കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താലില്‍ നഷ്ടം 5.6 കോടി; പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് ഈടാക്കണമെന്ന് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍

Google Oneindia Malayalam News

കൊച്ചി: കഴിഞ്ഞ വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ തകര്‍ത്ത ബസുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്ന ആവശ്യവുമായി കെ എസ് ആര്‍ ടി സി. ഹര്‍ത്താല്‍ ദിനത്തിലെ അക്രമത്തില്‍ 5.6 കോടിയുടെ നഷ്ടമാണ് ഉണ്ടായത് എന്നും ഇത് പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് ഈടാക്കി നല്‍കണം എന്നും കെ എസ് ആര്‍ ടി സി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

ഹര്‍ത്താല്‍ ദിനത്തിലെ നഷ്ടപരിഹാരം ഈടാക്കാന്‍ നടപടി വേണം എന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കെ എസ് ആര്‍ ടി സി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ത്താലില്‍ കെ എസ് ആര്‍ ടി സിക്ക് ഉണ്ടായ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണം എന്നായിരുന്നു ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചത്.

1

ആക്രമണത്തില്‍ തകര്‍ത്ത കെ എസ് ആര്‍ ടി സി ബസുകള്‍ നന്നാക്കാനുള്ള ചിലവുകള്‍ക്ക് പുറമെ സര്‍വീസ് മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ വരുമാന നഷ്ടവും അക്രമികളില്‍ നിന്നും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്നും ഈടാക്കണം എന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നത്.

'ആരും ഇതില്‍ വീഴരുത്... മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു'; ദുരനുഭവം പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടി'ആരും ഇതില്‍ വീഴരുത്... മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു'; ദുരനുഭവം പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടി

2

അതേസമയം കെ എസ് ആര്‍ ടി സിക്ക് ഉണ്ടായ നഷ്ടം പരിഹരിക്കുന്നതിനുള്ള നടപടിയില്‍ സര്‍ക്കാരില്‍ നിന്ന് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇതിന് പിന്നാലെ കേസില്‍ കക്ഷി ചേരാന്‍ കെ എസ് ആര്‍ ടി സി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.

ഇടതുപക്ഷമാണ് ഞാന്‍... അതുകൊണ്ട് തന്നെ ഏറ്റുമുട്ടല്‍ കൊലകളെ അംഗീകരിക്കാനാകില്ല: സെയ്ഫ് അലി ഖാന്‍ഇടതുപക്ഷമാണ് ഞാന്‍... അതുകൊണ്ട് തന്നെ ഏറ്റുമുട്ടല്‍ കൊലകളെ അംഗീകരിക്കാനാകില്ല: സെയ്ഫ് അലി ഖാന്‍

3

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ ദിനത്തില്‍ 58 ബസുകള്‍ എറിഞ്ഞ് തകര്‍ത്തു എന്നാണ് കെഎസ്ആര്‍ ടി സി ഹൈക്കോടതിയില്‍ അറിയിച്ചിരിക്കുന്നത്. 10 കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നും കെ എസ് ആര്‍ ടി സി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

സെലിബ്രിറ്റികള്‍ക്കും അവകാശങ്ങളുണ്ട്, ഈ മനുഷ്യന്‍ എന്ത് പിഴച്ചു? ഷാരൂഖിനെതിരായ ഹര്‍ജി തള്ളി സുപ്രീംകോടതിസെലിബ്രിറ്റികള്‍ക്കും അവകാശങ്ങളുണ്ട്, ഈ മനുഷ്യന്‍ എന്ത് പിഴച്ചു? ഷാരൂഖിനെതിരായ ഹര്‍ജി തള്ളി സുപ്രീംകോടതി

4

ഹര്‍ത്താല്‍ ദിനത്തില്‍ 5.6 കോടിയുടെ നഷ്ടമാണ് കെ എസ് ആര്‍ ടി സിക്ക് ഉണ്ടായത്. ആ നഷ്ടം ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പി എഫ് ഐയില്‍ നിന്ന് ഈടാക്കി നല്‍കണമെന്ന കെ എസ് ആര്‍ ടി സിയുടെ ഹര്‍ജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കാന്‍ മാറ്റി വെച്ചിരിക്കുകയാണ്.

English summary
KSRTC asked the High Court to recover Rs 5.6 crore from the Popular Front in the violence on hartal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X