കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെയർമാൻ ഇടപെട്ടു; മധുപാലിന്റെ വീട്ട് ബിൽ 5714 ൽ നിന്ന് 300 ആയി!! വിശദീകരണവുമായി കെഎസ്ഇബി

Google Oneindia Malayalam News

തിരുവന്തപുരം; അടഞ്ഞ് കിടക്കുകയായിരുന്ന തന്റെ വീടിന് വൈദ്യുതി ബിൽ 5,714 രൂപ വന്നതിനെതിരെ നടൻ മധുപാൽ പരാതി ഉയർത്തിയിരുന്നു. ഫിബ്രവരി 12 മുതൽ അടഞ്ഞ് കിടക്കുകയായിരുന്നു പേരൂർക്കട സെക്ഷനിലുള്ള വീട്ടിലാണ് ഉയർന്ന ബിൽ ഈടാക്കിയത്. വീട് പൂട്ടി കിടന്നിട്ടും ഇത്ര അധികം ബില്ല് വന്നതാണ് മധുപാൽ ചോദ്യം ചെയ്തത്. ഇതോടെ പരാതിയിൽ കെഎസ്ഇബി ചെയർമാൻ ഇടപെടുകയും ബില്ല് 300 രൂപയായി കുറയ്ക്കുകയും ചെയ്തു.

ഇതോടെ ഉയർന്ന ബില്ല് ലഭിച്ച നിരവധി പേർ ആക്ഷേപവുമായി രംഗത്തെത്തിയിട്ടുണ്ട്. ബില്ല് കുറയ്ക്കാൻ തങ്ങളും സിനിമാ താരങ്ങൾ ആകേണ്ടി വരുമോയെന്നാണ് ചിലർ ഉയർത്തുന്ന ചോദ്യം. ഈ സാഹചര്യത്തിൽ എങ്ങനെയാണ് മധുപാലിന്റെ വൈദ്യുതി ബില്ല് കുറച്ച സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്ഇബി. പോസ്റ്റ് വായിക്കാം.

മധുപാലിന്റെ ബില്ലിൽ സംഭവിച്ചത്

മധുപാലിന്റെ ബില്ലിൽ സംഭവിച്ചത്

കഴിഞ്ഞ ദിവസം കെ എസ് ഇ ബി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ പങ്കെടുത്ത ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ തന്റെ വൈദ്യുതി ബിൽ സംബന്ധിച്ച് പരാതിപ്പെട്ട പ്രശസ്ത നടന്‍ ശ്രീ. മധുപാലിന്റെ പരാതി പരിഹരിച്ചു നല്കുകയുണ്ടായി.
മധുപാലിന്റെ ബില്ലിൽ സംഭവിച്ചത് എന്താണെന്ന് പരിശോധിക്കാം!1. 04/04/20 ന് ലോക്ക് ഡൗണിനെ തുടർന്ന് ഫെബ്രുവരി, മാർച്ച് മാസത്തെ റീഡിംഗ് എടുക്കാൻ സാധിച്ചില്ല. സപ്ലെകോഡ് 2014 റെഗുലേഷൻ 124 പ്രകാരം അദ്ദേഹത്തിൻ്റെ തൊട്ടു മുമ്പുള്ള 3 ബില്ലിംഗ് സൈക്കിളിലെ ശരാശരിയായ 484 യൂണിറ്റിന് ബില്ല് ചെയ്യുന്നു.

അടഞ്ഞ് കിടക്കുകയായിരുന്ന വീട്

അടഞ്ഞ് കിടക്കുകയായിരുന്ന വീട്

2. തുടർന്ന് 04/06/20 നാണ് ഏപ്രിൽ, മെയ് മാസത്തെ ഉപഭോഗത്തിൻ്റെ റീഡിംഗ് എടുക്കാൻ ചെന്നെങ്കിലും ഗേറ്റ് അടക്ക് കിടന്നതിനാൽ റീഡിംഗ് എടുക്കാൻ സാധിച്ചില്ല. തുടർന്ന് സപ്ലെകോഡ് 2014 റെഗുലേഷൻ 124 പ്രകാരം തൊട്ടു മുമ്പുള്ള 3 ബില്ലിംഗ് സൈക്കിളിലെ ശരാശരിയായ 484 യൂണിറ്റിന് തന്നെ വീണ്ടും ബില്ല് ചെയ്യുന്നു.
3. തൊട്ടുമുൻപുള്ള രണ്ട് ബില്ലുകളും ചേർന്ന തുകയായ 5714 രൂപബില്ലായ് ലഭിച്ച മധുപാൽ കെ.എസ്.ഇ.ബി ചെയർമാൻ പങ്കെടുത്ത 14/06/20 ൻ്റെ ചർച്ചയിൽ വീട് അടഞ്ഞ് കിടക്കുകയായിരുന്നു എന്ന വിഷയം പറയുകയും ചെയ്തു.

കാമുകിക്കൊപ്പമുള്ള സുശാന്തിന്റെ ആ ചിത്രവും നടന്നില്ല... പൂര്‍ത്തിയാക്കിയത് 12 സ്വപ്‌നങ്ങള്‍, 3 പേരെകാമുകിക്കൊപ്പമുള്ള സുശാന്തിന്റെ ആ ചിത്രവും നടന്നില്ല... പൂര്‍ത്തിയാക്കിയത് 12 സ്വപ്‌നങ്ങള്‍, 3 പേരെ

റീഡിങ്ങ് എടുത്തു

റീഡിങ്ങ് എടുത്തു

4. 15/06/20 ന് ചെയർമാൻ്റെ നിർദേശ പ്രകാരം സെക്ഷൻ ഓഫീസിലെ ജീവനക്കാർ മധുപാലിൻ്റെ വീട്ടിൽ ചെല്ലുകയും , (ഈ സമയത്ത് വീടിൻ്റെ അറ്റകുറ്റപണി നടന്നിരുന്നതിനാൽ ) ഗേറ്റിനകത്ത് കയറാൻ സാധിക്കുകയും തുടർന്ന് യഥാർത്ഥ റീഡിംഗ് എടുക്കുകയും ചെയ്തു.5. ഈ റീഡിംഗ് പ്രകാരം ബില്ല് റീവൈസ് ചെയ്തതിനാലാണ് ബില്ല് കുറഞ്ഞ് 300 രൂപ വന്നത്.

ഇന്ധന വില വർധനവ്; സർക്കാർ കൊള്ളലാഭമുണ്ടാക്കുന്നു! കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയഇന്ധന വില വർധനവ്; സർക്കാർ കൊള്ളലാഭമുണ്ടാക്കുന്നു! കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയ

തീർച്ചയായും സാധിക്കും

തീർച്ചയായും സാധിക്കും

മറ്റൊരു ചോദ്യം ഇതാണ്.
സാധാരണ ഉപഭോക്താക്കൾക്ക് ഇതെല്ലാം സാധിക്കുമോ? മധുപാലിന് KSEB ചെയർമാനോട് പരാതിപ്പെടാൻ കഴിഞ്ഞ തു കൊണ്ടല്ലേ ബില്ല് കുറച്ച് കിട്ടിയത്?തീർച്ചയായും സാധിക്കും.
ഡോർ ലോക്ക് പ്രകാരം ചെയ്ത ശരാശരിയേക്കാൾ കുറവാണ് ഉപഭോഗമെങ്കിൽ സെക്ഷൻ ഓഫീസിൽ അറിയിച്ച് യഥാർത്ഥ റീഡിംഗ് എടുത്ത് ബില്ല് ചെയ്യാൻ ആവശ്യപ്പെടാൻ ഏതൊരു ഉപഭോക്താവിനും അവകാശമുണ്ട്.

ലഡാക്കിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടൽ! കേണലടക്കം 3 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു! അതിര്‍ത്തിയില്‍ ചര്‍ച്ചലഡാക്കിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടൽ! കേണലടക്കം 3 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു! അതിര്‍ത്തിയില്‍ ചര്‍ച്ച

അവസരം ലഭിച്ചാൽ

അവസരം ലഭിച്ചാൽ

ആൾത്താമസമില്ലാത്ത വീട്ടിൽ / കടയിൽ ശരാശരി ഉപഭോഗം കണക്കാക്കി ബില്ല് ലഭിച്ച ഉപഭോക്താക്കൾക്ക് മീറ്റർ റീഡിംഗ് എടുത്തു കൊടുത്താൽ / റീഡിംഗ് എടുക്കാൻ അവസരം ലഭിച്ചാൽ യഥാർത്ഥ ഉപഭോഗം കണക്കാക്കി ബില്ല് നല്കുന്നതാണ്. ഇത് സ്പോട്ട് ബില്ലിംഗ് ആരംഭിച്ചതിനു ശേഷം, കഴിഞ്ഞ കാൽ നൂറ്റാണ്ടായി KSEB ചെയ്തു കൊണ്ടിരിക്കുന്ന കാര്യമാണ്.

English summary
KSEB about Actor Madhupal's Electricity bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X