ് പാർട്ടികളിൽ ചേർന്നിട്ടില്ല.

Recommended Video

cmsvideo
കേരള: സുധീരന്റെ രാജി; പ്രശ്‌നം പരിഹരിക്കുമെന്ന് ചെന്നിത്തല
7

ഗോപിനാഥിനെ പോലൊരു നേതാവിനെ നഷ്ടമായാൽ അത് വലിയ തിരിച്ചടിയായിരിക്കും കോൺഗ്രസിന് ഉണ്ടാകുകയെന്ന് നേതൃത്വത്തിന് അറിയാം. അതിനാൽ അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്. ഇതിന്റെ കൂടി ഭാഗമായിട്ടാണ് ഇപ്പോൾ ഗോപിനാഥന്റെ പേര് സുധാകരൻ തന്നെ മുന്നോട്ട് വെയക്കുന്നത്. അയജ് തറയില്‍, ബി.സുഗതന്‍ എന്നിവരുടെ പേരും സുധാകരൻ മുന്നോട്ട് വെച്ചിട്ടുണ്ട്.

English summary
KPCC revamp; Chennithala and Oommen chandy gives their suggetions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X