കൃഷ്ണദാസ് കേരളത്തില്‍ കടക്കരുത്!! ഉത്തരവ് സുപ്രീം കോടതിയുടേത്...ഇതാണ് കാരണം
അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാത്രം കേരളത്തിലേക്ക് വരാം
തിരുവനന്തപുരം: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനോട് കേരളത്തിലേക്ക് കടക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. കൃഷ്ണദാസ് കോയമ്പത്തൂരില്‍ തന്നെ തങ്ങണമെന്നും കോടതി ഉത്തരവിട്ടു. ജിഷ്ണു പ്രണോയ്, ഷഹീര്‍ ഷൗക്കത്തലി കേസില്‍ കൃഷ്ണദാസിന് ഹൈക്കോടതി നേരത്തേ ജാമ്യം നല്‍കിയിരുന്നു. ഇതു റദ്ദാക്കണമന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്.

സംസ്ഥാന സര്‍ക്കാരിനു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറലാണ് കോടതിയില്‍ ഹാജരായത്. ഇതു വളരെ ഗൗരവമുള്ള കേസാണെന്നും ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതുമായുള്ള അന്വേഷണം പുരോഗമിക്കവെ കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്കു വിട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസ് വളരെ ഗൗരവുള്ളതാണെന്ന കാര്യം സുപ്രീം കോടതിയും സമ്മതിച്ചു. കേസ് സിബിഐ ഏറ്റെടുക്കുന്ന സാഹചര്യത്തില്‍ അവരുടെ കൂടി അഭിപ്രായം അറിയേണ്ടതുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഈ കേസിന്റെ മറ്റു നടപടികള്‍ പൂര്‍ത്തിയാവുന്നതുവരെ കൃഷ്ണദാസ് കേരളത്തിലേക്ക് കടക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ കൃഷ്ണദാസ് കേരളത്തിലേക്ക് വരാന്‍ പാടുള്ളൂവെന്നും സുപ്രീം കോടതി വ്യക്തമാക്കി.












Click it and Unblock the Notifications