സുഹൃത്തിനോട് വർത്തമാനം പറഞ്ഞിരിക്കാൻ എത്തിയ കെഎസ് പ്രസാദും പ്രതിയായി!! കേസുമായി ബന്ധമില്ലെന്ന്!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ചോദ്യം ചെയ്തെന്ന വാർത്തകൾ തള്ളി മിമിക്രി കലാകാരൻ കെഎസ് പ്രസാദ്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ചോദ്യം ചെയ്യൽ നടക്കുന്ന പോലീസ് ക്ലബിൽ കെഎസ് പ്രസാദ് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കെഎസ് പ്രസാദിനെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നത്.

അതേസമയം കേസുമായി ബന്ധപ്പെട്ട് തനിക്ക് ബന്ധമില്ലെന്ന് കെഎസ് പ്രസാദ് പ്രതികരിച്ചു. വ്യക്തിപരമായ കാര്യത്തിന് വേണ്ടിയാണ് പോലീസ് ക്ലബിലെത്തിയതെന്നാണ് പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞത്. പോലീസ് ക്ലബിലെത്തുന്നവരെ മുഴുവൻ നടിയെ ആക്രമിച്ച കോസിലെ പ്രതിയാക്കുകയാണെന്നും വാർത്ത കണ്ട് ചിരിയാണ് വന്നതെന്നും കെഎസ് പ്രസാദ് പറയുന്നു.

actress

അതേസമയം സുഹൃത്ത് പോലീസ് ഉദ്യോഗസ്ഥനാണോ എന്ന ചോദ്യത്തിന് പേഴ്സനൽ ഫ്രണ്ട് എന്നു മാത്രമാണ് പ്രസാദ് പറ‍ഞ്ഞത്. ഫ്രണ്ടിനെ കണ്ട് വെറുതെ സംസാരിച്ച് ഇരിക്കാനാണ് വന്നതെന്നും പ്രസാദ് പറയുന്നു. നടൻ ധർമജൻ അടക്കമുള്ളവരെ ചോദ്യം ചെയ്തില്ലേ എന്ന് ചോദിച്ചപ്പോൾ പോലീസിന്റെ ജോലി അതല്ലേ എന്നാണ് പ്രസാദ് പറഞ്ഞത്.

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുടെ അന്വേഷണത്തിന്റെ ഭാഗമായി സിനിമ മേഖലയുമായി ബന്ധമുള്ള പലരെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസം ധർമ്മജനെയും ദിലീപിന്റെ സഹോദരൻ അനൂപിനെയും ചോദ്യം ചെയ്തിരുന്നു.

ദിലീപിന്റെ ഗൽഫ് ഷോകളിലൊക്കെ പ്രസാദും പങ്കെടുക്കാറുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത് എന്നാണ് മാധ്യമ വാർത്തകൾ.

English summary
ks prasad rejects police questioned in actress attack case
Please Wait while comments are loading...