കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാട്ടിമൂലയിലെ ക്ഷീരസംഗമം; അഞ്ഞൂറോളം കര്‍ഷകര്‍ പങ്കെടുത്തു

  • By Desk
Google Oneindia Malayalam News

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മില്‍മ ക്ഷീരസംഘങ്ങള്‍, വിവിധ ഏജന്‍സികള്‍ എന്നിവ സംയുക്തമായി കാട്ടിമൂലയില്‍ വെച്ച് ക്ഷീരസംഗമവും, ഫാര്‍മേഴ്‌സ് ഫെസലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് കെ ജെ പൈലി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കാട്ടിമൂല ക്ഷീരസഹകരണസംഘം സ്ഥാപക പ്രസിഡന്റ് ഫാ. തോമസ് ചോറ്റാനിയെ ആദരിച്ചു. മാനന്തവാടി ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകരെ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗീത ബാബു ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമ്മ യേശുദാസ് കന്നുകാലി പ്രദര്‍ശനമത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഡയറി ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും വൃക്ഷവിള വിതരണോദ്ഘാടനവും ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോഷി ജോസഫ് നിര്‍വ്വഹിച്ചു.

news

ബിരുദാനന്തര ബിരുദത്തിന് റാങ്ക് കരസ്ഥമാക്കിയ ക്ഷീരകര്‍ഷകന്റെ മകനെ എന്‍ എം ആന്റണി ആദരിച്ചു. ദിനേശ്ബാബു, എന്‍ ജെ ഷജിത്ത്, കെ ആര്‍ വാസുദേവന്‍, പി ടി ബിജു, എം ജി ബാബു തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ എട്ട് മണിക്കായിരുന്നു കന്നുകാലി പ്രദര്‍ശനം ആരംഭിച്ചത്. ദിനേശ്ബാബു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനറാണിയായി എം സുനിയുടെ പശുവിനെ തിരഞ്ഞടുത്തു. ഡെയറി ക്വിസ് മത്സരത്തില്‍ സെബാസ്റ്റ്യന്‍ വയലില്‍പുളിയാനി ഒന്നാംസ്ഥാനം നേടി. തുടര്‍ന്ന് ഗുണമേന്മയിലധിഷ്ഠിതമായ സുസ്തിര വികസനം എന്ന വിഷയത്തില്‍ ക്ലാസെടുത്തു. അഞ്ഞൂറോളം കര്‍ഷകരാണ് പരിപാടിയില്‍ പങ്കെടുത്തത്.

English summary
500 of farmers participated in Kaattimoola "Ksheerasangamam''
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X