• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഡിഎഫിന്റെ കാര്യമോര്‍ത്ത് വ്യാകുലപ്പെടേണ്ടെന്ന് ശബരിനാഥന്‍; 'നോക്കാന്‍ ഞങ്ങള്‍ക്കറിയാം'

Google Oneindia Malayalam News

കോഴിക്കോട്: ബെന്നി ബെഹ്നാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവെച്ച സംഭവത്തില്‍ ഡിവൈഎഫ് ഐ അഖിലേന്ത്യാ അധ്യക്ഷന്‍ മുഹമ്മദ് റിയാസിനിന്റെ പ്രതികരണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് എംഎല്‍എ കെഎസ് ശബരിനാഥ്. RSS കാര്യാലയത്തില്‍ നിന്ന് പറയുന്നത് മാത്രം കേള്‍ക്കുന്ന മുന്നണിക്കെന്തിനാ പ്രത്യേകം ഒരു കണ്‍വീനര്‍ എന്നായിരുന്നു മുഹമ്മദ് റിയാസിന്റേ ചോദ്യം. എന്നാല്‍ യുഡിഎഫിനെ കുറിച്ച് നിങ്ങള്‍ വ്യാകുലപ്പെടേണ്ടതില്ല. നമ്മുടെ കാര്യങ്ങള്‍ വൃത്തിയായി നോക്കുവാന്‍ നമ്മള്‍ക്കറിയാം എന്നായിരുന്നു ശബരീനാഥന്റെ മറുപടി.

'പ്രിയപ്പെട്ട ശ്രീ മുഹമ്മദ് റിയാസ്,കുറച്ചു കാലമായി അങ്ങയെ പോലെയുള്ള കേരളത്തിലുള്ള അഖിലേന്ത്യാ DYFI നേതാക്കള്‍ സൈബര്‍ അഡ്മിന്‍മാരെ പോലെയാണ് പ്രതികരിക്കുന്നത്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് അങ്ങയുടെ ഇന്നത്തെ പോസ്റ്റ്.നിങ്ങള്‍ എന്തായാലും യുഡിഎഫിനെക്കുറിച്ച് വ്യാകുലപ്പെടേണ്ട ആവശ്യമില്ല. നമ്മുടെ കാര്യങ്ങള്‍ വൃത്തിയായി നോക്കുവാന്‍ നമുക്കറിയാം നിങ്ങളുടെ മന്ത്രിസഭയിലെ അഞ്ച് പ്രമുഖരുടെ ഓഫീസും പരിവാരങ്ങളും / കുടുംബവും കസ്റ്റമസ്, NIA, എന്‍ഫോസ്മെന്റ്, CBI, സ്റ്റേറ്റ് പോലീസ്, വിജിലന്‍സ് എന്നിവരുടെ അന്വേഷണ വലയത്തിലാണ് എന്നുള്ളത് അറിയാമല്ലോ. പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ സ്വത്തുക്കളെക്കുറിച്ചുള്ള അന്വേഷണം വേറൊരു വഴിക്ക് പോകുന്നു.ഈ വിഷയങ്ങള്‍ പ്രതിരോധിക്കാനുള്ള പുതിയ ഇനം ക്യാപ്‌സൂളുകള്‍ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളില്‍ അങ്ങ് ശ്രദ്ധചെലുത്തുക. എന്നിട്ട് വൈകുന്നേരത്തെ ചാനല്‍ ചര്‍ച്ചകളില്‍ അതിന്റെ പരീക്ഷണങ്ങള്‍ നടത്തുക. ആരോപണങ്ങളുടെ ഈ മഹാമാരി കാലത്ത് പാര്‍ട്ടിക്ക് അത് വളരെ ആവശ്യമാണ്.അങ്ങേയ്ക്ക് അതിനു കഴിയും, അങ്ങേയ്‌ക്കേ അതിനു കഴിയൂ.... ' എന്നായിരുന്നു ശബരീനാഥന്റെ പ്രതികരണം.

ബെന്നി ബെഹ്നാന്‍ രാജി വെച്ചതിന് പിന്നാലെയായിരുന്നു മുഹമ്മദ് റിയാസ് പ്രതികരണവുമായി രംഗത്തെത്തിയത്. 'UDFന് ഇപ്പോള്‍ കണ്‍വീനറും ഇല്ലാതായി.അല്ലെങ്കിലും ഇപ്പോള്‍ UDF ന് കണ്‍വീനറുടെ ആവശ്യമുണ്ടോ ?RSS കാര്യാലയത്തില്‍ നിന്ന് പറയുന്നത് മാത്രം കേള്‍ക്കുന്ന മുന്നണിക്കെന്തിനാ പ്രത്യേകം ഒരു കണ്‍വീനര്‍?
സംഘപരിവാര്‍, യു ഡി എഫ്, എസ് ഡി പി ഐ, വെല്‍ഫെയര്‍പാര്‍ട്ടി,ചില മാധ്യമ തമ്പുരാക്കന്മാര്‍, എന്നിവരടങ്ങിയ'എല്‍ ഡി എഫ് സര്‍ക്കാര്‍ അട്ടിമറി മുന്നണി'കണ്‍വീനര്‍ ആകാന്‍ എന്തുകൊണ്ടും യോഗ്യന്‍ആര്‍ എസ് എസ് തലവനല്ലേ..?
കേരളത്തിലെ മന്ത്രിമാരെ രാജിവെപ്പിച്ചിട്ടേ വിശ്രമിക്കൂ എന്ന് പറഞ്ഞ വ്യക്തി അവസാനം കോണ്‍ഗ്രസ് പാര്‍ട്ടികത്തെ ആഭ്യന്തരപ്രശ്‌നങ്ങള്‍ കാരണംയുഡിഎഫ് കണ്‍വീനര്‍ സ്ഥാനം സ്വയം രാജിയും വെച്ചു !' എന്നായിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണം.

എന്നാല്‍ തനിക്ക് നല്‍കിയിട്ടുള്ള സ്ഥാനവുമായി ബന്ധപ്പെട്ടാണ് വിവാദമുണ്ടായതെന്നും അടിസ്ഥാന രഹിതമായ ആരാപണങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും ഇതൊരു ഒഴിഞ്ഞുകൊടുക്കല്‍ അല്ലെന്നുമായിരുന്നു ബെന്നി ബെഹ്നാന്റെ പ്രതികരണം. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുമായുള്ള അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

English summary
KS Sabarinadhan reply to muhammed riyas on benny behnan resignation as udf convener
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X