കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശ്രമമല്ല, സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഹോട്ടൽ, സ്വിമ്മിംഗ് പൂളും ഉണ്ട്! സ്വാമിക്കെതിരെ ശബരീനാഥൻ

  • By Anamika Nath
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സംഘപരിവാർ വിരുദ്ധ നിലപാട്
എടുത്തതിന്റെ പേരിൽ പികെ ഷിബു എന്ന പുതിയ പേര് ചാർത്തിക്കിട്ടിയിട്ടുണ്ട് സ്വാമി സന്ദീപാനന്ദ ഗിരിക്ക്. ചായപ്പൊടിയും ഡാൽഡയും വിൽക്കുന്ന, ബലാത്സംഗക്കേസിൽ ജയിലിൽ കിടന്നിട്ടുള്ള, കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്ന സ്വാമിമാരെ മാത്രമേ സംഘപരിവാർ അംഗീകരിക്കൂ എന്നാണ് സന്ദീപാനന്ദ ഗിരി ഇക്കൂട്ടർക്ക് കൊടുത്തിട്ടുളള ചുട്ട മറുപടി.

ഇത്തരം വാദപ്രതിവാദങ്ങൾ ഒരു വശത്ത് ചൂട് പിടിച്ച് നടക്കവേയാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമമായ തിരുവനന്തപുരത്തെ സാലഗ്രാമം ആക്രമിക്കപ്പെട്ടത്. അക്രമികളെ കണ്ടെത്താൻ അന്വേഷണം നടക്കുന്നതിനിടെ സ്വാമി ആശ്രമം ഹോട്ടലാക്കി കച്ചവടം നടത്തുകയാണ് എന്ന് ആരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് യുവ എംഎൽഎ കെഎസ് ശബരീനാഥൻ. സ്വിമ്മിംഗ് പൂളടക്കം ആശ്രമത്തിലുണ്ടെന്ന് ശബരീനാഥൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഗൂഗിളിൽ നിന്ന് കിട്ടിയത്

ഗൂഗിളിൽ നിന്ന് കിട്ടിയത്

ശബരീനാഥൻ എംഎൽഎയുടെ ഫേസ്ബുക്കിലെ കുറിപ്പ് ഇങ്ങനെയാണ്: സ്വാമി സന്ദീപാനഗിരിയെ വലിയ പരിചയമില്ല, എന്നാലും അദ്ദേഹത്തിന്റെ ആശ്രമം ആക്രമിച്ചത് ഒരിക്കലും ന്യായികരിക്കാൻ കഴിയുന്നതല്ല.ആശയത്തെ അക്രമം കൊണ്ടല്ല, മറിച്ചു ആശയം കൊണ്ടുതന്നെ നേരിടണം എന്നതാണ് എപ്പോഴും എന്റെ പക്ഷം. ഇതൊക്ക പറയുമ്പോഴും, ഞാൻ ഇപ്പോൾ പോസ്റ്റ്‌ ഇടുന്നത് വെറുതെ ഒന്ന് ഗൂഗിൾ ചെയ്തതിനു ശേഷമാണ്.

ഹോം സ്റ്റേ സൗകര്യം

ഹോം സ്റ്റേ സൗകര്യം

സ്വാമിയുടെ ആശ്രമത്തിൽ ടൂറിസം വകുപ്പ് ഗോൾഡ് റേറ്റിംഗ് നൽകിയ ഹോം സ്റ്റേ സൗകര്യമുണ്ടെന്നു ഗൂഗിൾ പറയുന്നു. ഒന്നുകൂടെ ഗൂഗിളിൽ പരതിയപ്പോൾ Makemytrip, Goibibo,Justdial തുടങ്ങിയ വാണിജ്യ വെബ്സൈറ്റുകളിൽ ഹോട്ടൽ ബുക്ക്‌ ചെയ്യുന്നതുപോലെ സ്വാമിയുടെ ആശ്രമത്തിലും ഇന്നും വേണമെങ്കിൽ നമുക്ക് റൂം ബുക്ക്‌ ചെയ്യാം.

സ്വിമ്മിംഗ് പൂളും ഉണ്ട്

സ്വിമ്മിംഗ് പൂളും ഉണ്ട്

എന്തായാലും ഒരു സന്തോഷമുള്ളത്, അത്യാവശ്യം ആത്‌മീയാനന്ദം വേണമെങ്കിൽ സിറ്റിയിൽ നിന്ന് 10 km അകലെയുള്ള കുണ്ടമൺകടവിൽ ഓൺലൈൻ ബുക്ക്‌ ചെയ്തു പോയാൽ മതി; സ്വിമ്മിംഗ് പൂളും ഉണ്ട് എന്നാണ് പോസ്റ്റ്! നിശിതമായ വിമർശനങ്ങളാണ് എംഎൽഎയുടെ പോസ്റ്റിന് താഴെ കമന്റുകളായി വന്ന് കൊണ്ടിരിക്കുന്നത്. ശബരീനാഥന്റെ പോസ്റ്റ് തീരെ നിലവാരം ഇല്ലാത്തതായിപ്പോയി എന്ന് പലരും കുറ്റപ്പെടുത്തുന്നു. കമന്റുകൾക്ക് എംഎൽഎ മറുപടിയും കൊടുക്കുന്നുണ്ട്.

താഴ്ന്ന നിലവാരം

താഴ്ന്ന നിലവാരം

''രാമൻനായരുടെ പാത പിൻതുടരുന്ന ശബരിക്ക് നമോവാകം....ആ ആശ്രമത്തിൽ മാത്രമല്ല സുധാമണിയുടെ കായൽ നികത്തിയ റിസോട്ടിലും താമസസൗകര്യമുണ്ട്..ഇന്ത്യയിലെ മിക്ക ആശ്രമത്തിലും താമസസൗകര്യമുണ്ടെന്നത് രഹസ്യമായ കാര്യമല്ല....അത്തരത്തിൽ താമസസൌകര്യമില്ലത്ത ഒരു ആശ്രമത്തെ കാട്ടിതരാമോ....പിന്നെ ശബരി ഈ പറയുമ്പോൾ ഒന്ന് ഓർക്കണം എത്രമാത്രം താഴ്ന്ന നിലവാരത്തിലാണ് ശബരിയും ചിന്തിക്കുന്നതെന്ന്'' എന്നാണ് ഒരാൾ കമന്റിട്ടിരിക്കുന്നത്.

സ്വാമിയുടെ ഹോട്ടൽ

സ്വാമിയുടെ ഹോട്ടൽ

''അവരുടെ ഭക്‌തർക്ക്‌ ഓൺലൈൻ സൗകര്യങ്ങൾ നൽകാറുണ്ട് അതെനിക്ക് ഉറപ്പ്. ഒരു ആശ്രമവും പള്ളിയും makemytrip പോലെത്തെ വാണിജ്യ സൈറ്റിൽ booking കൊടുക്കാറില്ല. .100%'' എന്നാണ് ശബരീനാഥൻ എംഎൽഎ കമന്റിന് നൽകിയ മറുപടി. ശബരീനാഥൻ ഇപ്പോഴും കോൺഗ്രസ് തന്നെയാണോ അതോ ബിജെപിയാണോ എന്നും പരിഹാസങ്ങളുണ്ട്. ''സ്വാമിയുടെ ഹോട്ടലിനെ കുറിച്ചു പറഞ്ഞാൽ ബിജെപി ആക്കുമോ'' എന്നാണ് എംഎൽഎ തിരിച്ച് ചോദിക്കുന്നത്.

ഇതിൽ എന്താണ് തെറ്റ്

ഇതിൽ എന്താണ് തെറ്റ്

''നിങ്ങളോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി ചോദിക്കട്ടെ... സ്വന്തം വസതിയിൽ homestay നടത്തുന്നത് കൊണ്ട് ലോജിക്കൽ ആയി എന്ത് തെറ്റാണുള്ളത്? വരുമാനത്തിനായി ആശ്രമങ്ങളിൽ, സ്വയം തൊഴിൽ പരിശീലനം, farming, കരകൗശല വസ്തുക്കളുടെ വില്പന, തുടങ്ങിയവയൊക്കെ നടത്താറില്ലേ'' എന്ന് എംഎൽഎയോട് മറ്റൊരു ചോദ്യം.

Recommended Video

cmsvideo
സന്ദീപാനന്ദഗിരിയെ പരിഹസിക്കുന്നവരെ തേച്ചൊട്ടിച്ച് ബിജിപാൽ | Oneindia Malayalam
ഇത് കച്ചവടം ആണ്

ഇത് കച്ചവടം ആണ്

''വസതിയാണെങ്കിൽ കുഴപ്പമില്ല. ഇത് ഒരു ആശ്രമല്ലേ, വാണിജ്യമായി കാണേണ്ട ഒരു സ്‌ഥലമാണോ?സാധാരണ ആശ്രമത്തിൽ മേൽപ്പറഞ്ഞ കൃഷി,കരകൗശല വസ്തുക്കൾ, തുടങ്ങിയ പ്രവർത്തികൾ ആശ്രമവാസികൾ നടത്തുന്നതാണ്,അതും no profit/ low margin രീതിയിൽ.... ഇവിടെ ഓൺലൈൻ രൂപയ്ക്കു റൂം കൊടുക്കുന്നത് ഒരു കച്ചവടം ആണ്.ഒരു സംശയവും ഇല്ല'' എന്നാണ് കമന്റിന് എംഎൽഎ നൽകിയ മറുപടി.

ഫേസ്ബുക്ക് പോസ്റ്റ്

കെഎസ് ശബരീനാഥൻ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
KS Sabarinathan MLA against Swami Sandeepanada Giri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X