• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വമ്പന്‍ ശുദ്ധീകരണത്തിന് കെ സുധാകരന്‍: ഇനി സെക്രട്ടറിമാര്‍ ഉണ്ടേയേക്കില്ല, പരമാവധി 51 പേര്‍ മാത്രം

Google Oneindia Malayalam News

തിരുവനന്തപുരം: കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി എത്തണമെന്ന ആവശ്യം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കേരളത്തിലെ വലിയൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയും മുന്നണിയും ദയനീയമായി പരാജയപ്പെട്ടതോടെ ഈ ആവശ്യത്തിന് ശക്തി വര്‍ധിക്കുകയും ഒടുവില്‍ ഗ്രൂപ്പ് താല്‍പര്യങ്ങളെയെല്ലാം മറികടന്നുകൊണ്ട് എഎഐസിസി കെ സുധാകരനെ കെപിസിസി പ്രസിഡന്‍റായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇതോടെ പ്രവര്‍ത്തകരും നേതാക്കളും വലിയ ആവേശത്തിലായിരിക്കുകയാണ്. മുന്നില്‍ വലിയ വെല്ലുവിളികള്‍ ഉണ്ടെങ്കിലും അതെല്ലാം മികച്ച രീതിയില്‍ അതിജീവിക്കാന്‍ കഴിയുമെന്നാണ് കെ സുധാകരന്‍ തുറന്ന് പറയുന്നത്.

തീരസേനാ കപ്പല്‍ സജാഗ് ഗുജറാത്തിലെ പോര്‍ബന്ദറില്‍ നീറ്റിലിറക്കിയപ്പോള്‍- ചിത്രങ്ങള്‍ കാണാം

സുധാകരന്‍ പറയുന്നു

കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും എന്നില്‍ അര്‍പ്പിക്കുന്ന പ്രതീക്ഷകള്‍ അറിയുമ്പോള്‍ തന്നെ അത് എന്നെ ഭയപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നുമാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കെ സുധാകരന്‍ പറയുന്നത്. പാര്‍ട്ടിയുടെ അടിത്തറ ഇളകി നില്‍ക്കുന്നുവെന്ന സ്ഥിതി വിശേഷണം ഇപ്പോഴുണ്ട്. അത് ശരിയാക്കിയെടുക്കേണ്ടത് പ്രധാന ദൗത്യമാണ്.

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ട്. വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും ഇപ്പോള്‍ അത് ശരിയാക്കിയില്ലെങ്കില്‍ ഒരിക്കലും ഒരു തിരിച്ചുവരവ് സാധ്യമാവില്ല. ഇത് അവസാനത്തെ ഒരു കൈ ശ്രമം ആണ്. അതിനാല്‍ തന്നെ എല്ലാവരും ഒത്തു പിടിക്കും. അത് വലിയൊരു അനൂകല ഘടകമാണെന്നും കെ സുധാകരന്‍ തുറന്ന് പറയുന്നു.

പ്രധാന വെല്ലുവിളി


കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി ജനങ്ങളുമായി അടുത്ത ബന്ധമില്ല എന്നുള്ളതാണ്. പ്രാദേശിക തലത്തില്‍ ഉള്‍പ്പടെ മിക്ക കമ്മിറ്റികളും ഏതാണ് മരവിച്ച അവസ്ഥയിലാണ്. അയല്‍പക്കക്കാരുമായി പോലും ബന്ധമില്ലാത്തവരായി പല പ്രാദേശിക നേതാക്കളും മാറി. അപ്പോള്‍ ആരാണ് നമുക്ക് സഹായം നല്‍കുന്നത്, അവര്‍ക്കൊപ്പം നില്‍ക്കുക എന്നതിലേക്ക് ജനങ്ങള്‍ മാറി.

കോണ്‍ഗ്രസ് തിരിച്ചറിയണം

ഈ മാറ്റങ്ങള്‍ എല്ലാം കോണ്‍ഗ്രസ് തിരിച്ചറിയണം. ജനങ്ങളുടെ ഈ മാറ്റം നേതാക്കളും തിരിച്ചറയണം. കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ തിരുവനന്തപുരത്തെ ഓഫീസില്‍ ഇരിക്കുന്നത് ആയിരുന്നില്ല എന്‍റെ രീതി. പ്രവര്‍ത്തകര്‍ക്ക് ഒരു പ്രശ്നം ഉണ്ടാവുമ്പോള്‍ അവര്‍ക്കരികില്‍ ഓടിയെത്തണമെന്നും കെ സുധാകരന്‍ വ്യക്തമാക്കുന്നു.

സ്വന്തം കാര്യം സിന്ദാബാദ്

പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസത്തിനൊപ്പം രാഷ്ട്രീയ വിദ്യാഭ്യാസവും നല്‍കണം. രാഷ്ട്രീയ അവബോധം ഇല്ലാതാവുമ്പോള്‍ എല്ലാവരും സ്വന്തം കാര്യം സിന്ദാബാദ് എന്ന ചിന്തയുമായി മുന്നോട്ട് പോവുന്നത് വലിയ പ്രശ്നമാവുന്നു. ഇതിനൊരു പരിഹാരം കാണാന്‍ കഴിഞ്ഞാല്‍ പ്രാദേശിക തലത്തില്‍ പാര്‍ട്ടി സജീവമാകും. അത് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ കരുത്ത് പകരും.

ജംബോ കമ്മറ്റികള്‍

പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനൊപ്പം സംഘടനാ തലത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാവും. ജംബോ കമ്മറ്റികള്‍ അവസാനിപ്പിക്കും. ഒരോ ഡിസിസികളിലും നൂറോളം നേതാക്കളാണ് ഉള്ളത്. കഴിഞ്ഞ ദിവസം ഒരു കെപിസിസി സെക്രട്ടറി എന്നെ വന്ന് പരിചയപ്പെട്ടിരുന്നു. അയാളെ ഞാന്‍ ആദ്യമായി കാണുകയാണെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.

സെക്രട്ടറിമാര്‍

ഇത്തരത്തിലാണ് ഈ പാര്‍ട്ടിയുടെ അവസ്ഥ. നമ്മള്‍ തമ്മില്‍ എന്തുകൊണ്ട് ഇത്രയും കാലമായി കണ്ടില്ലെന്ന് ഞാന്‍ ആ നേതാവിനോട് ചോദിച്ചു. യാതൊരു അക്കൗണ്ടിബിലിറ്റി ഇല്ലാത്ത ഭാരവാഹികള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ശാപമാണ്. പുതിയ ഉടച്ച് വാര്‍ക്കല്‍ ഉണ്ടാവുമ്പോള്‍ നിർവാഹക സമിതി അംഗങ്ങൾ അടക്കം പരമാവധി 51 പേർ മതിയാകും

വളരെ കുറച്ചു മതി

സംഘടന പുനഃസംഘടിപ്പിക്കുമ്പോള്‍ സെക്രട്ടറിമാര്‍ ഉണ്ടായേക്കില്ലെന്ന സൂചനയും അദ്ദേഹം നല്‍കുന്നു. സെക്രട്ടറിമാര്‍ വേണമെന്നും വേണ്ടെന്നും പറയുന്നവരുണ്ട്. കാര്യങ്ങള്‍ ഒന്നും അറിയാതെ പദവികള്‍ മാത്രം കിട്ടിയാല്‍ മതി എന്ന അവസ്ഥ ശരിയാവില്ല. സെക്രട്ടറിമാർ വേണമെങ്കിൽതന്നെ വളരെ കുറച്ചു മതി. മൂന്നു വീതം വൈസ് പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും, അഞ്ചിൽ താഴെ സെക്രട്ടറിമാരുമാണ് തന്‍റെ മനസ്സിലെന്നുമാണ് കെ സുധാകരന്‍ പറയുന്നത്.

ഹൈക്കമാന്‍ഡും

പാര്‍ട്ടിയെ ഒരു സെമി കേഡര്‍ സംവിധാനത്തിലേക്ക് കൊണ്ട് വരണം. ആർക്കും കോൺഗ്രസിൽ‍ അംഗം ആകാം, അംഗം അല്ലാതാകാം എന്ന സ്ഥിതി മാറണം. ഇക്കാര്യത്തിന് ഹൈക്കമാന്‍ഡുമായി കൂടി സംസാരിക്കേണ്ടി വരും. അവരുടെ കൂടെ അംഗീകാരം കിട്ടിയാല്‍ അത് മാറ്റാം എന്നതിലേക്ക് അവര്‍ വന്നിട്ടുണ്ട്. രണ്ട് മാസത്തിനുള്ള അതെല്ലാം പൂര്‍ത്തീകരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഹോട്ട് ലുക്കിൽ ബിഗ് ബോസ് താരം; രമ്യയുടെ ഫൊട്ടോഷൂട്ട് വൈറലാകുന്നു

cmsvideo
  Newly elected KPCC President K SUdhakran speaks to the press | Oneindia Malayalam

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  KPCC secretary post may canceled; Appointed President K Sudhakaran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X