കെഎസ്ഇബി വാഹനം ദുരുപയോഗം ചെയ്തു; ഇടത് യൂണിയന്‍ നേതാവിന് 6.72 ലക്ഷം പിഴ
തിരുവനന്തപുരം: വൈദ്യുതി മന്ത്രിയുടെ സ്റ്റാഫായിരിക്കെ കെഎസ്ഇബി വാഹനം അനധികൃതമായി ഓടിച്ചെന്ന് ചൂണ്ടിക്കാട്ടി ഇടത് യൂനിയന്‍ നേതാവിന് പിഴയിട്ടു. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എംജി സുരേഷ് കുമാറിനാണ് 6.72 ലക്ഷം രൂപ പിഴയിട്ടത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വൈദ്യുതി മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫായിരിക്കെ അനധികൃതമായി കെഎസ്ഇ ബിയുടെ വാഹനം ഉപയോഗിച്ചതിനാണ് നടപടി. സുരേഷ് കുമാര്‍ 6,72,560 രൂപ പിഴയൊടുക്കണം. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. അന്നത്തെ നടപടിക്കാണ് ഇപ്പോള്‍ പിഴ ചുമത്തിയിരിക്കുന്നത്.

ഔദ്യോഗിക വാഹനം വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചെന്ന് കണ്ടെത്തിന്നെ് വിശദീകരിച്ചാണ് നടപടി. 21 ദിവസത്തിനുള്ളില്‍ പിഴയൊടുക്കണമെന്നാണ് ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തെ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സമരത്തിന് ആഹ്വാനം ചെയ്തുവെന്നും സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചുവെന്നും ചൂണ്ടിക്കാണിച്ച് സുരേഷ് കുമാറിനെ കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക് സസ്പെന്‍ഡ് ചെയ്തിരുന്നു. ചെയര്‍മാനും ജീവനക്കാരും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിന്റെ ഭാഗമായിട്ടാണ് ഇടത് യൂണിയന്‍ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ബോര്‍ഡ് ചെയര്‍മാന്റെ നടപടിക്കെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. മുന്‍ വൈദ്യുതി മന്ത്രി എംഎം മണി തന്നെ രംഗത്തുവന്നിട്ടുണ്ട്.
നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സമരം ചെയ്തതിന് ബോര്‍ഡ് ചെയര്‍മാന്‍ പ്രതികാരം ചെയ്യുകയാണെന്നായിരുന്നു സുരേഷ് കുമാറിന്റെ പ്രതികരണം. പിന്നാലെ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സുരേഷ് കുമാറിനെതിരെ പിഴ ചുമത്തിയിരിക്കുന്നത്. അതേസമയം പിഴ സംബന്ധിച്ച് തനിക്ക് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സുരേഷ് കുമാര്‍ പ്രതികരിച്ചു. വൈദ്യുതി മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫായിരുന്ന സമയത്ത് വൈദ്യുതി മന്ത്രിയുടെ നിര്‍ദേശങ്ങളോടെ മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ വ്യക്തിഹത്യ നടത്തുകയാണ് ചെയര്‍മാന്റെ ലക്ഷ്യമെന്നും സുരേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍ടി ഓഫീസുകളില്‍ അഴിമതിയെന്ന് വിജിലന്‍സ്
തിരുവനന്തപുരം: വാഹന അപകടങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കുന്നതില്‍ സംസ്ഥാനത്തെ ആര്‍ടി ഓഫീസുകളില്‍ അഴിമതി നടക്കുന്നുവെന്ന് വിജിലന്‍സ്. അപകടം നടന്ന വാഹനത്തിന്റെ പരിശോധന റിപ്പോര്‍ട്ട് നല്‍കുന്നതിലാണ് ഉദ്യോഗസ്ഥരുടെ അറിവോടെ വ്യാപക ക്രമക്കേട് നടക്കുന്നതത്രെ. പരാതിക്കാര്‍ നേരിട്ട് നല്‍കുന്ന അപേക്ഷകള്‍ പരിശോധിക്കാന്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. അഴിമതി തടയാന്‍ പുതിയ നിര്‍ദേശം ആഭ്യന്തര സെക്രട്ടറി മുന്നോട്ട് വെച്ചിട്ടുണ്ട്. വാഹന പരിശോധനക്കുള്ള പോലീസ് അപേക്ഷകള്‍ ഇനി തപാലില്‍ മാത്രമം സ്വീകരിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം.












Click it and Unblock the Notifications