Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യലഹരിയില്‍ സത്യം പുറത്ത്! രണ്ട് വര്‍ഷം മുമ്പ് നടന്ന കൊലയില്‍ വഴിത്തിരിവ്, രക്ഷപ്പെട്ടത് പോലീസ്!

സംഭവത്തില്‍ പ്രതിയായ കൃഷ്ണകുമാറിന്റെ സുഹൃത്ത് കൊമ്പന്‍ റോയിയെ പോലീസ് കസ്റ്റഡിയിലെടിത്തിരുന്നു. ഇയാള്‍ നല്‍കിയ മൊഴി അനുസരിച്ച് ചിന്നക്കടയിലെ ബിവറേജസിനു സമീപത്തെ സെപ്റ്റിക് ടാങ്കില്‍ നിന്ന് മനുഷ്യന്റെ അ

കൊല്ലം: രണ്ട് വര്‍ഷം മുമ്പ് നടന്ന കൊല്ലം കൃഷ്ണകുമാര്‍ വധക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. കൃഷ്ണകുമാറിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. മദ്യലഹരിയില്‍ പ്രതികളിലൊരാള്‍ സത്യം വിളിച്ച് പറഞ്ഞതോടെയാണ് സംഭവത്തിന്റെ ചുരുള്‍ അഴിഞ്ഞത്.

സംഭവത്തില്‍ പ്രതിയായ കൃഷ്ണകുമാറിന്റെ സുഹൃത്ത് കൊമ്പന്‍ റോയിയെ പോലീസ് കസ്റ്റഡിയിലെടിത്തിരുന്നു. ഇയാള്‍ നല്‍കിയ മൊഴി അനുസരിച്ച് ചിന്നക്കടയിലെ ബിവറേജസിനു സമീപത്തെ സെപ്റ്റിക് ടാങ്കില്‍ നിന്ന് മനുഷ്യന്റെ അസ്ഥികഷ്ണങ്ങള്‍ കണ്ടെത്തി.

 മദ്യലഹരിയില്‍

മദ്യലഹരിയില്‍

സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെ റോയി സത്യങ്ങള്‍ വിളിച്ചു പറഞ്ഞതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ചുമട്ടു തൊഴിലാളിയായ അന്‍സറിന്റെ വെളിപ്പെടുത്തലോടെ റോയി പിടിയിലായി.

കൊലയ്ക്കു പിന്നില്‍ മൂന്നംഗ സംഘം

കൊലയ്ക്കു പിന്നില്‍ മൂന്നംഗ സംഘം

2014ലാണ് കൃഷ്ണകുമാര്‍ വധിക്കപ്പെട്ടത്. പഴയ സിവില്‍ സപ്ലൈസ് ഗോഡൗണ്‍ സ്ഥിതി ചെയ്തിരുന്ന ചിന്നക്കട പൈ ഗോഡൗണ്‍ വളപ്പില്‍ മദ്യലഹരിയില്‍ കൃഷ്ണ കുമാറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത. റോയി ഉള്‍പ്പെട്ട മൂന്നംഗ സംഘമാണ് കൊലനടത്തിയത്.

 മദ്യപാനത്തിന് ശേഷം

മദ്യപാനത്തിന് ശേഷം

കൊലപാതകത്തിന് മുമ്പ് പ്രതികളായ റോയി, മുരുകന്‍, അയ്യപ്പന്‍ എന്നിവര്‍ കൃഷ്ണകുമാറിനൊപ്പം മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്തിരുന്നു. ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്നാണ് വിവരം.

അവിഹിത ബന്ധം

അവിഹിത ബന്ധം

പ്രതികളിലൊരാളുടെ മകളെ കൃഷ്ണകുമാര്‍ നിരന്തരം ശല്യം ചെയ്തിരുന്നു. കൂടാതെ കൂട്ടത്തിലൊരാളുടെ ഭാര്യയുമായി കൃഷ്ണകുമാറിന് വഴിവിട്ട ബന്ധവും ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയത്.

 വക്കേറ്റത്തിനൊടുവില്‍ കൊല

വക്കേറ്റത്തിനൊടുവില്‍ കൊല

കൃഷ്ണകുമാറിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നതിനിടെ ഇവരുടെ സുഹൃത്തായ അന്‍സര്‍ ഇവിടെ എത്തിയിരുന്നെങ്കിലും പ്രതികള്‍ ഇയാള്‍ക്ക് മദ്യം നല്‍കി ഇവിടെ നിന്ന് ഒഴിവാക്കുകയായിരുന്നു. അതിനു ശേഷം കൃഷ്ണ കുമാറും പ്രതികളും തമ്മില്‍ വാക്കേറ്റവും ഉണ്ടായി.

വാക്കേറ്റം കൊലയില്‍ കലാശിച്ചു

വാക്കേറ്റം കൊലയില്‍ കലാശിച്ചു

വാക്കേറ്റത്തിനൊടുവില്‍ കല്ലും ഇരുമ്പും ഉപയോഗിച്ച് പ്രതികള്‍ കൃഷ്ണകുമാറിനെ കൊലപ്പെടുത്തുകയായിരുന്നു. പൈ ഗോഡൗണ്‍ പൊളിച്ചിട്ടിരുന്ന അവശിഷ്ടങ്ങളാണ് ഇതിനായി ഇവര്‍ ഉപയോഗിച്ചത്.

മൃതദേഹത്തിന് കാവലിരുന്നത് റോയി

മൃതദേഹത്തിന് കാവലിരുന്നത് റോയി

കൊലപാതകത്തിനു ശേഷം ഒരു പകല്‍ മുഴുവന്‍ റോയി മൃതദേഹത്തിന് കാവലിരുന്നു. അതിനു ശേഷം രാത്രി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ താഴ്ത്തുകയായിരുന്നു. തല വെട്ടിമാറ്റിയ ശേഷമാണ് മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിട്ടത്. തല മറ്റൊരുടത്തും കുഴിച്ചിട്ടു.

 അമ്മയുടെ പരാതി

അമ്മയുടെ പരാതി

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൃഷ്ണകുമാര്‍. നവംബര്‍ 11ന് ്ആണ് കൃഷ്ണകുമാറിനെ കാണാതായത്. ഈസ്റ്റ് പോസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയെന്നാരോപിച്ച് കൃഷ്ണകുമാറിന്റെ അമ്മ പരാതി നല്‍കിയിരുന്നു. ഇതോടെ മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടു. കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് നിര്‍ണായക വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+